രുചിയാണീ മീൽസ്, ഊണു പ്രേമികളുടെ ഹൃദയം കവർന്ന സുറിയാനി മീൽസ്
മീനിന് അദ്ഭുതങ്ങൾ കാണിക്കാനാകും. കുന്നംകുളം – പട്ടാമ്പി റോഡിൽ കമ്പിപ്പാലത്തെ പെട്രോൾ പമ്പിനോടു ചേർന്നുള്ള രുചി വില്ലേജ് റസ്റ്ററന്റിലെ സുറിയാനി മീൽസ് കഴിക്കുന്നവർക്ക് അതു സ്വാഭാവികമായും തോന്നാം. പൂർണമായും തനതു രുചിയുളള സുറിയാനി ഊൺ ഇതാണോ എന്നു തർക്കിക്കരുത്. ഇതിലും നന്നായി വയ്ക്കുന്നവരുണ്ടാകാം.

മീനിന് അദ്ഭുതങ്ങൾ കാണിക്കാനാകും. കുന്നംകുളം – പട്ടാമ്പി റോഡിൽ കമ്പിപ്പാലത്തെ പെട്രോൾ പമ്പിനോടു ചേർന്നുള്ള രുചി വില്ലേജ് റസ്റ്ററന്റിലെ സുറിയാനി മീൽസ് കഴിക്കുന്നവർക്ക് അതു സ്വാഭാവികമായും തോന്നാം. പൂർണമായും തനതു രുചിയുളള സുറിയാനി ഊൺ ഇതാണോ എന്നു തർക്കിക്കരുത്. ഇതിലും നന്നായി വയ്ക്കുന്നവരുണ്ടാകാം. എന്നാൽ, ഊണു പ്രേമികൾ രുചി റസ്റ്ററന്റിലെ സുറിയാനി മീൽസ് കഴിച്ചു കൈ കഴുകുന്നതു സന്തോഷത്തോടെയാണ്. വിഭവങ്ങളുടെ ഗുണനിലവാരം തന്നെ കാരണം.
മീൻ മാങ്ങാക്കറി, ബീഫ് റോസ്റ്റ്, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ കറി, കാളൻ, അവിയൽ, പുളി, നാളികേരച്ചമ്മന്തി, പപ്പടം എന്നിവയാണ് ഈ മീൽസ് പാക്കേജിലുള്ളത്. ഇതിലെ മാങ്ങാക്കറി മീൻ സ്നേഹികൾക്കു സന്തോഷിച്ചു കഴിക്കാനുള്ളതു തന്നെയാണ്. വറ്റ, തൊമ്മാൻ, ശേരി എന്നീ മീനുകളാണ് ഇതിനുപയോഗിക്കുക. മിക്കവാറും വറ്റ തന്നെയാകും. 30–40 ഗ്രാം വീതമുള്ള കഷണങ്ങളായാണു മീൻ കറിയിലുണ്ടാകുക.
ഉരുളിയോളം പോന്ന ചട്ടിയിലാണ് ഇതുണ്ടാക്കുന്നത്. ആട്ടിയ നാടൻ വെളിച്ചെണ്ണയിലേക്ക് ആദ്യം ഇടുന്നതു ഉലുവയാണ്. വെളുത്തുള്ളി വട്ടത്തിൽ മുറിച്ചതും ഇഞ്ചിയും കൂടെയിടും. ഉലുവ നല്ല സ്വർണ നിറമാകുമ്പോൾ സവാള, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ഇടും. ഇവ നന്നായി വരണ്ട് ഇളം ബ്രൗൺ നിറത്തിലാകും. ഈ ഘട്ടം വരെ വെള്ളം ചേർക്കുന്നതേയില്ല. ഇതിലേക്കു ചുവന്ന ചെറിയ ഉള്ളി, മാങ്ങ, തക്കാളി, പച്ചമുളക് എന്നിവയിട്ടു വഴറ്റണം. മാങ്ങയുടെ എണ്ണം തീരുമാനിക്കുന്നതു അതിന്റെ പുളി കൂടി നോക്കിയാണ്. പുളി കൂടിയാൽ മാങ്ങയുടെ രുചി മുങ്ങിപ്പോകും. ഐസ് ക്യൂബ് പോലെ മുറിച്ചാണു മാങ്ങയിടേണ്ടത്. കുടംപുളി മട്ടു കളഞ്ഞു കഴുകി എടുത്ത് ഉപയോഗിക്കും.
മൂടിവച്ചു നന്നായി തിളപ്പിച്ചു വറ്റുന്ന പരുവത്തിലേക്കു വരുമ്പോൾ മീൻ കഷണങ്ങൾ ഇടും. മീൻ പൂർണമായി മുങ്ങിപ്പോകരുത്. ഇതിലേക്കു കുരുമുളകു പൊടി തൂവണം. ആവശ്യമുള്ളവർക്കു തേങ്ങ അരച്ചു ചേർക്കാം. അല്ലാത്തവർക്കു മുളകരച്ചൊഴിക്കാം. തേങ്ങായരപ്പ് ചേർക്കാനാണു തീരുമാനിക്കുന്നതെങ്കിൽ മസാല അൽപം നേരത്തെ ഇടണം. വെളിച്ചെണ്ണയിൽ ചുവന്ന ഉള്ളി നന്നായി മൂപ്പിച്ച് കറിക്കു മുകളിൽ തൂകാം. ഈ വറവാണു രുചിയുടെ അവസാന മേമ്പൊടി. നല്ല കട്ടിയുള്ള ചാറോടു കൂടിയ മീൻകറിയിൽ മുക്കിയ ഉരുളയുടെ ഇടയിലേക്കു മീൻ കഷണം വയ്ക്കുമ്പോൾ കൂടെ വരുന്ന വറുത്ത കറുവേപ്പില നൽകുന്ന രുചി ചെറുതല്ല.
പലവക രുചികൾ
പലയിടത്തുനിന്നായി പഠിച്ചെടുത്ത രുചികളാണ് മീനിലും മട്ടനിലും ബീഫിലുമെല്ലാം ഇവിടെ നൽകുന്നത്. കറികൾ വർഷങ്ങളായി തയാറാക്കുന്നതു വീട്ടമ്മമാരാണ്. ചേർത്തലയിലും പാലായിലും വടകരയിലുമെല്ലാം യാത്ര ചെയ്തു പഠിച്ചെടുത്തത്. പലപ്പോഴും പൂർണമായും തനതു രുചി ഇവിടെ പച്ച പിടിക്കണമെന്നില്ല. അതിനനുസരിച്ചു മാറ്റങ്ങൾ വരുത്തും. വാഴയിലയിൽ പൊള്ളിച്ച മീൻ നൽകുമ്പോൾ ഷാലോ ഫ്രൈ ചെയ്തതും അല്ലാതെ ഹാഫ് പൊള്ളിച്ചതും നൽകും. ചുരുങ്ങിയതു നാലു മീൻ വിഭവം എല്ലാ ദിവസവും കാണും. അതതു ദിവസം മാർക്കറ്റിലെത്തുന്ന മീനാണിത്. വെജിറ്റേറിയനിലും നല്ല വിഭവങ്ങളുണ്ട്. വെജിറ്റേറിയൻ ഊണ് പൂർണമായും നല്ല നാടൻ ഊണാണെന്നു പറയുന്നില്ല.
സാധാരണ ഹോട്ടൽ ഊണു തന്നെയാണ്. പക്ഷേ, വിഭവങ്ങളുടെ നിലവാരം ഉയർന്നതു തന്നെ. കബാബുകൾ, പുലാവുകൾ, ഫ്രൈഡ് റൈസുകൾ എന്നിവയുടെ പതിവു നിരയും ഉണ്ട്. 40 വർഷം മുൻപു മുംബൈയിൽ ചെറിയ ചായക്കട പോലെ തുടങ്ങിയ രാജ്മഹലാണു പിന്നീടു രുചി റസ്റ്ററന്റായി കേരളത്തിലേക്കു വളർന്നത്.
തേക്കിൻകാട് അബൂബക്കർ തുടങ്ങിയ രാജ് മഹൽ പിന്നീടു കുടുംബം ഏറ്റെടുത്തു. മകനായ ഉസ്മാനാണു പിന്നീടു രുചി എന്ന കേറ്ററിങ് കമ്പനി തുടങ്ങുന്നത്. ഉസ്മാൻ പിന്നീട് രുചി ഉസ്മാനായി.
Content Summary : Suriyani Meals in Ruchi restaurant Kunnamkulam.