സാൻവിച്ച് വിറ്റു കോടീശ്വരനായ ഒരു ഇരുപത്തിമൂന്നു വയസ്സുകാരൻ! 69 രൂപയ്ക്ക് സാൻവിച്ചും 139 രൂപയ്ക്ക് തന്തൂരി ചിക്കനും വിറ്റ് എത്ര രൂപ ഉണ്ടാക്കാൻ സാധിക്കും? ഈ ചോദ്യം കൊൽക്കത്തക്കാരനായ സയാൻ ചക്രവർത്തിയോട് ആണെങ്കിൽ ഉത്തരം ഇതായിരിക്കാം... "ഓ അങ്ങനെ അധികം ഒന്നും ഉണ്ടാക്കാൻ പറ്റില്ലന്നേ, തട്ടീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൻവിച്ച് വിറ്റു കോടീശ്വരനായ ഒരു ഇരുപത്തിമൂന്നു വയസ്സുകാരൻ! 69 രൂപയ്ക്ക് സാൻവിച്ചും 139 രൂപയ്ക്ക് തന്തൂരി ചിക്കനും വിറ്റ് എത്ര രൂപ ഉണ്ടാക്കാൻ സാധിക്കും? ഈ ചോദ്യം കൊൽക്കത്തക്കാരനായ സയാൻ ചക്രവർത്തിയോട് ആണെങ്കിൽ ഉത്തരം ഇതായിരിക്കാം...

ADVERTISEMENT

"ഓ അങ്ങനെ അധികം ഒന്നും ഉണ്ടാക്കാൻ പറ്റില്ലന്നേ, തട്ടീം മുട്ടീം പോയാ ഒരു കോടി" !

ADVERTISEMENT

150 രൂപ പരമാവധി വിലയ്ക്ക് രുചിയുള്ള ഭക്ഷണസാധനങ്ങൾ  വിറ്റ് വ്യാപാര രംഗത്തെ തരംഗമായി മാറുകയാണ് കൊൽക്കത്ത സ്വദേശിയായ സയാൻ ചക്രവർത്തിയും അയാളുടെ WTF എന്ന് പേരുള്ള ഭക്ഷ്യ ശൃംഖലയും. റസ്റ്ററന്റിന്റെ പേര് കാണുമ്പോൾ മുഖം ചുളിയാൻ വരട്ടെ, "വെയർ ഈസ് ദ ഫുഡ് " എന്നതാണ് ഈ മൂന്ന് അക്ഷരങ്ങളിലൂടെ സയാൻ അർത്ഥമാക്കുന്നത്. കൊൽക്കത്ത സെന്റ് സേവ്യേഴ്സ് കോളേജിൽ പഠനം പൂർത്തിയാക്കിയ സയാനോട്‌, എന്തുകൊണ്ട് റസ്റ്ററന്റിന് ഇങ്ങനെ ഒരു പേര് എന്ന് ചോദിച്ചാൽ, ആളുകൾക്ക് വളരെ പരിചിതവും അവർ ഏറെ ഉപയോഗിച്ച് ശീലം ഉള്ളതുമായ ഒരു പ്രയോഗം താൻ കടമെടുത്തു എന്നാണ് മറുപടി. സോൾട്ട് ലൈക്കിലും ദക്ഷിണ കൽക്കത്തയിലും സയാൻ സ്ഥാപിച്ച WTF ന്റെ രണ്ടു ഔട്ട്ലെറ്റുകളും വെജ്-നോൺവെജ് വിഭവങ്ങൾക്ക് പേര് കേട്ടവയാണ്.

സയാന്റെ പിതാവ് കാർഗോ ബിസിനസ് വിജയകരമായി ചെയ്യുന്നൊരാളാണ് അദ്ദേഹത്തിനു മകനെ മികച്ചൊരു ബിസിനസുകാരനാക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കണക്ക് പരീക്ഷയിൽ നൂറിൽ വെറും 3 മാർക്കാണ് സയാന് നേടാൻ പറ്റിയത്. ഇത് മാതാപിതാക്കൾക്ക് വലിയ നിരാശയ്ക്കു കാരണമായി. ആ രാത്രി മുഴുവൻ പിതാവ് കരഞ്ഞു എന്നാണ് സയാൻ പറയുന്നത്. എന്നാൽ മികച്ചൊരു ബിസിനസുകാരൻ ആകും എന്നു സയാൻ തീരുമാനിച്ച ദിവസം കൂടിയായിരുന്നു അത്. ഹയർ സെക്കന്ററി സ്റ്റ്യുഡന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി ഒരു മാസം ചൈനയിലും 9 മാസം യു എസിലും എത്തിയത് കരിയറിൽ വഴിത്തിരിവായി. പാർട്ട് ടൈം ജോലിയിലൂടെ സമ്പാദിച്ച 8 ലക്ഷം രൂപയാണ് WTF ന്റെ തുടക്കം കുറിച്ചത്. താൻ ചിലവാക്കുന്നതിന്റെ വളരെ കുറച്ചു മാത്രം പണമാണ് കൂട്ടുകാർ ഭക്ഷണത്തിനു വേണ്ടി ചിലവാക്കുന്നത്, എല്ലാവർക്കും എളുപ്പത്തിൽ പണം കുറച്ച് വയറു നിറച്ചും ഭക്ഷണത്തിനുള്ള റസ്റ്ററന്റ് എന്ന ആശയം അങ്ങനെയാണ് ഉരുത്തിരിഞ്ഞു വന്നത്.

ADVERTISEMENT

69 രൂപയുടെ സാൻവിച്ച്, 139 രൂപയുടെ തന്തൂരിചിക്കൻ എന്നിവയ്ക്ക് പുറമേ എഗ്ഗ് ചിക്കൻ റൈസ് , ക്രിസ്പ്പി ചില്ലി ബേബി കോൺ, ചില്ലി ചിക്കൻ ഡ്രൈ തുടങ്ങിയ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ചിലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഭക്ഷണം നൽകുന്നതുകൊണ്ടുതന്നെ കുട്ടികൾക്കിടയിലും ഇടത്തരക്കാർക്കിടയിലും വളരെ വേഗം തന്നെ ഈ ഭക്ഷണശാലയ്ക്കു പ്രചാരം ലഭിച്ചു കഴിഞ്ഞു.

Content Summary :  Sayan Chakraborty, the founder of Where’s The Food (WTF).