‘അണ്ണാ, അപ്പോൾ വീണ്ടും വിളമ്പിയത് ‘ഫ്രീ’ ആയിരുന്നില്ലേ?’: പാത്രം കഴുകാതെ രക്ഷപ്പെട്ട കഥ
സുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കാൻ പോകുന്നത് സുഖമുള്ള അനുഭവമാണ്. പുതുരുചിയോടൊപ്പം മനസ്സു തുറന്ന് പരസ്പരം സന്തോഷിക്കുന്ന നിമിഷങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക. അത്തരം സമയങ്ങളിലെ ചില അമളികൾ ജീവിതകാലം മുഴുവൻ ഒാർത്തിരിക്കും. അങ്ങനെയൊരു അനുഭവം രുചിക്കഥയിൽ പങ്കുവയ്ക്കുകയാണ് പി.എച്ച്. ഷിനാജ്.

വീട്ടിൽനിന്നു രുചിയുള്ള ഭക്ഷണം കഴിച്ചാലും ഹോട്ടൽ ഭക്ഷണം ചെറുപ്പത്തിൽ എല്ലാവരുടെയും സ്വപ്നമായിരിക്കും. ഇരുപതു വർഷം മുൻപ്, ഇന്നത്തെ പോലെ വ്യത്യസ്തമായ ഭക്ഷണങ്ങൾ വിളമ്പുന്ന ഹോട്ടലുകൾ ഇല്ലാത്ത കാലത്ത് പുതുരുചികൾ കഴിക്കാൻ അവസരം ലഭിക്കുക കല്യാണ വിരുന്നുകൾക്ക് പോകുമ്പോഴായിരുന്നു. നഗരത്തിൽ പോയി ഭക്ഷണം കഴിച്ച് വീരവാദം പറയുന്ന സുഹൃത്തുക്കളെ ആരാധയോടെ കണ്ടിരുന്ന കാലം. അങ്ങനെ പഠനം കഴിഞ്ഞ് തിരുവനന്തപുരത്ത് ജോലി ലഭിച്ചു. അങ്ങനെ ആദ്യമായി വീട്ടിൽനിന്നു വിട്ടു നിൽക്കാനുള്ള സാഹചര്യം.
തിരുവനന്തപുരത്ത് താമസം തുടങ്ങിയപ്പോഴാണ് ഭക്ഷണ കാര്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചത്. താമസസ്ഥലത്ത് പാചകം ചെയ്യാൻ സൗകര്യമുണ്ടായിരുന്നെങ്കിലും വീട്ടിൽ പാചകം ചെയ്തു വച്ചിരിക്കുന്ന ഭക്ഷണം എടുത്ത് കഴിക്കാൻ പോലും അടുക്കളയിൽ കയറിയിട്ടില്ലാത്ത എനിക്ക് എന്ത് പാചകം?
പാചകത്തിലെ അറിവില്ലായ്മയും അടുക്കളയിൽ കയറാൻ മടിയും കൂടിയായപ്പോൾ ഹോട്ടൽ ഭക്ഷണം ശീലമാക്കി. അതോടെ തലസ്ഥാനത്തെ വിവിധ ഹോട്ടലുകളുടെ ഭക്ഷണം ആസ്വദിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ചെറുപ്പത്തിൽ ലഭിക്കാതിരുന്ന അവസരം അങ്ങനെ ശരിക്കും പ്രയോജനപ്പെടുത്തി.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ എന്റെ സുഹൃത്തിനും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടി. കക്ഷി എന്റെ കൂടെ തമാസമാക്കിയതോടെ ‘ഭക്ഷണ വേട്ട’ ഒരുമിച്ചായി. കൂട്ടുകാരനും പാചകത്തോടു കൂട്ടില്ലാത്തതു കൊണ്ട് മുഴുവൻ സമയവും ഭക്ഷണം പുറത്തുനിന്നാക്കി. ഓരോ ദിവസവും ഭക്ഷണത്തിനായി ഞങ്ങൾ പുതിയ മേച്ചിൽ പുറങ്ങൾ തേടി നടന്നു.
ചിക്കൻ മാത്രം വിളമ്പുന്ന തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിനെപ്പറ്റി കുറെ നാളായി ഞാൻ കേട്ടിട്ടുണ്ടെങ്കിലും എനിക്ക് അവിടെ പോകാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ ഞാനും സുഹൃത്തും ഒരു ദിവസം രാത്രി ഭക്ഷണം അവിടെ നിന്നാക്കാൻ തീരുമാനിച്ചു. അങ്ങനെ ചാല മാർക്കറ്റിനുള്ളിലെ കട കണ്ടുപിടിച് ഞങ്ങൾ അവിടെ പോയി. സാധാരണ ഹോട്ടലിൽ ചെല്ലുമ്പോൾ ആദ്യമായി കൊണ്ടുവരുന്ന മെനു പ്രതീക്ഷിച്ചിരുന്ന ഞങ്ങളുടെ മുന്നിലേക്ക് ഒരു വാഴയിലയാണ് ആദ്യം കൊണ്ടുവന്നു വച്ചത്. ഞങ്ങൾ ഭക്ഷണം ഒന്നും ഓർഡർ ചെയ്യാതെ തന്നെ അതിലേക്ക് അഞ്ച് പത്തിരിയും കുറച്ചു ചിക്കനും വിളമ്പി. കുടിക്കാൻ ഗ്ലാസിൽ നാരങ്ങ വെള്ളവും കൊണ്ടുവന്നു വച്ചു. നല്ല മസാല പുരട്ടി വറുത്തതു കൊണ്ട് ചിക്കന് നല്ല എരിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നല്ല മധുരമുള്ള നാരങ്ങ വെള്ളം ആസ്വദിച്ചു കുടിച്ച് ഭക്ഷണം കഴിച്ചു. നാരങ്ങ വെള്ളം തീരുന്ന മുറയ്ക്ക് ഹോട്ടലിലെ ചേട്ടൻ ഉത്സാഹത്തോടെ ഗ്ലാസ് നിറച്ച് തന്നുകൊണ്ടിരുന്നു. ഇലയിലെ പത്തിരി കഴിഞ്ഞപ്പോൾ ചോദിക്കാതെ തന്നെ വീണ്ടും മൂന്ന് പത്തിരി കൂടി കൊണ്ടുവന്നു. ചോറു വാങ്ങിയാൽ രണ്ടാമത് വീണ്ടും ഇടുന്ന ചോറ് ‘ഫ്രീ ആയിട്ട് കിട്ടുന്നതുപോലെ’ ഈ ഹോട്ടലിൽ പത്തിരിയും അങ്ങനെ ആയിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞ് ഞങ്ങൾ ആസ്വദിച്ച് ഭക്ഷണം കഴിച്ചു. രണ്ടാമത് ഫ്രീയായിട്ട് പത്തിരി തന്നതുകൊണ്ട് ചിക്കൻ ഞങ്ങൾ ചോദിച്ചു വാങ്ങി.
ചിക്കൻ കഴിക്കുന്നതിന്റെ അളവ് കൂടുന്നത് അനുസരിച്ച് വെള്ളത്തിന്റെ അളവും കൂടിക്കൊണ്ടിരുന്നു. സാധാരണ ഹോട്ടലിൽ ആദ്യം കൊണ്ടുവരുന്ന വെള്ളം കഴിഞ്ഞാൽ പിന്നെ കൈകൊണ്ടും കണ്ണുകൊണ്ടുമെല്ലാം ആംഗ്യം കാണിച്ച് രണ്ടോ മൂന്നോ തവണ ചോദിച്ചാൽ മാത്രമാണ് വീണ്ടും വെള്ളം കിട്ടുന്നത്. ഇവിടെ നാരങ്ങ വെള്ളം തീരുമ്പോൾ തന്നെ നമുക്ക് ഗ്ലാസ് നിറച്ച് തരുന്ന ചേട്ടനോട് നല്ല മതിപ്പു തോന്നി. അങ്ങനെ അവസാനം ഭക്ഷണമെല്ലാം കഴിഞ്ഞ് കൈകഴുകി വന്ന് ക്യാഷ് കൗണ്ടറിൽ നിന്നപ്പോഴാണ് മനസ്സിലായത്, വെള്ളമൊഴിച്ചു തന്ന ചേട്ടനും പത്തിരി കൊണ്ടുവന്ന ചേട്ടനും എല്ലാം കൃത്യമായി കണക്കുകൂട്ടാനും ഒഴിക്കുന്ന വെള്ളത്തിന്റെയും ഇടുന്ന പത്തിരിയുടെയും എല്ലാം എണ്ണം ഓർത്തിരിക്കാനും കഴിവുള്ള ആളുകൾ ആയിരുന്നു എന്ന്.
അവരുടെ എണ്ണം കേട്ട് ക്യാഷ് കൗണ്ടറിലെ ചേട്ടൻ കണക്കുകൂട്ടി ബിൽ തുക പറഞ്ഞപ്പോൾ, ശമ്പളം കിട്ടി ആദ്യ ആഴ്ച ആയതുകൊണ്ട് മാത്രം അവിടത്തെ പാത്രങ്ങൾ കഴുകേണ്ടി വന്നില്ല. ഭക്ഷണം കഴിക്കുന്നതിന്റെ അളവ് അനുസരിച്ച് ബില്ലും കൂടുമെന്ന സത്യം ഭക്ഷണരുചിയിൽ ഞങ്ങൾ മറന്ന് പോയി. ‘അണ്ണാ...അപ്പോൾ വീണ്ടും വിളമ്പിയത് ഫ്രീ ആയിരുന്നില്ലേ’ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും ‘ചിക്കൻ രുചി’ വിലക്കി.
അതിനു ശേഷം ആവശ്യത്തിന് കാശ് കൈയ്യിലുണ്ടോ എന്ന ഉറപ്പാക്കി ഭക്ഷണം കഴിക്കാൻ കയറുന്നത് ശീലമാക്കി. മൊബൈൽ പേമന്റ് ആപ്പുകൾ പണിമുടക്കിയാലും നമ്മൾ പെടും. കിട്ടുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും അങ്ങനെ തലസ്ഥാനത്തെ ഹോട്ടലുകളിൽ കൊടുക്കുന്നത് പതിവായപ്പോൾ അടുക്കളയിൽ കയറുന്ന മടി മാറി. അല്ല, മാറ്റേണ്ടി വന്നു.
പ്രിയ വായനക്കാരേ, ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Manorama Online Pachakam Ruchikadha Series - Shinaj P H Memoir