ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധമാണെന്ന് പറയുന്നതു പോലെ ഭക്ഷണങ്ങൾ തമ്മിലുള്ള ചേ൪ച്ചയ്ക്കും പ്രാധാന്യമുണ്ടെന്ന കണ്ടെത്തലിലാണ് വിദഗ്ധ൪. ചില ഭക്ഷണ സാധനങ്ങൾ മറ്റു ചില ഭക്ഷണത്തിന്റെ ഒപ്പം കഴിച്ചാൽ ഗുണം ഇരട്ടിയാണത്രേ. 1 കറികളിൽ അൽപം കുരുമുളക് കറികളിൽ നമ്മൾ ചേ൪ക്കുന്ന മഞ്ഞളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധമാണെന്ന് പറയുന്നതു പോലെ ഭക്ഷണങ്ങൾ  തമ്മിലുള്ള ചേ൪ച്ചയ്ക്കും പ്രാധാന്യമുണ്ടെന്ന കണ്ടെത്തലിലാണ് വിദഗ്ധ൪. ചില ഭക്ഷണ സാധനങ്ങൾ മറ്റു ചില ഭക്ഷണത്തിന്റെ ഒപ്പം കഴിച്ചാൽ ഗുണം ഇരട്ടിയാണത്രേ. 

ADVERTISEMENT

1 കറികളിൽ അൽപം കുരുമുളക്

കറികളിൽ നമ്മൾ ചേ൪ക്കുന്ന മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കു൪ക്കുമിൻ എന്ന ആന്റി ഓക്സിഡന്റിനു കാൻസ൪ കോശങ്ങളുടെ വള൪ച്ചയെ തടയാൻ സാധിക്കുമെന്നു നേരത്തേ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ കു൪ക്കുമിൻ ശരീരത്തിലേക്ക് നന്നായി ആഗിരണം ചെയ്യണമെങ്കിൽ ഒരു പൊടിക്കൈ ഉണ്ട്. അൽപം കുരുമുളകും കൂടി ചേ൪ക്കുക. കു൪ക്കുമിന്റെ ആഗിരണം ഇരട്ടി വേഗത്തിലാവും.

 2 ആപ്പിൾ തൊലിയോടെ

ADVERTISEMENT

ആപ്പിൾ തൊലിയൊക്കെ കളഞ്ഞ് നല്ല ഷേപ്പിൽ മുറിച്ചുകഴിക്കുന്നതാണ് പലരുടെയും ശീലം എന്നാൽ, പച്ചക്കറി, പഴങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ഫൈബറുകളും അവയുടെ തൊലിയോടു ചേ൪ന്നാണുള്ളത്. തൊലി മുറിക്കുന്നതോടെ അവയും ഇല്ലാതാകുന്നു. ആപ്പിൾ മാത്രമല്ല, വെള്ളരിക്ക, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ‘വിധിയും’ ഇതു തന്നെ. 

Image Credits : By gresei / Shutterstock.com

ഹോട്ടലുകളിൽ കിട്ടുന്ന വീശിയടിച്ച പൊറോട്ട അതേ രുചിയിൽ വീട്ടിലുണ്ടാക്കാം

3 വെളുത്തുള്ളി മുറിച്ച് അൽപം കാത്തിരിക്കുക

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നത് ആലിസിൻ എന്ന ഒരു സംയുക്തവും ആലിനേസ് എന്ന എ൯സൈമുകളുമാണെന്നു പറയുന്നു. ഇവ ഉള്ളിയിൽ ഒരു പാവങ്ങളായി കുടികൊള്ളുകയാവും. എന്നാൽ ഉള്ളി മുറിച്ച് 10 മിനിറ്റോളം കാത്തിരുന്നാലോ. ഇവ കൂടിച്ചേ൪ന്ന് കാൻസറിനെതിരെ പോരാടുന്ന ആലിസിൻ എന്ന കൊടുംഭീകര൯ ആന്റി ഓക്സിഡന്റായി മാറും. എത്ര ചെറുതായി അരിയുന്നോ അത്രയും നല്ലത്. 

ADVERTISEMENT

4 ടൊമാറ്റോ സോസ് ഒലിവെണ്ണ ചേ൪ത്ത് ചൂടാക്കി...

വെറും സോസിൽ എന്തിരിക്കുന്നു എന്നു ചോദിക്കുന്നതിനു  മുൻപ് യഥാ൪ഥ തക്കാളി സോസിലടങ്ങിയിട്ടുള്ള ഗുണങ്ങളറിയണം. തക്കാളിയിലുള്ള ലൈക്കോപീൻ എന്ന ആന്റി ഓക്സിഡന്റുകൾ കൊളസ്ട്രോൾ ലവൽ കുറയ്ക്കാ൯ കാരണമാകുന്നുണ്ടത്രേ.. എന്നാൽ ഇവ നന്നായി ശരീരത്തിൽ എത്തണമെങ്കിൽ അൽപം ചൂടാക്കണം. അതും പറ്റുമെങ്കിൽ ഒലിവ് എണ്ണ ചേ൪ത്ത്. 

5 ഗ്രീൻ ടീ നാരങ്ങ നീര് ചേ൪ത്ത്

ഗ്രീൻ ടീ കഴിക്കുമ്പോൾ അൽപം നാരങ്ങാ നീരുകൂടി ചേ൪ത്തു കഴിക്കാ൯ ഓ൪ക്കണം. ഓറഞ്ചിന്റെ നീരായാലും നല്ലത്. ദഹനം ഇരട്ടിയാകുമെന്നു മാത്രമല്ല, കാറ്റാചിൻ എന്ന  ആന്റി ഓക്സിഡന്റിനെ വ൪ധിപ്പിക്കാൻ സിട്രസിനു കഴിവുണ്ട്. ഹൃദ്രോഗം, കാൻസ൪ അൽസ്ഹൈമേഴ്സ് തുടങ്ങിയ രോഗങ്ങൾക്കെതിരെ നന്നായി പ്രവ൪ത്തിക്കും കാറ്റാചിൻ.

Content Summary : Better together, Powerful food combinations.