മെഗ്രേൻ കൂട്ടുന്ന ഭക്ഷണങ്ങൾ: എന്തുകൊണ്ട് അവ വില്ലന്മാരാകുന്നു?
തല വെട്ടിപ്പൊളിക്കുന്ന തരത്തിലുള്ള തലവേദന ചിലർക്ക് ഒഴിയാബാധയായുണ്ട്. തലയുടെ ഒരു വശത്തോ ചിലപ്പോൾ രണ്ടു വശത്തുമോ ശക്തമായ തലവേദന വരും. മനംപിരട്ടൽ, ഛർദി, ചെവിയിൽ ചില ശബ്ദങ്ങൾ കേൾക്കുക, പ്രകാശം കാണുമ്പോൾ അസഹ്യത, കുളിര്, വിയർപ്പ് എന്നീ ലക്ഷണങ്ങളും കാണാം

തല വെട്ടിപ്പൊളിക്കുന്ന തരത്തിലുള്ള തലവേദന (Migraine)ചിലർക്ക് ഒഴിയാബാധയായുണ്ട്. തലയുടെ ഒരു വശത്തോ ചിലപ്പോൾ രണ്ടു വശത്തുമോ ശക്തമായ തലവേദന വരും. മനംപിരട്ടൽ, ഛർദി, ചെവിയിൽ ചില ശബ്ദങ്ങൾ കേൾക്കുക, പ്രകാശം കാണുമ്പോൾ അസഹ്യത, കുളിര്, വിയർപ്പ് എന്നീ ലക്ഷണങ്ങളും കാണാം. തലയിലുള്ള രക്തക്കുഴലുകൾ പെട്ടെന്നു ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതാണ് ഇതിനു കാരണം. ചില ഭക്ഷണവസ്തുക്കളും ഈ പ്രതിഭാസത്തിനു കാരണമാകാറുണ്ട്.
ഏതു ഭക്ഷണം കഴിക്കുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നതെന്നു സ്വയം കണ്ടുപിടിച്ച് അവ ഒഴിവാക്കണം. റ്റൈറാമിൻ എന്ന വസ്തു ചില ഭക്ഷണങ്ങളിലുണ്ട്. ഈ വസ്തു രക്തക്കുഴലുകളെ വികസിപ്പിക്കുന്നു. മദ്യം, ചുവന്ന വൈൻ, വീട്ടിലുണ്ടാക്കുന്ന യീസ്റ്റ് ചേർത്ത വിഭവങ്ങൾ. പുളി, ക്രീം, പ്ലം, ടിന്നുകളിൽ കിട്ടുന്ന മാംസം, മാംസത്തിലെ കരൾ, ഉണക്കമീൻ, വഴുതനങ്ങ, സോയാസോസ് എന്നിവയലെല്ലാം റ്റെറാമിൻ അടങ്ങിയിട്ടുണ്ട്.
പശുവിൻപാൽ, ആട്ടിൻ പാൽ, ഗോതമ്പ് വിഭവങ്ങൾ, മുട്ട, ചോക്കലേറ്റ്, ഓറഞ്ച്, തക്കാളി, അരി, മത്സ്യം, ഓട്സ്, പഞ്ചസാര, യീസ്റ്റ്, ഉള്ളി, മുന്തിരി, സോയാ, പന്നിയിറച്ചി, കപ്പലണ്ടി, വാൾനട്ട്, മാട്ടിറച്ചി, ചായ, കാപ്പി, അണ്ടിപ്പരിപ്പ് എന്നിവയും ചിലർക്കു തലവേദന ഉണ്ടാക്കുന്നു.
മോണോസോഡിയം ഗ്ലൂറ്റാമേറ്റ് ചേർത്ത ചൈനീസ് വിഭവങ്ങളിലും പായ്ക്കറ്റുകളിൽ കിട്ടുന്ന തണുപ്പിച്ച ഭക്ഷ്യവസ്തുക്കളിലും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളിലും സോഡിയം ഗ്ലൂറ്റാമേറ്റ് ചേർത്തിരിക്കും. അസ്പാർറ്റെയിൻ എന്ന കൃത്രിമ മധുരവും ഇവ ചേർത്ത ഭക്ഷ്യവസ്തുക്കളും ഒഴിവാക്കണം. മഗ്നീഷ്യം, ഒമേഗാ 3 ഫാറ്റി ആസിഡ് എന്നിവയടങ്ങിയ ഭക്ഷണങ്ങൾ തലവേദന കുറയ്ക്കും. ഇലക്കറികൾ, വെളുത്തുള്ളി, സോയാബീൻസ് എന്നിവയിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
Content Summary : Food Triggers for Migraines - Dr. M. Raheena Khader Explains