നിത്യയൗവനത്തിന് ഇവ ശീലമാക്കാം; ചർമത്തെയും മുടിയെയും ‘പോറലുകളില്ലാതെ’ സൂക്ഷിക്കാം
എല്ലാ പ്രായക്കാരെയും ഒരേപോലെ ബാധിക്കുന്ന പ്രശ്നമാണ് പ്രായം കൂടിവരുകയെന്നത്. അതു തടയാനാവില്ല. എന്നാൽ, ചർമത്തെ വലിയ ‘പോറലുകളില്ലാതെ’ സൂക്ഷിക്കാൻ ഭക്ഷണത്തിലെ ചില ഘടകങ്ങൾക്കു സാധിക്കും. അവ ധാരാളമടങ്ങുന്ന ഭക്ഷണം ശീലമാക്കിയാൽ

എല്ലാ പ്രായക്കാരെയും ഒരേപോലെ ബാധിക്കുന്ന പ്രശ്നമാണ് പ്രായം കൂടിവരുകയെന്നത്. അതു തടയാനാവില്ല. എന്നാൽ, ചർമത്തെ വലിയ ‘പോറലുകളില്ലാതെ’ സൂക്ഷിക്കാൻ ഭക്ഷണത്തിലെ ചില ഘടകങ്ങൾക്കു സാധിക്കും. അവ ധാരാളമടങ്ങുന്ന ഭക്ഷണം ശീലമാക്കിയാൽ ചർമത്തെയും മുടിയെയും കാക്കാമെന്നു പഠനങ്ങൾ പറയുന്നു.
തേങ്ങ
കരിക്കിൻ വെള്ളവും വെളിച്ചെണ്ണയുമടക്കം തേങ്ങയിൽനിന്നു ലഭിക്കുന്നതെല്ലാം പ്രായത്തെ എതിരിടാൻ മിടുക്കരാണ്. വെളിച്ചെണ്ണ എന്ന പ്രകൃതിദത്ത മോയിസ്ചറൈസർ (ഈർപ്പം നൽകുന്ന ഘടകം) ഉപയോഗിക്കാം. ഒട്ടും പാർശ്വഫലങ്ങളും ഇല്ല.
കടൽ മീനുകൾ
കടൽ മീനിന്റെ മാംസത്തിലടങ്ങിയിട്ടുള്ള ഒമേഗാ 3 ഫാറ്റി ആസിഡ് ചർമത്തിന്റെ ആരോഗ്യത്തിനു മികച്ചതാണ്. മത്തി, കൊഴുവ തുടങ്ങിയ മീനുകൾ ധാരാളം കഴിക്കുക.
നെല്ലിക്ക
വർഷം മുഴുവൻ ലഭിക്കുന്ന ഫലമായ നെല്ലിക്ക മുടിക്കും ചർമത്തിനും ഔഷധം തന്നെ. മുഖത്തെ വരകളും പാടുകളും മറ്റും മാറ്റുന്നതിനും ചർമ രോഗങ്ങൾ വരാതിരിക്കാനും നെല്ലിക്ക നന്ന്.
പച്ചക്കറികൾ
തക്കാളി, ബ്രൊക്കോളി, ക്യാരറ്റ്, മധുരക്കിഴങ്ങ്, മാമ്പഴം തുടങ്ങിയവയിലെ ബീറ്റാ കരോട്ടിൻ, വൈറ്റമിൻ എ ആയി രൂപാന്തരം പ്രാപിച്ചാണ് ശരീരത്തിൽ എത്തുക. ഇതു ‘കേടുപാട്’ പറ്റിയ ചർമ കോശങ്ങൾക്കു പകരം പുതിയവയ്ക്കു രൂപം കൊടുത്തുകൊണ്ടേയിരിക്കും.
Content Summary : Foods that can help you look younger