എവിടെ കിട്ടും ഏറ്റവും നല്ല പലഹാരം? ഈ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ രുചിയുടെ പൊടിപൂരം
യാത്രകൾ പൂർണ്ണമാകണമെങ്കിൽ രുചിയുള്ള ഭക്ഷണം കൂടിയേ തീരൂ. ടിക്കറ്റിനൊപ്പം രുചിയുള്ള ഭക്ഷണവും വിൽക്കുന്ന റെയിൽവേ സ്റ്റേഷനുകൾ, ഇന്ത്യയിലെ ചില റെയിൽവേ സ്റ്റേഷനുകൾ വിളമ്പുന്ന ഭക്ഷണത്തിന്റെ പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ട്രെയിനുള്ളിൽ പാൻട്രിയിൽ നിന്നു മാത്രം ലഭിക്കുന്ന നനഞ്ഞ വടകളും വെള്ളം ഓളം
യാത്രകൾ പൂർണ്ണമാകണമെങ്കിൽ രുചിയുള്ള ഭക്ഷണം കൂടിയേ തീരൂ. ടിക്കറ്റിനൊപ്പം രുചിയുള്ള ഭക്ഷണവും വിൽക്കുന്ന റെയിൽവേ സ്റ്റേഷനുകൾ, ഇന്ത്യയിലെ ചില റെയിൽവേ സ്റ്റേഷനുകൾ വിളമ്പുന്ന ഭക്ഷണത്തിന്റെ പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ട്രെയിനുള്ളിൽ പാൻട്രിയിൽ നിന്നു മാത്രം ലഭിക്കുന്ന നനഞ്ഞ വടകളും വെള്ളം ഓളം
യാത്രകൾ പൂർണ്ണമാകണമെങ്കിൽ രുചിയുള്ള ഭക്ഷണം കൂടിയേ തീരൂ. ടിക്കറ്റിനൊപ്പം രുചിയുള്ള ഭക്ഷണവും വിൽക്കുന്ന റെയിൽവേ സ്റ്റേഷനുകൾ, ഇന്ത്യയിലെ ചില റെയിൽവേ സ്റ്റേഷനുകൾ വിളമ്പുന്ന ഭക്ഷണത്തിന്റെ പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ട്രെയിനുള്ളിൽ പാൻട്രിയിൽ നിന്നു മാത്രം ലഭിക്കുന്ന നനഞ്ഞ വടകളും വെള്ളം ഓളം
യാത്രകൾ പൂർണ്ണമാകണമെങ്കിൽ രുചിയുള്ള ഭക്ഷണം കൂടിയേ തീരൂ. ടിക്കറ്റിനൊപ്പം രുചിയുള്ള ഭക്ഷണവും വിൽക്കുന്ന റെയിൽവേ സ്റ്റേഷനുകൾ, ഇന്ത്യയിലെ ചില റെയിൽവേ സ്റ്റേഷനുകൾ വിളമ്പുന്ന ഭക്ഷണത്തിന്റെ പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ട്രെയിനുള്ളിൽ പാൻട്രിയിൽ നിന്നു മാത്രം ലഭിക്കുന്ന നനഞ്ഞ വടകളും വെള്ളം ഓളം തല്ലുന്ന സാമ്പാറും പാൽ കുറച്ചു വെള്ളം നീട്ടി അടിക്കുന്ന ചായകളും ദീർഘദൂര ട്രെയിൻ യാത്രകളെ ഒരു പേടിസ്വപ്നമാക്കി മാറ്റാറുമുണ്ട്, ശരിയല്ലേ?
അടുത്തിടെ ട്രെയിനിൽ ഇരുന്നു കൊണ്ട് തന്നെ ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ സേവനത്തിന് ഐആർസിടിസി തുടക്കം കുറിച്ചിരുന്നു എന്നത് ശരി തന്നെ. പക്ഷേ ട്രെയിൻ യാത്രക്കാരായ ഭൂരിഭാഗം ആളുകളും ഇപ്പോഴും ഭക്ഷണത്തിനായി ആശ്രയിക്കുന്നത് ഈ പാൻട്രികളെയാണ് എന്നതാണ് യാഥാർത്ഥ്യം.
എന്നാൽ ഇന്ത്യയിലുള്ള ചില റെയിൽവേ സ്റ്റേഷനുകൾ വിളമ്പുന്ന ഭക്ഷണത്തിന്റെ പേരിലാണ് കൂടുതൽ പ്രശസ്തമായിരിക്കുന്നത്. പലപ്പോഴും അത് കഴിക്കാൻ വേണ്ടി മാത്രം ആ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരും ഉണ്ടത്രേ! അത്തരത്തിലുള്ള ചില സ്റ്റേഷനുകളും അവിടെ മാത്രം ലഭിക്കുന്ന വിഭവങ്ങളും പരിചയപ്പെട്ടാലോ?
ചോലെ ബട്ടൂര
രാജ്യ തലസ്ഥാനത്തുള്ള നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലെ ചോലെ ബട്ടൂരയ്ക്ക് ആരാധകർ ഏറെയാണ്.സവാള അരിഞ്ഞതും അച്ചാറും ചേർത്തു ലഭിക്കുന്ന ചോലെ ബട്ടൂര വാങ്ങാൻ പദ്ധതി ഉണ്ടെങ്കിൽ, നിങ്ങളെ കാത്തിരിക്കുന്നത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനേക്കാൾ നീളമുള്ള ഒരു ക്യൂ ആയിരിക്കും.! മറക്കണ്ട!
പഴംപൊരി
ട്രെയിൻ യാത്രക്കാരായ ഭക്ഷണ പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു വിഭവം നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട്. അതാണ് നമ്മുടെ സ്വന്തം പഴംപൊരി. വെറും പഴംപൊരി അല്ല എറണാകുളം ജംഗ്ഷൻ സ്റ്റേഷനിലെ ചൂടുള്ള പഴംപൊരി. ചെറിയ ചാറ്റൽ മഴയത്ത് ചൂട് ചായക്കൊപ്പം മൊരിഞ്ഞ പഴംപൊരി.!! ആഹ അന്തസ്സ്.!
മധുർവട
കർണാടകയിലെ ഒരു റെയിൽവേ സ്റ്റേഷന്റെ പേരിൽ തന്നെ അറിയപ്പെടുന്ന ഒരു വിഭവമാണ് അടുത്തത്...അതാണ് മധുർവട.! കർണാടകയുടെ പ്രാന്ത പ്രദേശങ്ങളിൽ അടക്കം ഏറെ ആരാധകരുള്ള ഈ ചെറുകടി. സവാള, പച്ചമുളക്, മൈദ, റവ തുടങ്ങിയവ ഉപയോഗിച്ചാണ് തയാറാക്കുന്നത്. നമ്മുടെ പരിപ്പുവടയേക്കാൾ വീതി കൂടുതലുള്ള ഈ വടയ്ക്ക് കട്ടി കുറവാണ്. ബെംഗളൂരുവിനും മൈസൂറിനും ഇടയിൽ മാണ്ട്യ ജില്ലയിലാണ് മധൂർ റെയിൽവേ സ്റ്റേഷൻ. മധുർ വടയ്ക്ക് ഈ പേര് ലഭിച്ചത് തന്നെ ഈ സ്റ്റേഷനിൽ നിന്നുമാണ്. മധുർ സ്റ്റേഷനിൽ എത്തുന്നതിന് ഏതാണ്ട് പത്തുമുപ്പത് കിലോമീറ്റർ മുൻപ് തന്നെ ട്രെയിനുകൾക്കുള്ളിൽ മധുർവടയുമായി കച്ചവടക്കാർ എത്തിത്തുടങ്ങും. എങ്കിലും മധുർ റെയിൽവേ സ്റ്റേഷനിൽ വിൽക്കുന്ന വടയ്ക്കാണ് ആരാധകർ ഏറെ.
ദം ആലു
പശ്ചിമബംഗാളിലെ ഖരഗ്പൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ദം ആലു അതിന്റെ രുചിയേക്കാൾ ഏറെ മണം കൊണ്ടാണ് യാത്രക്കാരെ ആകർഷിക്കുന്നത്. മുകളിൽ അല്പം മല്ലിയില തൂവി, നല്ല എരുവിൽ ലഭിക്കുന്ന ഈ വിഭവത്തിന് സമൂഹമാധ്യമങ്ങളിൽ ആരാധകരും ഏറെയാണ്
റബ്ഡി
രാജസ്ഥാനിലെ മൗണ്ട് അബു പ്രശസ്തമായ ഓരു തീർത്ഥാടന കേന്ദ്രമാണ്. അവിടേയ്ക്ക് എത്തുന്ന യാത്രക്കാർ ട്രെയിൻ ഇറങ്ങുന്നത് അബു റോഡ് റെയിൽവേ സ്റ്റേഷനിലും. എന്നാൽ ഭക്തിനിർഭരമായ യാത്രയുടെ ഭാഗമായി ഈ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരെ കാത്ത് ഒരു അതിഥി ഇരിപ്പുണ്ട്. നല്ല തണുത്ത പാത്രത്തിൽ, ബദാം, കശുവണ്ടി എന്നിവ കുനുകുനെ അരിഞ്ഞ് അണിയിച്ചൊരുക്കി, ഭക്ഷണ പ്രേമികൾക്കായി പ്രത്യേകം തയാറാക്കിയ റബ്ഡി.
നല്ല കൊഴുപ്പുള്ള പാൽ ചെറുതീയിൽ തിളപ്പിച്ച് ക്രീം വേർതിരിച്ച ശേഷം അതിലേക്ക് പഞ്ചസാര ചേർത്താണ് ഈ വിഭവം തയാറാക്കുന്നത്. അതുകൊണ്ടു തന്നെ രാജസ്ഥാനിലെ അബു റോഡ് റെയിൽവേ സ്റ്റേഷൻ, തീർത്ഥാടകർക്കു മാത്രമല്ല റബ്ഡി ആരാധകർക്കും ഏറെ പ്രിയപ്പെട്ടതാണ്.
രാത്ലാം പോഹ
സിനിമയിൽ തല കാണിച്ച ഒരു താരത്തെയാണ് ഇനി നമ്മൾ പരിചയപ്പെടാൻ പോകുന്നത്. അതാണ് മധ്യപ്രദേശിലെ രാത്ലാം റെയിൽവേ സ്റ്റേഷനിൽ കിട്ടുന്ന രാത്ലാം പോഹ. ജബ്‌വീ മെറ്റ് എന്ന സൂപ്പർ ഹിന്ദി ചിത്രത്തിൽ കരീനയും ഷാഹിദും കഴിക്കുന്ന കഴിക്കുന്ന അതേ പോഹ തന്നെ! രാത്ലാം പട്ടണത്തിൽ കിട്ടുന്നതിനേക്കാൾ രുചികരമായ പോഹ റെയിൽവേ സ്റ്റേഷനിലേതാണ് എന്ന് നിരവധി പേരാണ് സാക്ഷ്യപ്പെടുത്തുന്നത്.
മലയാളികളുടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കറുത്ത ഹൽവ, ആന്ധ്രാപ്രദേശിലെ റെനിഗുണ്ട റെയിൽവേ സ്റ്റേഷനിൽ മാത്രം ലഭിക്കുന്ന ഒനിയൻ വട, ഈറോട് സ്റ്റേഷനിലെ ചൂട് ചായ, ദോണ്ട് റെയിൽവേ സ്റ്റേഷനിൽ കിട്ടുന്ന സപ്പോട്ട ജ്യൂസ്, ഗുണ്ട്കലിലെ ആവി പറക്കുന്ന ബിരിയാണി, മധുര സ്റ്റേഷനിലെ പേട തുടങ്ങി ഈ ലിസ്റ്റിന് നീളം ഏറെയാണ്.
മടുപ്പിക്കുന്ന ട്രെയിൻ യാത്രകളിൽ രുചികരമായ ഭക്ഷണം എന്നത് ഒരിക്കലും നടക്കാത്ത കിനാവല്ല എന്നാണ് ഈ സ്റ്റേഷനുകളിലെത്തുന്ന ഭക്ഷണ പ്രാന്തന്മാർ തെളിയിക്കുന്നത്. അപ്പോൾ എങ്ങനെയാണ് ഈ സ്റ്റേഷനുകളെല്ലാം കോർത്തിണക്കി ഒരു യാത്ര പോയാലോ?
Content Summary : Where can you get the best pamampori? If you get off at these railway stations...~ Manorama Online Pachakam