അൽപം ‘എസ്പ്രസോ’ ചേർത്ത് ഒരു അമേരിക്കാനോ എടുക്കട്ടെ?
Mail This Article
എനിക്ക് ഒരു കാപച്ചീനോ, ഇവന് ഒരു മോക്ക എന്നൊക്കെ റസ്റ്ററന്റിൽ പോയി തട്ടിവിടുമ്പോൾ ആലോചിച്ചിട്ടുണ്ടോ ശരിക്കും എന്തെല്ലാം തരം കോഫികൾ ഉണ്ടെന്ന്? ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയെന്ന്. ഇതാ.. ജനപ്രീതിയാർജിച്ച ‘കാപ്പിക്കൂട്ട’ങ്ങളെ പരിചയപ്പെടാം. ഫ്ലാറ്റ് വൈറ്റ്, ഡിക്കാഫ്, ഡ്രിപ് കോഫി അങ്ങനെ കുറച്ചുപേർ ഇനിയുമുണ്ട്, അവർ പിന്നാലെ വരും..
Espresso – ഇറ്റാലിയൻ കോഫി ബ്രൂവിങ് രീതിയിൽ, കൂടിയ പ്രഷറിൽ കോഫി ബീൻസ് പൊടിച്ചെടുത്ത് അൽപം വെള്ളം ചേർത്ത് ഉണ്ടാക്കുന്ന കോഫി. നല്ല സ്ട്രോങ് ആണ്, നല്ല കട്ടിയും. മറ്റു പല കോഫികളുടെയും അടിസ്ഥാന ഘടകം. 30 എംഎൽ ആണ് ഒരു കപ്പിൽ ഉണ്ടാവുക.
Doppio - Double espresso– 60 എംഎൽ എസ്പ്രസോ ആണ് ഒരു ഡോപ്പിയോ.
Americano- Hot water, espresso – അമേരിക്കാനോ ആണോ എന്നാൽ 1:1 അനുപാതത്തിൽ താഴെ എസ്പ്രസോ മുകളിൽ ചൂടുവെള്ളം.
Cappuccino - Espresso, steamed milk, milk foam- ഏറ്റവും താഴെ എസ്പ്രസോ (25 എംഎൽ), തൊട്ടുമുകളിൽ പാൽ, ഏറ്റവും മേലെ മിൽക്ക് ഫോം.
Latte- Espresso, steamed milk, milk foam– ലാറ്റെ ഉണ്ടാക്കുന്നത് കാപച്ചീനോ പോലെ തന്നെ. എന്നാൽ പാലിന്റെ അളവ് കൂടുതൽ.
Mocha - Espresso, hot chocolate, steamed milk, milk foam– കാപച്ചീനോ പോലെ തോന്നിക്കുമെങ്കിലും എസ്പ്രസോയ്ക്കും പാലിനും ഇടയിൽ മറ്റൊരു കക്ഷി കൂടി വരും– ഹോട്ട് ചോക്കലേറ്റ്, മോക്ക റെഡി
Cortado- Espresso, steamed milk– എസ്പ്രസോ താഴെ ഒഴിച്ച ശേഷം മുകളിൽ പാൽ. കൊർറ്റാഡോ സെറ്റായി.
Affogato- Icecream, espresso– ഐസ്ക്രീമിലേക്ക് 50 എംഎൽ എസ്പ്രസോ ഒഴിക്കും– അഫഗാറ്റോ ആസ്വദിച്ചോളൂ.
Content Summary : What are the different types of flavors of coffee?