കോട്ടയത്ത്‌ ക്രിസ്മസിന് ഏറ്റവും കൂടുതൽ കേക്ക് വിൽക്കുന്ന കട തിരക്കി ചെന്നെത്തിയത് പുതുപ്പള്ളിയിലെ ഒരു ബോർമയിലാണ്. 38 വർഷങ്ങൾക്കു മുൻപ് ഒരു കൊച്ചു ബേക്കറിയിൽ ആരംഭിച്ച് ഇന്ന് ഇരുപതിലധികം ഔട്ട്ലറ്റുകളുള്ള ബെസ്റ്റ് ബേക്കേഴ്സിന്റെ ക്രിസ്മസ് സ്പെഷൽ കേക്ക് മേക്കിങ് എങ്ങനെയാണെന്നു നോക്കാം. കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയത്ത്‌ ക്രിസ്മസിന് ഏറ്റവും കൂടുതൽ  കേക്ക് വിൽക്കുന്ന കട തിരക്കി ചെന്നെത്തിയത് പുതുപ്പള്ളിയിലെ ഒരു ബോർമയിലാണ്. 38 വർഷങ്ങൾക്കു മുൻപ് ഒരു കൊച്ചു ബേക്കറിയിൽ ആരംഭിച്ച് ഇന്ന് ഇരുപതിലധികം  ഔട്ട്ലറ്റുകളുള്ള ബെസ്റ്റ് ബേക്കേഴ്സിന്റെ ക്രിസ്മസ് സ്പെഷൽ കേക്ക് മേക്കിങ് എങ്ങനെയാണെന്നു നോക്കാം.

ADVERTISEMENT

കോവിഡ് കാലത്തിനു ശേഷം  ഒരുപാട് ഹോം മേഡ് കേക്ക് മേക്കഴ്സ് ഉണ്ടായെങ്കിലും ഇവിടത്തെ ക്രിസ്മസ് കേക്ക് കോട്ടയം കാർക്കെന്നും സ്പെഷലാണ്. ക്രിസ്മസിന് ആറു മാസങ്ങൾക്കു മുൻപ് സോക്ക് ചെയ്ത് വയ്ക്കുന്ന ഡ്രൈ ഫ്രൂട്ട്സും നട്ട്സുമാണ് പ്ലം കേക്ക്കുകൾക്ക് ഉപയോഗിക്കുന്നത്. വളരെ വലുതും  നല്ല വൃത്തിയുള്ളതുമായ  ഒരു ബോർമയാണ് ഇവിടുത്തേത്.

ADVERTISEMENT

അളന്നു കൊണ്ടു വരുന്ന  ഡാൽഡയും പഞ്ചസാരയും  മുട്ടയും നെയ്യും ആദ്യം ഈ  മിക്സറിലിട്ട് ബീറ്റ് ചെയ്യും. അതേസമയം  നേരത്തെ സോക് ചെയ്ത് വച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്സും നട്സുമെല്ലാം കൈ കൊണ്ട്  ഉടച്ചെടുക്കുന്ന ജോലിയാണ് അത് കഴിഞ്ഞാൽ  ഇത് വലിയൊരു  ബോക്സിലേക്ക് മാറ്റി മൈദയും  ചേർത്ത് മിക്സ്‌ ചെയ്യാൻ തുടങ്ങും  മിക്സിങ് ടൈമിൽ തന്നെ കേക്ക് ബേക്ക് ചെയ്യാനുള്ള കാര്യങ്ങളും നടക്കുന്നുണ്ട്. ഇനി ബേക്കിംഗ് ആണ്  അതിനായി  കേക്ക് മിക്സ്‌ തൂക്കി  ടിന്നുകളിലേയ്ക്ക്  മാറ്റുകയാണ്  ഇനി ഇവയെല്ലാം ഓവൻ ട്രേ കളിലേക്ക് മാറ്റി ഓവനിലേക്ക്  എത്തിക്കും.  ഒരു തവണ 200 പാക്കറ്റ് കേക്കിനുള്ള മിക്സ്‌ ആണ് തയ്യാറാക്കുന്നത്. ഇങ്ങനെ ക്രിസ്മസ് സീസണിൽ  ഏകദേശം  50 ടൺ  വരെ  കേക്ക്കൾ ഉണ്ടാക്കുന്നുണ്ട് ഇവിടെ. ഈ  വർഷം  ഒരു ലക്ഷം  പാക്കറ്റുകളാണ് നിർമിക്കാൻ ഒരുങ്ങുന്നത്. ബേക്ക് ചെയ്ത് വരുന്ന  കേക്കുകൾ പ്രൈമറി പാക്കിങ് കഴിഞ്ഞ്  ഈ ബ്രാൻഡിങ് റൂമിലേക്ക് എത്തിക്കും. ഇവിടെ നിന്നും ബോക്സ് പാക്കിങ്ങോടെ. ഔട്ട്‌ ലെറ്റുകളിലേക്ക് എത്തും

ADVERTISEMENT

Content Summary : Christmas cakes from Best bakers, Kottayam