പുറമേ നിന്നു നോക്കിയാൽ ചായക്കട ആണെന്നു തോന്നില്ല. പേരോ ബോർഡോ ഇല്ല. എങ്കിലും രാവിലെ അഞ്ചു മുതൽ പാലക്കാട് ചെമ്മൻകാട്ടെ കുടുംബാരോഗ്യകേന്ദ്രത്തിനു സമീപമുള്ള പൊന്നുക്കുട്ടിയുടെ കടയിൽ ചായ കുടിക്കാനെത്തുന്നവരുടെ തിരക്കു തുടങ്ങും. 36 വർഷമായി കട തുടങ്ങിയിട്ട്. നാട്ടുകാർക്ക് ഇത് പൊക്കുവടക്കടയാണ്. രാവിലെ മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുറമേ നിന്നു നോക്കിയാൽ ചായക്കട ആണെന്നു തോന്നില്ല. പേരോ ബോർഡോ ഇല്ല. എങ്കിലും രാവിലെ അഞ്ചു മുതൽ പാലക്കാട് ചെമ്മൻകാട്ടെ കുടുംബാരോഗ്യകേന്ദ്രത്തിനു സമീപമുള്ള പൊന്നുക്കുട്ടിയുടെ കടയിൽ ചായ കുടിക്കാനെത്തുന്നവരുടെ തിരക്കു തുടങ്ങും. 36 വർഷമായി കട തുടങ്ങിയിട്ട്. നാട്ടുകാർക്ക് ഇത് പൊക്കുവടക്കടയാണ്. രാവിലെ മുതൽ തിളയ്ക്കുന്ന എണ്ണയിൽ  പൊന്നുക്കുട്ടി പൊക്കുവട ഉണ്ടാക്കിക്കൊണ്ടേയിരിക്കും. രാവിലെ ഇഡ്ഡലിയും ചട്നിയും ഉണ്ടാകും. പണിക്കു പോകുന്നവരും മറ്റും സ്ഥിരമായി  ചായയും ഇഡ്ഡലിയും കഴിക്കാനെത്തും. രാവിലെ എട്ടു കഴിയുന്നതോടെ പരിപ്പുവട, ഉഴുന്നുവട, ബോണ്ട. ബജി എന്നിവയും ഉണ്ടാക്കും. കച്ചവടം കൂടുതൽ  പക്ഷേ പൊക്കുവടയ്ക്കു തന്നെ. 10 രൂപയ്ക്ക് 2 പേർക്ക് കഴിക്കാവുന്നത്ര പൊക്കുവട കിട്ടും എന്നതുതന്നെ കാരണം. 

ADVERTISEMENT

85–ാം വയസ്സിലും അധ്വാനിച്ചു ജീവിക്കുന്നതിന്റെ സന്തോഷത്തിലാണ് പൊന്നുക്കുട്ടി. മകൻ വേലുമണിയും മരുമകൾ ഗംഗയും സഹായികളായി  ഒപ്പമുണ്ട്. വൈകിട്ട് 5 വരെയാണ് കച്ചവടം. ചായയും കടികളും മാത്രമാണ് വിൽപന. ചെമ്മൻകാട്ട് കുടുംബാരോഗ്യകേന്ദ്രം തുടങ്ങിയപ്പോൾത്തന്നെ ചായക്കടയും തുടങ്ങിയതാണ്. അന്ന് സഹായത്തിന് ഭർത്താവ് കൃഷ്ണനും ഒപ്പമുണ്ടായിരുന്നു. 15 വർഷം മുൻപ് ഭർത്താവ് മരിച്ചു. 9 മക്കളിൽ 4 പേരേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ. പലഹാരം ഉണ്ടാക്കുക മാത്രമല്ല സ്നേഹത്തോടെ അവ നൽകാനും പൊന്നുക്കുട്ടി എത്തും. 

ADVERTISEMENT

Content Summary : Tea shop by Ponnukkutty, Chemmankad Palakkad.