യാസിൻ ഭായ് എന്നു വട്ടപ്പേരിൽ അറിയപ്പെടുന്ന യാസീൻ എന്ന ഉത്തരേന്ത്യൻ പഴക്കച്ചവടക്കാരന്റെ മുൻപിൽ എത്തുന്ന ഏതൊരു മലയാളിയും ആദ്യം മനസിൽ ചോദിക്കുക ‘ഇയാൾക്ക് എന്താ പ്രാന്താണോ...’എന്നാവും! കാരണം അത്ര വിചിത്രമാണ് ഇയാളുടെ കച്ചവട രീതി. യാസിന്റെ ചെറിയ കടയ്ക്കു മുന്നിലെത്തുമ്പോൾ ആദ്യം സ്വീകരിക്കുക പ്രത്യേക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാസിൻ ഭായ് എന്നു വട്ടപ്പേരിൽ അറിയപ്പെടുന്ന യാസീൻ എന്ന ഉത്തരേന്ത്യൻ  പഴക്കച്ചവടക്കാരന്റെ മുൻപിൽ എത്തുന്ന ഏതൊരു മലയാളിയും ആദ്യം മനസിൽ ചോദിക്കുക ‘ഇയാൾക്ക് എന്താ പ്രാന്താണോ...’എന്നാവും! കാരണം അത്ര വിചിത്രമാണ് ഇയാളുടെ കച്ചവട രീതി.

സൂറത്തിലെ യാസിന്റെ  ചെറിയ കടയ്ക്കു മുന്നിലെത്തുമ്പോൾ ആദ്യം സ്വീകരിക്കുക പ്രത്യേക ആകൃതിയിൽ മുറിച്ചു വച്ചിരിക്കുന്ന  പഴവർഗ്ഗങ്ങളാണ്. നമുക്കാവശ്യമുള്ള പഴം ചൂണ്ടിക്കാണിക്കുന്ന  മാത്രയിൽ  അയാൾ അത്  ത്രാസിൽ വച്ചു തൂക്കുന്നു. പിന്നീടു കവറിൽ   കൊണ്ടുപോകാനുള്ള എളുപ്പത്തിനു  ചെറിയ കഷ്ണങ്ങളായി  മുറിക്കാൻ ആരംഭിക്കുന്നു. ഇവിടം വരെ സംഗതി നോർമലാണ്. ഇനിയാണ് ട്വിസ്റ്റ്‌.. "

ADVERTISEMENT

‘ചുരുളി’ സിനിമയിലെ കഥാപാത്രങ്ങൾ ആ വിശ്വവിഖ്യാതമായ  പാലത്തിൽ കയറുന്നതിന് മുൻപും പിൻപുമുള്ള അവസ്ഥയാണ് പിന്നെ നമ്മെ കാത്തിരിക്കുന്നത്. തണ്ണിമത്തനിൽ നിന്നും  കത്തി വിടുവിക്കുന്നതു വരെ വളരെ നോർമലായി പെരുമാറുന്ന യാസീൻ, പഴം രണ്ടായി മുറിയുന്നതോടുകൂടി തന്റെ വിശ്വരൂപം പുറത്തെടുക്കും.

പിന്നീട് നാം കാണുന്നത് അയാളുടേതു മാത്രമായ ഭാഷയിലുള്ള ചില പ്രത്യേക അലറലുകളാണ്. ഇതൊന്നും പോരാഞ്ഞിട്ട് തൊട്ടടുത്തു വച്ചിരിക്കുന്ന തകര പാത്രമെടുത്ത് തലയിലും പിന്നീട് പഴത്തിലും മാറിമാറി മുട്ടുകയും ചെയ്യുന്നു.  ഈ അലറലുകൾക്കിടയിൽ താൻ  വിൽക്കുന്ന പഴവർഗങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് പരസ്യവും അയാൾ നടത്തുന്നുണ്ട്. താൻ തൊടുന്ന മാത്രയിൽ  ഏത് തണ്ണിമത്തനും ചുവന്നു  മധുരമുള്ളതായി തീരുമെന്ന അവകാശവാദവും ടിയാൻ  നടത്തുന്നു 

ADVERTISEMENT

ഇതാദ്യമായി കാണുന്നവർ ഒന്നു ഞെട്ടും എന്നതു ശരിയാണ്. എന്നാൽ പിന്നീട് കാണികൾക്കും ഇതിന്റെ രസം പിടിക്കുന്നു. നല്ല  പഴങ്ങൾക്കൊപ്പം രസകരമായ ഈ കാഴ്ചയും കാണാനാകും എന്ന ആകർഷണീയത കൊണ്ടാകാം നിരവധി പേരാണ് യാസിന്റെ കടയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നത്.

ഇത്ര ഊർജ്ജത്തിൽ സംസാരിക്കുന്ന വ്യക്തികളെ കണ്ടു കിട്ടാൻ തന്നെ പ്രയാസമാണെന്ന് ഒരാൾ കമന്റ് ചെയ്യുന്നു. മറ്റൊരാൾ ആകട്ടെ സോൾട്ട് ബേയെ എടുത്തു ദൂരെ എറിയൂ, ഈ ഫ്രൂട്ട് ബേയെ പോപ്പുലറാക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് അഭിപ്രായപ്പെടുന്നത്.

ADVERTISEMENT

ഉത്തരേന്ത്യയിലെ പൊള്ളുന്ന ചൂടിൽ ഏറ്റവും അധികം വിറ്റുപോകുന്ന ഒന്നാണ് തണ്ണിമത്തൻ അടക്കമുള്ള പഴവർഗ്ഗങ്ങൾ. ഉത്തരേന്ത്യൻ തെരുവുകളിലൂടെ യാത്ര ചെയ്തവർ കണ്ടിട്ടുണ്ടാകും ഒരേ സ്ട്രീറ്റിൽ തന്നെ നിരവധി പഴക്കച്ചവടക്കാർ സ്റ്റാളുകളുമായി ആളുകളെ  കാത്തിരിക്കുന്നത്. ചുരുക്കത്തിൽ കച്ചവടം വർദ്ധിപ്പിക്കണമെങ്കിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ഒരു തന്ത്രം അവർ ആവിഷ്കരിക്കേണ്ടതുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാകാം യാസീൻ ഭായ് തന്റെ മാത്രം പ്രത്യേകതയായ ഈ വിചിത്ര വിപണന രീതി സ്വീകരിച്ചത്.

Content Summary : Craziest fruit seller in India, video.