ബിരിയാണിക്ക് അൽപം തലക്കനം കൂടിയെന്നു കേട്ടാൽ ഞെട്ടണ്ട! കഴിഞ്ഞ ദിവസം സ്വിഗ്ഗി പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലൂടെ കണ്ണോടിക്കുന്ന ആരും പറയും, ആവാം, ബിരിയാണിക്ക് അൽപം തലക്കനമൊക്കെ ആവാം എന്ന് .. കാരണം ഈ വർഷം സ്വിഗിയിലൂടെ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്‍ത വിഭവം ബിരിയാണിയാണ്. തുടർച്ചയായി ഏഴാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരിയാണിക്ക് അൽപം തലക്കനം കൂടിയെന്നു കേട്ടാൽ ഞെട്ടണ്ട! കഴിഞ്ഞ ദിവസം സ്വിഗ്ഗി പുറത്തുവിട്ട വാർഷിക  റിപ്പോർട്ടിലൂടെ കണ്ണോടിക്കുന്ന ആരും പറയും, ആവാം, ബിരിയാണിക്ക് അൽപം തലക്കനമൊക്കെ ആവാം എന്ന്  ..

കാരണം ഈ വർഷം  സ്വിഗിയിലൂടെ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്‍ത വിഭവം  ബിരിയാണിയാണ്. തുടർച്ചയായി ഏഴാം തവണയാണ് ബിരിയാണി  ഈ ചാർട്ടിൽ ഒന്നാമതെത്തുന്നത്. ഈ വർഷം ഒരു സെക്കന്റിൽ  ശരാശരി 2.28 ഓർഡറുകളാണ് ബിരിയാണിയെ തേടി എത്തിയിരുന്നത്. അതായത് ഒരുമിനിറ്റിൽ ഏതാണ്ട് 140 ഓളം ഓർഡറുകൾ!

ADVERTISEMENT

ചിക്കൻ ബിരിയാണി, ചിക്കൻ ഫ്രൈഡ് റൈസ്, മസാലദോശ, പനീർ ബട്ടർമസാല, ബട്ടർ നാൻ, തണ്ടൂരി ചിക്കൻ തുടങ്ങിയവയാണ് ഇക്കൊല്ലം സ്വിഗിയിലൂടെ ഏറ്റവും കൂടുതൽ വിറ്റുപോയ വിഭവങ്ങൾ. പരമ്പരാഗത ഇന്ത്യൻ ശാപ്പാടിന് പുറമെ ഇറ്റാലിയൻ പാസ്ത, പീത്​സ, മെക്സിക്കൻ ബൗൾ, സ്‌പൈസി റാമാൻ, സുഷി എന്നിവയും പരീക്ഷിച്ചു നോക്കാൻ  ഇന്ത്യക്കാർ തയാറായിട്ടുണ്ട്.

ADVERTISEMENT

ചെറുകടികളിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് സമോസയാണ്. നാൽപതു ലക്ഷത്തിലേറെ ഓർഡറുകളാണ് സമോസയെത്തേടിയെത്തിയത്. പോപ്കോൺ, പാവ്ബാജി, ഹോട് വിങ്‌സ്, ഫ്രഞ്ച് ഫ്രൈസ് എന്നിവയ്ക്കും ആരാധകർ ഏറെയാണ്. 27 ലക്ഷം ഓർഡറുകൾ ലഭിച്ച ഗുലാബ് ജാമുനാണ് ഏറ്റവും കൂടുതൽ വിറ്റുപോയ ഡെസേർട്ട്. റാസ്മലായിയ്ക്ക് 16 ലക്ഷം ഓർഡർ ലഭിച്ചപ്പോൾ, ചോക്കോലാവ കേക്ക് ആവശ്യപ്പെട്ടത് പത്തുലക്ഷത്തിലേറെപ്പേരാണ്. ക്ലൗഡ് കിച്ചണുകൾ വഴി ഏറ്റവും കൂടുതൽ വിറ്റുപോയത് ഉത്തരേന്ത്യൻ, ചൈനീസ് വിഭവങ്ങളാണ്.

ADVERTISEMENT

ഇത്രയുമൊക്കെ വിറ്റുപോയ, സ്വന്തം റെക്കോർഡ് പിന്നെയുംപിന്നെയും തിരുത്തി എഴുതുന്ന  നമ്മുടെ സ്വന്തം ബിരിയാണിയ്ക്കും ഒരു സ്റ്റൈലിഷ് എൻട്രി ആലോചിച്ചു നോക്കിയാലോ ? ആവി പറത്തി, അച്ചാറിന്റെയും റൈത്തയുടെയും അകമ്പടിയോടെ, ലെഗ് പീസുയർത്തി, കയ്യിലൊരു പപ്പടവും പിടിച്ചു നേരെ ഇലയിലോട്ട് വിരുന്നു വരുന്ന സൂപ്പർസ്റ്റാർ ബിരിയാണി ..!അപ്പോൾ എങ്ങനെ, ഇന്നുച്ചയ്ക്ക് ബിരിയാണി; ചിക്കൻ ആണോ ബീഫ് ആണോ?

Content Summary : Swiggy in 2022, Biryani most ordered dish, Samosa most favorite snack with 4 million orders!