ബിരിയാണി ചെമ്പിന്റെ ദം പൊട്ടിച്ചു നേടിയത് കോടികളുടെ പണക്കിലുക്കം!
ഇന്ത്യയുടെ മുക്കിലും മൂലയിലും ബിരിയാണി എന്നത് ഒരു വികാരമാണ്. ഓരോ നാട്ടിലും ഓരോ ആചാരം എന്നു പറയുന്നതു വേണമെങ്കിൽ ഓരോ നാട്ടിലും ഓരോരോ ബിരിയാണി എന്നുമാക്കാം. ഇന്ന് കൊൽക്കത്തയിലെത്തുന്ന ഒട്ടുമിക്ക സഞ്ചാരികളും ദാദ ബൗദി ബിരിയാണി രുചിച്ചു നോക്കാതെ ആ നഗരം വിടില്ല എന്നതാണ് സത്യം. കഴിഞ്ഞവർഷം ഏതാണ്ട് 15 കോടി

ഇന്ത്യയുടെ മുക്കിലും മൂലയിലും ബിരിയാണി എന്നത് ഒരു വികാരമാണ്. ഓരോ നാട്ടിലും ഓരോ ആചാരം എന്നു പറയുന്നതു വേണമെങ്കിൽ ഓരോ നാട്ടിലും ഓരോരോ ബിരിയാണി എന്നുമാക്കാം. ഇന്ന് കൊൽക്കത്തയിലെത്തുന്ന ഒട്ടുമിക്ക സഞ്ചാരികളും ദാദ ബൗദി ബിരിയാണി രുചിച്ചു നോക്കാതെ ആ നഗരം വിടില്ല എന്നതാണ് സത്യം. കഴിഞ്ഞവർഷം ഏതാണ്ട് 15 കോടി രൂപയുടെ കച്ചവടമാണ് അവിടെ നടന്നത്. സൗരവ് ഗാംഗുലി അടക്കമുള്ളവർ ഇവരുടെ ബിരിയാണിയുടെ ആരാധകരാണ്.
ദാദ ബൗദി ബിരിയാണിയുടെ പിറവി
1961ൽ സ്ഥാപിക്കപ്പെട്ട കേവലം 200 ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഒരു ചെറിയ റസ്റ്ററന്റ് കൊൽക്കത്തയിൽ ഉണ്ടായിരുന്നു. കാര്യമായ കച്ചവടം ഒന്നുമില്ലാതെ കുടുംബത്തിന്റെ ചിലവുകൾ നടന്നു പോകാൻ മാത്രമുള്ള വിറ്റു വരവുള്ള ഒരു സ്ഥാപനം. കൃത്യം 25 വർഷങ്ങൾക്കിപ്പുറം 1986 ൽ അന്നത്തെ കട മുതലാളിയുടെ മക്കളായ സഞ്ചിബ് സാഹയും രജിബ് സാഹയും ഇനിമുതൽ കടയിൽ ബിരിയാണി വിളമ്പാനുള്ള തീരുമാനത്തിലെത്തുന്നു
കടം വാങ്ങിയ 5000 രൂപയ്ക്കു കുറച്ച് പാത്രങ്ങളും ബസ്മതി അരിയും കുറച്ച് ആട്ടിറച്ചിയും പച്ചക്കറികളും വാങ്ങി ഒരു ദിവസം അവർ ബിരിയാണി വച്ച് തുടങ്ങി. ആദ്യദിവസം മൂന്നു കിലോ ബിരിയാണി മാത്രമാണ് അവിടെ വിറ്റു പോയത്. എന്നാൽ ഇന്ന് കൊൽക്കത്തയിലെ 3 ഔട്ട്ലെറ്റുകളിലായി ഒരു ദിവസം ഏതാണ്ട് 700 കിലോഗ്രാം മട്ടൻ ബിരിയാണിയാണ് അവർ വിൽക്കുന്നത്. അതാണ് കൽക്കത്തയുടെ സ്വന്തം ദാദ ബൗദി ബിരിയാണിയുടെ ചരിത്രം.
ബിരിയാണി വിളമ്പി തുടങ്ങിയ കാലത്ത് ഒരു പ്ലേറ്റിന് 11 രൂപയാണ് ഈടാക്കിയിരുന്നത് എങ്കിൽ ഇപ്പോൾ 300 രൂപ.
ബിരിയാണി തേടി വരുന്നവർക്ക് മെച്ചപ്പെട്ടതും രുചിയുള്ളതുമായ ബിരിയാണി വയറു നിറയെ കൊടുക്കുക എന്നതാണ് തങ്ങളുടെ കച്ചവട തന്ത്രം എന്ന് ഈ സഹോദരങ്ങൾ പറയുന്നു.
ഓരോ പ്ലേറ്റ് ബിരിയാണിയിലും അതുകൊണ്ടുതന്നെ 800 ഗ്രാം ചോറൂം 200ഗ്രാം ഇറച്ചിയും ഉറപ്പാക്കാൻ അവർ ശ്രദ്ധിക്കാറുമുണ്ട്. ഒപ്പം കൊൽക്കത്ത ബിരിയാണിയുടെ മാത്രം പ്രത്യേകതയായ പുഴുങ്ങിയ ഉരുളക്കിഴങ്ങും.
തങ്ങളുടെ മുത്തച്ഛനും അച്ഛനും കൈവരിക്കാൻ കഴിയാത്ത നേട്ടമാണ് കഠിനാധ്വാനത്തിലൂടെയും ആത്മാർത്ഥമായ വ്യാപാരത്തിലൂടെയും ഈ സഹോദരങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
English Summary : Dada Boudi - Magic of Kolkata Biryani ~ Manorama Online Pachakam