വഴിയരികിൽ നിന്നും തണ്ണിമത്തൻ വാങ്ങിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം
പുറത്തിറങ്ങിയാൽ വെന്തുപോവുന്നത്ര ചൂടുള്ള ഇക്കാലത്ത് എല്ലാവരുടേയും ഇഷ്ട ഭക്ഷണവും കുമ്മട്ടിക്ക എന്ന തണ്ണിമത്തൻ തന്നെയാണ്. വേറൊന്നുമല്ല, വലിയൊരു ജലസംഭരണിയാണ് കുമ്മട്ടിയെന്ന തണ്ണിമത്തൻ. പച്ചത്തോടിനുള്ളിൽ ഒളിച്ചുവച്ചിരിക്കുന്ന ആ കാമ്പ് നിറയെ ജലമാണ്. ദാഹം മാറാനും നിർജലീകരണം മാറാനും തണ്ണിമത്തൻ
പുറത്തിറങ്ങിയാൽ വെന്തുപോവുന്നത്ര ചൂടുള്ള ഇക്കാലത്ത് എല്ലാവരുടേയും ഇഷ്ട ഭക്ഷണവും കുമ്മട്ടിക്ക എന്ന തണ്ണിമത്തൻ തന്നെയാണ്. വേറൊന്നുമല്ല, വലിയൊരു ജലസംഭരണിയാണ് കുമ്മട്ടിയെന്ന തണ്ണിമത്തൻ. പച്ചത്തോടിനുള്ളിൽ ഒളിച്ചുവച്ചിരിക്കുന്ന ആ കാമ്പ് നിറയെ ജലമാണ്. ദാഹം മാറാനും നിർജലീകരണം മാറാനും തണ്ണിമത്തൻ
പുറത്തിറങ്ങിയാൽ വെന്തുപോവുന്നത്ര ചൂടുള്ള ഇക്കാലത്ത് എല്ലാവരുടേയും ഇഷ്ട ഭക്ഷണവും കുമ്മട്ടിക്ക എന്ന തണ്ണിമത്തൻ തന്നെയാണ്. വേറൊന്നുമല്ല, വലിയൊരു ജലസംഭരണിയാണ് കുമ്മട്ടിയെന്ന തണ്ണിമത്തൻ. പച്ചത്തോടിനുള്ളിൽ ഒളിച്ചുവച്ചിരിക്കുന്ന ആ കാമ്പ് നിറയെ ജലമാണ്. ദാഹം മാറാനും നിർജലീകരണം മാറാനും തണ്ണിമത്തൻ
പുറത്തിറങ്ങിയാൽ വെന്തുപോവുന്നത്ര ചൂടുള്ള ഇക്കാലത്ത് എല്ലാവരുടേയും ഇഷ്ട ഭക്ഷണവും കുമ്മട്ടിക്ക എന്ന തണ്ണിമത്തൻ തന്നെയാണ്. വേറൊന്നുമല്ല, വലിയൊരു ജലസംഭരണിയാണ് കുമ്മട്ടിയെന്ന തണ്ണിമത്തൻ. പച്ചത്തോടിനുള്ളിൽ ഒളിച്ചുവച്ചിരിക്കുന്ന ആ കാമ്പ് നിറയെ ജലമാണ്. ദാഹം മാറാനും നിർജലീകരണം മാറാനും തണ്ണിമത്തൻ ഉഗ്രനാണെന്ന് പറയേണ്ടതില്ലല്ലോ. തണ്ണിമത്തൻ വാങ്ങിക്കാൻ അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല, വഴിയരികിൽ കൂട്ടിയിട്ടാണ് വിൽപന. കണ്ണുമടച്ച് ഒരെണ്ണം പൊക്കിയെടുത്തു വീട്ടിലെത്തി മുറിച്ചു നോക്കുമ്പോൾ കഴിക്കാൻ പറ്റാതെ വരരുത്. തണ്ണിമത്തൻ വാങ്ങിക്കുമ്പോൾ എടുക്കു നോക്കി തന്നെ വാങ്ങിക്കണം. ദാ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ....
1. ഒരേ പോലുള്ള രണ്ടു തണ്ണമത്തൻ കൈകളിൽ എടുക്കുമ്പോൾ അതിൽ ഭാരക്കൂടുതൽ തോന്നുന്നത് വാങ്ങിക്കാം. ഇതിനു ജ്യൂസ് കൂടുതലാകും.
2. തണ്ണിമത്തനിൽ വിരലുകൾ കൊണ്ടു തട്ടുമ്പോഴുള്ള ശബ്ദ വ്യത്യാസം നോക്കി പഴുത്തതാണോ എന്നു തിരിച്ച് അറിയാം. ആഴത്തിൽ നിന്നുള്ള ശബ്ദം പാകത്തിനു വിളഞ്ഞതിനെയും ഫ്രീക്വൻസി കൂടിയ ശബ്ദം വിളവു കുറഞ്ഞതിനെയും ഫ്ലാറ്റായ ശബ്ദം പഴുത്തു പോയതിനെയും സൂചിപ്പിക്കുന്നു.
3. തണ്ണിമത്തൻ മണത്തു നോക്കുമ്പോൾ കിട്ടുന്ന സ്വീറ്റ് സ്മെൽ അതിന്റെ വിളവിനെ സൂചിപ്പിക്കുന്നു. യാതൊരു മണവും കിട്ടുന്നില്ലെങ്കിൽ വിളഞ്ഞു പാകമായിട്ടില്ല. ഇനി വിളവു കൂടുതലുള്ളതിനു മണവും കൂടുതലാകും.
4. മറ്റു പഴങ്ങളെ അപേക്ഷിച്ചു തണ്ണിമത്തന്റെ പുറംതൊലി വളരെ കട്ടിയുള്ളതാണ്. എന്നാൽ നന്നായി പഴുത്ത തണ്ണിമത്തന്റെ പുറന്തോടിൽ വിരലുകൾ കൊണ്ടു അമർത്താൻ സാധിക്കും. വിളവു പാകമാകത്തതിന്റെ പുറം തോടിനു കട്ടി കൂടുതലായിരിക്കും.
5. നിറം പരിശോധിച്ച് അറിയാം, കടുംപച്ച നിറത്തിലും ഇളംപച്ചയിലുമുള്ളവ വിളഞ്ഞു പാകമായതാണ്. മഞ്ഞ നിറത്തോടു കൂടിയത് പാകമായി എന്നാണ് അർത്ഥമാക്കുന്നത്. തണ്ണിമത്തന്റെ പുറത്ത് മഞ്ഞയ്ക്കു പകരം വെളുത്ത നിറമാണെങ്കിൽ, മൂപ്പെത്താതെ പറിച്ചെടുത്തതാകാനാണ് സാധ്യത.
തണ്ണിമത്തൻ കഴിച്ചാൽ കണ്ണിൽച്ചോരയില്ലാ എന്ന് ആരും പറയില്ല, ഉറപ്പ്
കൊഴുപ്പ് തീരെയില്ലാത്തതിനാൽ ആർക്കും കഴിക്കാവുന്നതാണ്. പ്രമേഹരോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാവൂ എന്നു മാത്രം. തണ്ണിമത്തനിൽ കൊളസ്ട്രോളിനുപുറമേ സോഡിയവും തീരെയില്ല. ഏകദേശം രണ്ടുകപ്പ് (280 ഗ്രാം) തണ്ണിമത്തനിൽ 270 മില്ലീഗ്രാം പൊട്ടാസ്യം (എട്ടു ശതമാനം ), 21 ഗ്രാം കാർബോ ഹൈഡ്രേറ്റ്,ഒരു ഗ്രാം പ്രോട്ടീൻ എന്നിങ്ങനെയാണ് അളവുകൾ. വൈറ്റമിൻ എ, സി എന്നിവയ്ക്കു പുറമേ ആന്റിബോഡി ഉൽപാദിപ്പിക്കുന്ന വൈറ്റമിൻ ബി6 ഇഷ്ടംപോലെ ഉണ്ട്. ചുവന്ന രക്താണുക്കളുടെ നിർമാണത്തിനും നാഡീവ്യവസ്ഥയുടെ പോഷണത്തിനും ഉത്തമം.
ഉൗണിനു മുൻപ് ഉള്ളം തണുപ്പിക്കാൻ കേരള ശൈലിയിലൊരു തണ്ണിമത്തൻ സാലഡ്...
തണ്ണിമത്തൻ സംഭരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം എന്താണ്? തണ്ണിമത്തൻ പൂർണ്ണമായും പഴുത്തതും മുറിക്കാത്തതും വരെ, ഫ്രിജിൽ വയ്ക്കേണ്ട ആവശ്യമില്ല. തണ്ണിമത്തൻ ചെറുതായി മുറിക്കുക അല്ലെങ്കിൽ ക്യൂബ് ചെയ്യ്തെടുക്കാം. മുറിച്ചതിനുശേഷം, തണ്ണിമത്തൻ ഫ്രിജിൽ നന്നായി മൂടി സൂക്ഷിക്കാം, 3-4 ദിവസത്തിനുള്ളിൽ കഴിക്കണം.
തണ്ണിമത്തൻ വെറുതേ കഴിക്കാൻ താൽപര്യമില്ലാത്തവർക്ക് സാലഡ്, പഞ്ച്, ഷേയ്ക്ക്, ജ്യൂസ്....വ്യത്യസ്ത രുചിക്കൂട്ടുകൾ പരീക്ഷിക്കാം.
∙ രുചിക്കുറിപ്പ്
രണ്ടു കപ്പ് നിറയെ തണ്ണിമത്തൻ കഷണങ്ങളും രണ്ടുകപ്പ് പാലുമെടുക്കു. നാലു ടീസ്പൂൺ തേനും അരക്കപ്പ് ഐസ് പൊടിച്ചതും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇനി തേൻ ഇഷ്ടമല്ലെങ്കിൽ പഞ്ചസാര ഇട്ടാലും മതി.
Content Summary : Simple guidelines for choosing a perfect watermelon at its peak of ripeness.