മലയാളിയുെട ഭക്ഷണശീലത്തിൽ നിന്നൊഴിവാക്കാൻ പറ്റാത്ത വിഭവങ്ങളിലൊന്നാണ് പൊറോട്ട. പരന്ന റൊട്ടികൾക്കായിരുന്നു പൊതുവേ പൊറോട്ട എന്ന് പറഞ്ഞിരുന്നത് .എന്നാൽ ഇന്ന് ഒരുപാട് വെറൈറ്റി പൊറോട്ടകൾ നമ്മുടെ നാട്ടിലുണ്ട്. മറ്റു നാടുകളുടെ രുചികൾ കടമെടുത്തതും, പുതിയ വിഭവങ്ങൾ തേടിയുള്ള പരീക്ഷണങ്ങളുടെ ഫലമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളിയുെട ഭക്ഷണശീലത്തിൽ നിന്നൊഴിവാക്കാൻ പറ്റാത്ത  വിഭവങ്ങളിലൊന്നാണ് പൊറോട്ട. പരന്ന റൊട്ടികൾക്കായിരുന്നു പൊതുവേ  പൊറോട്ട എന്ന് പറഞ്ഞിരുന്നത് .എന്നാൽ  ഇന്ന് ഒരുപാട് വെറൈറ്റി പൊറോട്ടകൾ നമ്മുടെ നാട്ടിലുണ്ട്. മറ്റു നാടുകളുടെ രുചികൾ കടമെടുത്തതും, പുതിയ വിഭവങ്ങൾ തേടിയുള്ള പരീക്ഷണങ്ങളുടെ ഫലമായും ലഭിച്ചതാണവയെല്ലാം. അങ്ങനെയുള്ള ഒരു പൊറോട്ട വിഭവമാണ്  തിരുവനന്തപുരം കേരളാ ഹോട്ടലിലെ നിധി പൊറോട്ട. 

ADVERTISEMENT

തിരുവനന്തപുരം ലുലു മാളിന്റെ എതിർവശത്തുളള കേരളാ ഹോട്ടൽ എന്ന കെഎച്ചിൽ അവരുടേതായ നിരവധി വിഭവങ്ങളുണ്ട്. അതിൽ തന്നെ സ്പെഷലായ ഒന്നാണ് നിധി പൊറോട്ട. കണ്ണൂരിലെ പല പ്രദേശങ്ങളിലും നിധി പൊറോട്ടയുണ്ടെങ്കിലും കെഎച്ചിലെ നിധി അതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. കണ്ണൂരിൽ വാഴയിലയിലാണ് നിധി തയ്യാറാക്കുന്നത് എന്നാൽ ഇവിടെ മണ്‍ ചട്ടിയിലാണ് പാക്കിങ്.

ADVERTISEMENT

ചട്ടിക്കുള്ളിൽ നിറച്ച ഒരു നിധി തന്നെയാണ് ഈ പൊറോട്ടയെന്ന് കഴിച്ചവരുടെയെല്ലാം അഭിപ്രായം. നിധിക്കായി അഞ്ച് പൊറോട്ടയാണ് വേണ്ടത്. 2 പൊറോട്ട  ചട്ടിയിലേയ്ക്ക് വെച്ച് ഒരു പുഴുങ്ങിയ മുട്ടയും ചിക്കൻ റോസ്റ്റും മുകളിലായി വെക്കുന്നതാണ് ആദ്യ ഘട്ടം. അതിനു മുകളിലേയ്ക്ക് വീണ്ടും ഒരുപോറോട്ട കൂടി വെച്ച് മിൻസ്ഡ് ചിക്കൻ ഫിൽ ചെയ്യുന്നു. വീണ്ടും ഒരു പൊറോട്ട വെച്ച്  കുറച്ച് ചിക്കന്‍ഫ്രൈ  വെക്കുന്നു അവസാനമായി ഒരു പൊറോട്ട കൂടി വെച്ച്  ഗാർണിഷിങ്ങിനായി ഫ്രൈഡ് ഒനിയനും, ഫ്രെഞ്ച് ഫ്രൈസും വിതറി മുകളിൽ രണ്ട് ചെറി കൂടെ വെക്കുന്നതോടെ നിധിയായി. പിന്നെ ഒരു സോസും മയോണൈസും കൂടെ വെച്ച് വാഴയിലകെണ്ട് മൂടി ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്യും ഇതാണ് കേരളാ ഹോട്ടലിലെ ഒരുപാട് ആരാധകരുള്ള നിധി പൊറോട്ട. ഇവിടെ നിന്നും പാഴ്സൽ വാങ്ങുന്നവർക്ക് ഈചട്ടിയും കൊണ്ടുപോകാമെന്നതും ഒരു പ്രത്യകതയാണ്. 240 രൂപയാണ് നോർമൽ നിധി പൊറോട്ടയടെ വില വരുന്നത്.  നിധിയിൽ തന്നെ പല വെറൈറ്റീസ് കേരളാഹോട്ടൽ പരീക്ഷിക്കുന്നുണ്ട്. നിധി, നിധി 2, നിധി ക്ലാസിക് അങ്ങനെ... പൊറോട്ട വിഭവങ്ങൾ മാത്രമല്ല കേട്ടോ ഒരുപാട് വെറൈറ്റി സീ ഫൂഡ്സും, ചിക്കന്‍,ബീഫ് ഐറ്റംസുമെല്ലാം ഇവിടയുണ്ട്. പിന്നെ ചട്ടിച്ചോറും പൊതിച്ചോറുമാണ് കെഎച്ചിലെ മറ്റു ഹൈലൈറ്റ് ഡിഷുകൾ.

ADVERTISEMENT

Content Summary : Nidhi Porotta is prepared at Thiruvananthapuram Kerala Hotel.