ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങളിലെ രാജാവ് അത് ബിരിയാണി തന്നെയാണ്. കാര്യം നാടും വീടും മാറുന്നതനുസരിച്ച് സിന്ധ്, അവധ്, ഹൈദരാബാദി, തലശ്ശേരി, കോഴിക്കോടൻ എന്നിങ്ങനെ ബിരിയാണിയുടെ കെട്ടിലും മട്ടിലും മാറ്റം ഉണ്ടാവുമെങ്കിലും സംഭവം ഒരു വികാരം തന്നെയാണ്! മസാല മണം പേറുന്ന ചൂട് ചോറും, നല്ല വെന്ത ഇറച്ചി കഷ്ണങ്ങളും

ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങളിലെ രാജാവ് അത് ബിരിയാണി തന്നെയാണ്. കാര്യം നാടും വീടും മാറുന്നതനുസരിച്ച് സിന്ധ്, അവധ്, ഹൈദരാബാദി, തലശ്ശേരി, കോഴിക്കോടൻ എന്നിങ്ങനെ ബിരിയാണിയുടെ കെട്ടിലും മട്ടിലും മാറ്റം ഉണ്ടാവുമെങ്കിലും സംഭവം ഒരു വികാരം തന്നെയാണ്! മസാല മണം പേറുന്ന ചൂട് ചോറും, നല്ല വെന്ത ഇറച്ചി കഷ്ണങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങളിലെ രാജാവ് അത് ബിരിയാണി തന്നെയാണ്. കാര്യം നാടും വീടും മാറുന്നതനുസരിച്ച് സിന്ധ്, അവധ്, ഹൈദരാബാദി, തലശ്ശേരി, കോഴിക്കോടൻ എന്നിങ്ങനെ ബിരിയാണിയുടെ കെട്ടിലും മട്ടിലും മാറ്റം ഉണ്ടാവുമെങ്കിലും സംഭവം ഒരു വികാരം തന്നെയാണ്! മസാല മണം പേറുന്ന ചൂട് ചോറും, നല്ല വെന്ത ഇറച്ചി കഷ്ണങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഭക്ഷ്യ  വിഭവങ്ങളിലെ രാജാവ് അത് ബിരിയാണി തന്നെയാണ്.  കാര്യം നാടും വീടും മാറുന്നതനുസരിച്ച് സിന്ധ്, അവധ്, ഹൈദരാബാദി, തലശ്ശേരി, കോഴിക്കോടൻ എന്നിങ്ങനെ  ബിരിയാണിയുടെ കെട്ടിലും മട്ടിലും മാറ്റം ഉണ്ടാവുമെങ്കിലും   സംഭവം ഒരു വികാരം തന്നെയാണ്! മസാല മണം പേറുന്ന ചൂട്  ചോറും, നല്ല വെന്ത ഇറച്ചി കഷ്ണങ്ങളും  ബിരിയാണിയെ ഒരു സംഭവമാക്കി മാറ്റുന്നു.!!

 

ADVERTISEMENT

വിശേഷ ദിവസങ്ങളിൽ ഉച്ചഭക്ഷണമായും അത്താഴമായും ബിരിയാണി പലപ്പോഴും വിരുന്ന് എത്താറുമുണ്ട്. പക്ഷേ കാര്യം രാജാവ് ഒക്കെ ആണെങ്കിലും നേരവും കാലവും  നോക്കാതെ തീന്മേശയിൽ  വന്നാൽ സംഭവം അൽപം പന്തികേടാകും  എന്നതും ഒരു  സത്യമാണ്..

 

Image Credit : Onmanorama

 'രാവിലെ ഒരു ചൂടു ബിരിയാണി ആവാം' എന്ന് ആരെങ്കിലും പറഞ്ഞാൽ ഇവനെന്താ തലയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന മട്ടിൽ ഒരു നോട്ടം  നമ്മുടെ ചുറ്റും നിന്നും ഉറപ്പാണ്ശരിയല്ലേ? കാരണം ബിരിയാണിക്ക്  ചില പ്രത്യേക സമയങ്ങൾ നമ്മൾ കൽപ്പിച്ചു കൊടുത്തിട്ടുണ്ട്. !

ഇത്രയും നേരം പറഞ്ഞത് മനുഷ്യരുടെ കാര്യം. പക്ഷേ യന്ത്രങ്ങളോട് ഇതു വല്ലോം പറഞ്ഞിട്ട് കാര്യം ഉണ്ടോ?

ADVERTISEMENT

 

ഫെബ്രുവരി 9 ന്റെ പഠിപ്പുരയിൽ,  കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  സയന്റിഫിക്ക് റിസർച്ചിലെ പ്രമുഖ ശാസ്ത്രജ്ഞരിൽ ഒരാളായ ഡോ. ജാഫറലി പാറോൽ   ChatGPT സേവനത്തിന്റെ പോരായ്മകളെ പറ്റി എഴുതിയ ലേഖനത്തിലാണ്, ബിരിയാണി  ChatGPT യ്ക്ക്  കൊടുത്ത എട്ടിന്റെ പണിയെപ്പറ്റി  പരാമർശം ഉള്ളത്.

Hyderabadi biryani. Photo: iStock/rachasuk.

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഉപഭോക്താക്കളോട് വാക്കുകളുടെ (text) രൂപത്തിൽ ആശയവിനിമയം നടത്താനാകുന്ന ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി (ചാറ്റ് ജനറേറ്റിവ് പ്രീ ട്രെയിൻഡ് ട്രാൻസ്ഫോമർ).

ADVERTISEMENT

ChatGPT  വഴി ഹൈദരാബാദ് യാത്രകൾക്കായി തയ്യാറാക്കിയ പ്ലാനിലാണ് ഈ  രസകരമായ പിഴവ് കടന്നു കൂടിയത്.

 

ഹൈദരാബാദ്സന്ദർശിക്കുന്നവർ  തങ്ങളുടെ ആദ്യ ദിവസത്തെ യാത്ര ആരംഭിക്കേണ്ടത് തന്നെ രാവിലെ 9 മണിക്ക് ഒരു ചൂട് ബിരിയാണി അകത്താക്കി കൊണ്ടാകണം എന്നാണ്  ChatGPT നൽകുന്ന വിലപ്പെട്ട  നിർദ്ദേശം  

 

Photo: Shutterstock/Indian Food Images

തുടർന്ന് ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ചില സ്ഥലങ്ങൾ സന്ദർശിക്കണം എന്ന് പറയുന്ന ആശാൻ ഉച്ചയ്ക്ക് കബാബ് കഴിക്കണമെന്നും വൈകിട്ടത്തെ ഭക്ഷണം ഹലീം ആയിരിക്കണമെന്നും നിർദ്ദേശിക്കുന്നു. പോരേ പൂരം.!!!

 

ChatGPT സംവിധാനത്തിന്റെ പോരായ്മകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

 

തന്റെ മുൻപിലുള്ള സ്റ്റോർഡ്വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു നല്ല ഭക്ഷണം കഴിച്ച് അന്നത്തെ ദിവസം ആരംഭിക്കണം എന്ന് പറയാൻ  തന്നെയാണ് ChatGPT ഓർത്തത്.. പക്ഷേ ഹൈദരാബാദ് എന്ന സെർച്ചുകൾക്ക്  കീഴിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന വിഭവം ബിരിയാണി ആയതുകൊണ്ട് സ്വാഭാവികമായും അതിന്റെ സെലക്ഷനിൽ ബിരിയാണി കടന്നുകൂടി എന്ന് മാത്രം.

 

2021 വരെ ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഡേറ്റയെ 17,500 കോടി മാനദണ്ഡങ്ങൾ ഉപയോഗിച്ച് വിലയിരുത്തുകയാണ് chat.openai.com എന്ന ലിങ്കിൽ ലഭ്യമായിട്ടുള്ള ഈ ബോട്ട് ചെയ്യുന്നത്.

 

രാവിലെ ബിരിയാണി കഴിക്കുന്നത് അത് ഇപ്പോൾ  എത്ര വ്യായാമം ചെയ്യുന്നവരാണെങ്കിലും ശരി,  അത്ര ആരോഗ്യകരമല്ല എന്ന് മനുഷ്യർക്ക് ചിന്തയിലൂടെ മനസ്സിലാക്കാനാകും. എന്നാൽ തന്റെ മുൻപിൽ എത്തുന്ന സേർച്ച് റിസൾട്ട് കളുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനങ്ങൾ സ്വീകരിക്കുന്ന ChatGPT പോലുള്ള  ഒരു കൃത്രിമ  സംവിധാനത്തിന് അത് എങ്ങനെ കഴിയും എന്നാണ്?

 

ചിക്കൻ, മട്ടൻ, പനീർ തുടങ്ങി ഏതുതരം ബിരിയാണി ആണെങ്കിലും അതിൽ അടങ്ങിയിരിക്കുന്നത് കൂടുതലായും കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും ആണെന്നും, അതുകൊണ്ടുതന്നെ ബിരിയാണി എന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായല്ല  മറിച്ച് വിശേഷ ദിവസങ്ങളിൽ കുറഞ്ഞ അളവിൽ മാത്രം കഴിക്കേണ്ട ഒരു ഭക്ഷണ വിഭവമാക്കി വേണം ഉപയോഗിക്കേണ്ടത് എന്ന് പറയുന്നു  കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലിനിക്കൽ  ന്യൂട്രിഷനിസ്റ്റ് ഡോ. മുംതാസ് ഖാലിദ് ഇസ്മായിൽ.

 

ഇനി ബിരിയാണി അത്ര നിർബന്ധമുള്ളവർക്ക്  കുറഞ്ഞ കൊഴുപ്പിൽ തയ്യാറാക്കുന്നതും, ചോറിന് പകരം ചെറു ധാന്യങ്ങൾ ഉപയോഗിച്ച് തയ്യാർ ചെയ്യുന്നതുമായ ബിരിയാണികൾ തിരഞ്ഞെടുക്കാം എന്നും അവർ കൂട്ടിച്ചേർക്കുന്നു..

 

ഒരു രസത്തിന് ഒരു ദിവസത്തെ പ്രഭാതഭക്ഷണം ബിരിയാണി കഴിക്കുന്നതിൽ വലിയ തെറ്റൊന്നുമില്ല കേട്ടോ...എന്നാൽ നാം സ്ഥിരം കഴിക്കുന്ന പുട്ട്, ഇഡ്ഡലി, ദോശ എന്നിവയ്ക്ക് പകരമായി കൊച്ചുവെളുപ്പിന് തന്നെ  ബിരിയാണി കഴിക്കുകയാണെങ്കിൽ അതത്ര നല്ലതല്ല എന്ന് സാരം.

 

Content Summary : Biryani for breakfast? ChatGPT says 'yes', common sense says 'maybe not'.