ഇൻഡോർ സ്പെഷൽ ബാഹുബലി സാൻവിച്ച്, വില 150 രൂപ
ബാഹുബലി എന്ന രാജമൗലി ചിത്രം ഇറങ്ങിയിട്ട് വർഷങ്ങൾ പലത് ആയെങ്കിലും ഇപ്പോഴും ആളുകൾക്ക് 'ബാഹുബലി ' എന്ന വാക്കിനോടുള്ള ഇഷ്ടം മാറിയിട്ടില്ല. അളവിൽ കൂടിയ ഭീമാകാരമായ എന്തിനെയും ബാഹുബലി എന്ന പേരുകൊണ്ട് വിശേഷിപ്പിക്കുന്നതാകട്ടെ നമ്മുടെ ഇടയിൽ ഇപ്പോൾ പതിവുമാണ്. ഇത്തവണ ഈ വരിയിൽ ഇടം പിടിച്ചിരിക്കുന്നത് ഇൻഡോറിൽ

ബാഹുബലി എന്ന രാജമൗലി ചിത്രം ഇറങ്ങിയിട്ട് വർഷങ്ങൾ പലത് ആയെങ്കിലും ഇപ്പോഴും ആളുകൾക്ക് 'ബാഹുബലി ' എന്ന വാക്കിനോടുള്ള ഇഷ്ടം മാറിയിട്ടില്ല. അളവിൽ കൂടിയ ഭീമാകാരമായ എന്തിനെയും ബാഹുബലി എന്ന പേരുകൊണ്ട് വിശേഷിപ്പിക്കുന്നതാകട്ടെ നമ്മുടെ ഇടയിൽ ഇപ്പോൾ പതിവുമാണ്. ഇത്തവണ ഈ വരിയിൽ ഇടം പിടിച്ചിരിക്കുന്നത് ഇൻഡോറിൽ നിന്നുള്ള ഒരു സാൻവിച്ചാണ് .
ഇൻഡോറിലെ മാധുറാം സാൻവിച്ചാണ് ഈ ബാഹുബലി സാൻവിച്ചിന്റെ പുറകിൽ. മൂന്ന് ലയറുകൾ ഉള്ള ഈ വിഭവം ഒരേ സമയം 35 പേർക്കാണ് ഇവർ തയ്യാറാക്കുന്നത്. 150 രൂപ വിലവരുന്ന ഈ ബാഹുബലി സാൻവിച്ചിന്റെ പാചകം കർളി റ്റെയിൽസ് എന്ന ഇൻസ്റ്റാഗ്രാം യുസർ ആണ് പങ്കുവച്ചത്.പച്ചക്കറികൾ, മയോണൈസ്, പനീർ എന്നിവയുടെ കൂമ്പാരമായ ഈ സാൻവിച്ചും അതിന്റെ പാചകവും ഇപ്പോൾ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്..
രസകരമായ കമന്റുകളുമായി നിരവധിപേര് വിഡിയോയ്ക്കു താഴെ അണിനിരന്നിട്ടുണ്ട്. ബാഹുബലി സാൻഡ്‌വിച്ച് കഴിക്കാൻ നമുക്ക് ഗ്രേറ്റ് ഖാലിയെ വിളിച്ചാലോ എന്നാണ് ഒരാളുടെ ചോദ്യം.വേറെ ചിലർ ആകട്ടെ സാൻഡ്‌വിച്ച് എന്ന പാശ്ചാത്യ വിഭവത്തിനൊപ്പം തനത് ഇന്ത്യൻ വിഭവമായ സേവ് വിളമ്പുന്നത് ഇതാദ്യമായാണ് കാണുന്നതെന്നും പറയുന്നു. രസകരമായ വിഡിയോ എന്ന രീതിയിൽ പങ്കുവയ്ക്കപ്പെട്ട ഈ ദൃശ്യത്തെ ചിലരൊക്കെ അല്പം ഗൗരവമായി കണ്ടിട്ടുമുണ്ട്. തികച്ചും അനാരോഗ്യകരമായ പാചക രീതി എന്നും, നമ്മുടെ ഹൃദയത്തെ ഇത്തരം ഭക്ഷണങ്ങൾ ദോഷകരമായി ബാധിക്കുമെന്നും ഇക്കൂട്ടർ പറയുന്നു. വെറുതെയല്ല പ്രമേഹത്തിന്റെയും ജീവിത ശൈലി രോഗങ്ങളുടെയും തലസ്ഥാനമായി ഇന്ത്യ മാറിയയത് എന്നും പറയുന്നു വേറെ ചിലർ.
സംഭവം എന്തൊക്കെ ആണെങ്കിലും പുനെയിലെ മാധുറാം സാൻവിച്ച് എന്ന ചെറിയ കടയും അവരുടെ ഈ ബാഹുബലി സാൻവിച്ചും കുറഞ്ഞ നേരത്തിനുളിൽ തന്നെ ഏറെപ്പേരുടെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം
Content Summary : Indore biggest baahubali sandwich.