സദ്യ വഴി ശരീരത്തിലെത്തുന്നത് 1800 കിലോകാലറിയിലധികം !
ഓണസദ്യ ഉണ്ണാം, കാലറി അറിഞ്ഞ്... ∙ ഉപ്പേരി (കായ വറുത്തത്) : 4 എണ്ണം - 50 കിലോകാലറി. ∙ ശർക്കരവരട്ടി : 4 എണ്ണം - 100 കിലോകാലറി. ∙ പഴം : 1, ( ഞാലിപ്പൂവൻ പാളയംകോടൻ)- 50 കിലോകാലറി. ∙ തോരൻ (കാബേജ്, കാരറ്റ് ): 3 ടേബിൾ സ്പൂൺ - 70 കിലോകാലറി. ∙ ഇഞ്ചിക്കറി: ഒരു ടേബിൾ സ്പൂൺ - 70 കിലോകാലറി. ∙ അച്ചാർ:

വാഹനം ഓടണമെങ്കില്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വേണമെന്നു പറയുന്നതുപോലെ നമ്മുടെ ശരീരം പ്രവര്‍ത്തിക്കണമെങ്കില്‍ കാലറിയെന്ന ഇന്ധനം വേണം. ശരീരം അതിന്റെ ഊര്‍ജ്ജാവശ്യത്തിന് ഉപയോഗിക്കുന്നത് കാലറിയാണ്. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, ശരീരത്തിലെ മറ്റ് രാസപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് കുറഞ്ഞ അളവില്‍ കാലറി വേണം. ശരീരത്തിലെ വലിയപേശികളുടെ ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തനം ആവശ്യമായ നടക്കുക, ഓടുക, ചാടുക നീന്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാലറി വേണം. കേരളത്തിലെ ഒരു ശരാശരി പുരുഷന് 1800 - 2000 കാലറിയും സ്ത്രീകള്‍ക്ക് 1800 കാലറിയും ദിവസേന ആവശ്യമായിട്ടുണ്ട്. അദ്ധ്വാനം വരുന്ന പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്ക് ഇതിലും അല്‍പം കൂടുതല്‍ വേണം. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ കാലറി ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നു. നടപ്പ്, ഓട്ടം, ചാട്ടം, അദ്ധ്വാനം തരുന്ന ജോലികള്‍ എന്നിവ കുറവായതിനാല്‍ മിച്ചം വരുന്ന കാലറി ശരീരത്തില്‍ കൊഴുപ്പായി ശേഖരിക്കപ്പെടുന്നു. ക്രമേണ ഇത് അമിതവണ്ണത്തിനും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാവുന്നു. അന്നന്ന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന കാലറി അന്നന്ന് തന്നെ ഉപയോഗിച്ചു തീര്‍ക്കണമെന്നതാണ് നിയമം.
ഓണക്കാലമായി സദ്യയുടെ പൊടിപൂരം തുടങ്ങുകയായി, സദ്യ ഉണ്ണാം, കാലറി അറിഞ്ഞ്...
∙ ഉപ്പേരി (കായ വറുത്തത്) : 4 എണ്ണം - 50 കിലോകാലറി.
∙ ശർക്കരവരട്ടി : 4 എണ്ണം - 100 കിലോകാലറി.
∙ പഴം : 1, ( ഞാലിപ്പൂവൻ പാളയംകോടൻ)- 50 കിലോകാലറി.
∙ തോരൻ (കാബേജ്, കാരറ്റ് ): 3 ടേബിൾ സ്പൂൺ - 70 കിലോകാലറി.
∙ ഇഞ്ചിക്കറി: ഒരു ടേബിൾ സ്പൂൺ - 70 കിലോകാലറി.
∙ അച്ചാർ: ഒരു ടീസ്പൂൺ (നാരങ്ങ, മാങ്ങ )- 20 കിലോകാലറി.
∙ പച്ചടി: ഒരു ടേബിൾസ്പൂൺ - 60 കിലോകാലറി.
∙ കിച്ചടി: 2 ടേബിൾ സ്പൂൺ - 50 കിലോകാലറി.
∙ കൂട്ടുകറി : 2 ടേബിൾ സ്പൂൺ: 100 കിലോകാലറി.
∙ അവിയൽ: ഒരു കപ്പ് : 150 കിലോകാലറി.
∙ ഓലൻ: 2 ടേബിൾ സ്പൂൺ 80 കിലോകാലറി.
∙ ചോറ് ( കുത്തരി ): ഒന്നര കപ്പ് - 260 കിലോകാലറി.
∙ പരിപ്പ് : ഒരു കപ്പ്- 60 കിലോകാലറി.
∙ നെയ്യ്: ഒരു ടീസ്പൂൺ - 45 കിലോകാലറി.
∙ പപ്പടം : രണ്ടെണ്ണം - 120 കിലോകാലറി.
∙ സാമ്പാർ: ഒരു കപ്പ് - 60 കിലോകാലറി.
∙ കാളൻ: അരക്കപ്പ് - 40 കിലോകാലറി.
∙ രസം : ഒരു കപ്പ് - 30 കിലോകാലറി.
∙ പായസം : പാൽ പായസം - ഒരു കപ്പ് -200 കിലോകാലറി.
∙ പായസം : ശർക്കര പായസം - ഒരു കപ്പ് 220 കിലോകാലറി.
∙ മോര് : ഒരു കപ്പ്- 35 കിലോകാലറി.
English Summary : A lavish sadya is around 1,800 to 2,000 calories that is more than enough to meet a day's calorie consumption.