ബോളിവുഡ് സ്വപ്നസുന്ദരി മാധുരി ദീക്ഷിത് ഇന്നും ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. തൊണ്ണൂറുകളിൽ ചടുലമായ നൃത്ത ചുവടുകളിലൂടെയും വിടർന്ന കൺചലനങ്ങളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ മാധുരിക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്കിന്റെ ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് സ്വപ്നസുന്ദരി  മാധുരി ദീക്ഷിത് ഇന്നും ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.  തൊണ്ണൂറുകളിൽ ചടുലമായ നൃത്ത ചുവടുകളിലൂടെയും വിടർന്ന കൺചലനങ്ങളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ മാധുരിക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്കിന്റെ ചിത്രം വൈറലാണ്.

ADVERTISEMENT

ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ ഉദ്ഘാടനം ചെയ്യാനായി  മുംബൈയിലെത്തിയ ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് ബോളിവുഡ് സ്വപ്നസുന്ദരി  മാധുരി ദീക്ഷിതിനൊപ്പം  മുംബൈയിലെ ഏറെ പ്രശസ്തമായ വടപാവ് രുചിക്കുന്നതാണ് ചിത്രം. ഔദ്യോഗിക പരിപാടികളൊക്കെ കഴിഞ്ഞ ശേഷമാണ് മാധുരിക്കൊപ്പം  വടപാവ് കഴിക്കാനായി അദ്ദേഹം സമയം ചെലവിട്ടത്. വളരെ രുചികരമായ വടപാവ് ജീവിതത്തിൽ ആദ്യമായി രുചിക്കാൻ ആയതിന്റെ സന്തോഷം പങ്കിട്ടുകൊണ്ട് അദ്ദേഹം ഒരു ട്വീറ്റും  നടത്തി.

‘രുചികരമായ വടപാവ് എന്ന് ഈ വിഭവം പരിചയപ്പെടുത്തിയ മാധുരിയ്ക്ക്  നന്ദി’ എന്നാണ് ടിം  അനുസ്മരിച്ചത്

ADVERTISEMENT

സന്ദർശനത്തിന്റെ  ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോൾ 25 വർഷത്തിലേറെയായി ഇന്ത്യയുമായി തുടരുന്ന ബന്ധത്തിൽ ആപ്പിൾ ഏറെ സന്തുഷ്ടരാണെന്ന് അദ്ദേഹം പറയുകയുണ്ടായി. പരമാവധി പ്രകൃതി സൗഹൃദ രീതിയിലാണ് മുംബൈയിലെ ഈ സ്റ്റോർ നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും സൗരോർജ്ജം ഉപയോഗിച്ച പ്രവർത്തിക്കുന്ന സ്റ്റോറിൽ 40% ത്തോളം ജല ഉപഭോഗം കുറയ്ക്കുന്ന രീതിയിലാണ് നിർമ്മാണം നടത്തിയിട്ടുള്ളത്.

മുംബൈയിലെ സ്റ്റോറിന് സമാനമായി ഈ മാസം 20ന് ഡൽഹിയിൽ രണ്ടാമത്തെ സ്റ്റോറും ആപ്പിൾ തുറക്കുന്നുണ്ട്. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ഗേറ്റുകളെ മാതൃകയാക്കിയാണ് അതിന്റെ നിർമ്മാണം.

ADVERTISEMENT

Content Summary : Can’t think of a better welcome to Mumbai than Vada Pav! tweet by Madhuri Dixit.