പച്ചക്കറി കൊണ്ടൊരു മധുരപലഹാരം; ഇനി വിളമ്പാം ബിഹാറി സ്റ്റൈൽ വെറൈറ്റി മധുരങ്ങൾ
ബിഹാറിന്റെ കിടിലൻ വിഭവങ്ങൾ തീർന്നില്ലെന്നു പറഞ്ഞതു വെറുതേയല്ല കേട്ടോ. മധുരപലഹാരങ്ങൾക്കു വളരെ പ്രാധാന്യമുള്ള നാടാണ് ബിഹാർ. വളരെ പെട്ടെന്ന് എളുപ്പത്തിൽ തയാറാക്കാവുന്ന ഒരുപാട് വിഭവങ്ങൾ ഇവിടെയുണ്ട്. അത്തരം ചില അടിപൊളി വിഭവങ്ങൾ പരിചയപ്പെടാം. ദഹി ചുര തൈര് കൊണ്ട് ഉണ്ടാക്കുന്ന അടിപൊളി വിഭവം. അടുപ്പ്
ബിഹാറിന്റെ കിടിലൻ വിഭവങ്ങൾ തീർന്നില്ലെന്നു പറഞ്ഞതു വെറുതേയല്ല കേട്ടോ. മധുരപലഹാരങ്ങൾക്കു വളരെ പ്രാധാന്യമുള്ള നാടാണ് ബിഹാർ. വളരെ പെട്ടെന്ന് എളുപ്പത്തിൽ തയാറാക്കാവുന്ന ഒരുപാട് വിഭവങ്ങൾ ഇവിടെയുണ്ട്. അത്തരം ചില അടിപൊളി വിഭവങ്ങൾ പരിചയപ്പെടാം. ദഹി ചുര തൈര് കൊണ്ട് ഉണ്ടാക്കുന്ന അടിപൊളി വിഭവം. അടുപ്പ്
ബിഹാറിന്റെ കിടിലൻ വിഭവങ്ങൾ തീർന്നില്ലെന്നു പറഞ്ഞതു വെറുതേയല്ല കേട്ടോ. മധുരപലഹാരങ്ങൾക്കു വളരെ പ്രാധാന്യമുള്ള നാടാണ് ബിഹാർ. വളരെ പെട്ടെന്ന് എളുപ്പത്തിൽ തയാറാക്കാവുന്ന ഒരുപാട് വിഭവങ്ങൾ ഇവിടെയുണ്ട്. അത്തരം ചില അടിപൊളി വിഭവങ്ങൾ പരിചയപ്പെടാം. ദഹി ചുര തൈര് കൊണ്ട് ഉണ്ടാക്കുന്ന അടിപൊളി വിഭവം. അടുപ്പ്
ബിഹാറിന്റെ കിടിലൻ വിഭവങ്ങൾ തീർന്നില്ലെന്നു പറഞ്ഞതു വെറുതേയല്ല കേട്ടോ. മധുരപലഹാരങ്ങൾക്കു വളരെ പ്രാധാന്യമുള്ള നാടാണ് ബിഹാർ. വളരെ പെട്ടെന്ന് എളുപ്പത്തിൽ തയാറാക്കാവുന്ന ഒരുപാട് വിഭവങ്ങൾ ഇവിടെയുണ്ട്. അത്തരം ചില അടിപൊളി വിഭവങ്ങൾ പരിചയപ്പെടാം.
ദഹി ചുര
തൈര് കൊണ്ട് ഉണ്ടാക്കുന്ന അടിപൊളി വിഭവം. അടുപ്പ് കത്തിക്കുക പോലും വേണ്ട. അത്ര എളുപ്പം
ചേരുവകൾ
- വെളുത്ത അവൽ – 1 1/2 കപ്പ്
- പുളിയില്ലാത്ത തൈര് – 1 1/2 കപ്പ്
- ശർക്കര പൊടിച്ചത് – 1/2 കപ്പ്
- ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
അവൽ കഴുകി 5 മുതൽ 10 മിനിറ്റ് വരെ മൂടിവയ്ക്കുക. തൈരിലേക്കു ശർക്കര പൊടിച്ചതു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ശർക്കര മുഴുവനായി അലിയുന്നതുവരെ തുടർച്ചയായി ഇളക്കണം. ഇതിലേക്കു കുതിർത്തു വച്ചിരിക്കുന്ന അവൽ മിക്സ് ചെയ്യണം. ശേഷം അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും ചേർത്തു വിളമ്പാം. ചെറുതായി അരിഞ്ഞ പഴം, ബദാം, മറ്റ് ഡ്രൈ ഫ്രൂട്സ് എന്നിവ ചേർക്കാം.
ലിട്ടി ഛോക്ക
കേരളത്തിൽ സദ്യയും പൊറോട്ടയുമൊക്കെ എത്രത്തോളം പ്രധാനപ്പെട്ടതും പ്രചാരത്തിലുള്ളതുമാണ്. അതുപോലെ ബിഹാറിന്റെ സംസ്കാരത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നതും പ്രധാനപ്പെട്ടതുമായ വിഭവമാണ് ലിട്ടി ഛോക്ക.
ലിട്ടി ഉണ്ടാക്കാൻ വേണ്ട ചേരുവകൾ
- ഗോതമ്പ് മാവ് – 1 1/2 കപ്പ്
- തരിയായി പൊടിച്ച ഗോതമ്പ് – 1/3 കപ്പ്
- എണ്ണ– 1 ടേബിൾസ്പൂൺ
- ഉപ്പ്– ആവശ്യത്തിന്
- വെള്ളം
തയാറാക്കുന്ന വിധം
ഗോതമ്പ് മാവ്, ഉപ്പ്, അൽപ്പം സോഡാപ്പൊടി എന്നിവ ആവശ്യത്തിനു വെള്ളം ചേർത്തു കുഴച്ചെടുക്കുക. അവസാനം എണ്ണ കൂടി ചേർത്തു നന്നായി കുഴച്ച് അൽപ്പനേരം മൂടി വയ്ക്കുക.
ഫില്ലിങ്ങിനു വേണ്ട ചേരുവകൾ
- സത്തു – അര കപ്പ് (കഴിഞ്ഞ എപ്പിസോഡിൽ സത്തുവിനെക്കുറിച്ച് പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലേ?)
- ഇഞ്ചി – 1 ഇഞ്ച്
- വെളുത്തുള്ളി– 2,3 അല്ലി
- പച്ചമുളക്– 2,3
- മല്ലിയില – 2 ടേബിൾസ്പൂൺ
- സവാള– 1 മീഡിയം
- കടുകെണ്ണ– 1 ടേബിൾ സ്പൂൺ
- പിക്കിൾ മസാല– 1 ടേബിൾസ്പൂൺ
(പെരുംജീരകം, കടുക്, ജീരകം,ഉലുവ, മല്ലി, കായം, കരിഞ്ചീരകം, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി തുടങ്ങിയവ വറുത്തു പൊടിച്ചതിനെയാണ് പിക്കിൾ മസാല അല്ലെങ്കിൽ അച്ചാർ മസാല എന്നു പറയുന്നത്)
തയാറാക്കുന്ന വിധം
സത്തു, ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ്, പിക്കിൾ മസാല, മല്ലിയില, കടുകെണ്ണ എന്നിവ യോജിപ്പിച്ചു കുഴച്ചു വയ്ക്കുക.
ഇനി തയാറാക്കി വച്ചിരിക്കുന്ന മാവ് ഓരോ ഉരുകളാക്കി മാറ്റുക. ഉരുളകൾ ചെറുതായി പരത്തിയ ശേഷം ഫില്ലിങ് നിറച്ച് വീണ്ടും ഉരുട്ടിയെടുക്കാം. ഇത് കനലിലോ, ഗ്യാസിലോ ചുട്ടെടുക്കാം. നമ്മൾ ചാണപ്പിണ്ണാക്ക് എന്നോ, ചാണകവറളി എന്നോ വിളിക്കുന്ന കൗ ടംങ് കേക്കുകൾ കത്തിച്ച് അതിലാണ് പൊതുവേ ഈ വിഭവം തയാറാക്കുന്നത്. ആ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് സാധാരണ അടുപ്പിലോ ഗ്യാസിലോ എളുപ്പത്തിൽ ചുട്ടെടുക്കാവുന്നതാണ്. ചുട്ടെടുത്ത ലിട്ടി നല്ല നെയ്യിൽ മുക്കിയെടുത്ത് ഛോക്കയോടൊപ്പം കഴിക്കാം.
ഛോക്ക തയാറാക്കാൻ വേണ്ട ചെരുവകൾ
- വഴുതനങ്ങ – 1 വലുത്
- ഉരുളക്കിഴങ്ങ് –2,3 ചെറുത്
- തക്കാളി – 4 മീഡിയം സൈസ്
- സവാള – 1
- വെളുത്തുള്ളി– 2,3 അല്ലി
- പച്ചമുളക്– 2
- ഇഞ്ചി– 1 ഇഞ്ച്
തയാറാക്കുന്ന വിധം
വഴുതന, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ തൊലിയോടു കൂടി ചുട്ടെടുക്കുക. വഴുതനങ്ങ കീറി അതിനിടയിൽ വെളുത്തുള്ളി വച്ചു ചുട്ടെടുത്താൽ കൂടുതൽ രുചി കിട്ടും. ചുട്ടതിനു ശേഷം തൊലി കളഞ്ഞ് എല്ലാ ചേരുവകളും കൈകൊണ്ടു നന്നായി ഉടച്ചെടുക്കുക. ഇതിലേക്കു 1 ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞ മല്ലിയില, 2,3 അല്ലി വെളുത്തുള്ളി, 2 പച്ചമുളക്, എന്നിവ അരിഞ്ഞതു കൂടി ചേർക്കുക. അവശ്യത്തിനുള്ള ഉപ്പും 1 1/2 ടേബിള്‍സ്പൂൺ കടുകെണ്ണയും കൂടി ചേർത്തു നന്നായി ഇളക്കിയാൽ സംഭവം തയാർ.
ഇനി ഒരു അവധി ദിവസം കിട്ടുമ്പോൾ ലിട്ടി ഛോക്ക തയാറാക്കി നോക്കൂ. ഇഷ്ടപ്പെടുമെന്നു തീർച്ച.
ഖീർ മഖന
നോർത്ത് ഇന്ത്യൻസ് ഒരുപാട് ഇഷ്ടപ്പെടുകയും ആഘോഷവേളകളിൽ നിർബന്ധമായും തയാറാക്കുകയും ചെയ്യുന്ന മധുരമാണ് ഖീർ. ആമ്പൽ അല്ലെങ്കില്‍ താമര വിത്തിനെയാണ് മഖന എന്നു പറയുന്നത്. അയ്യോ ഇനി താമര വിത്ത് കിട്ടാൻ എവിടെപ്പോകും എന്നോർത്ത് ടെൻഷനടിക്കേണ്ട, എല്ലാ സൂപ്പർ മാർക്കറ്റുകളിലും ഇത് ലഭ്യമാണ്. ഏറെ ഗുണങ്ങളുള്ള ഈ മഖന കൊണ്ടൊരു മധുരമാണ് ഇന്ന് പരിചയപ്പെടുന്നത്. ബിഹാറി കിച്ചനിലെ പ്രധാനി.
ചേരുവകൾ
- മഖന – 2 കപ്പ്
- പാൽ– 2 കപ്പ്
- പഞ്ചസാര – 1/4 കപ്പ്
- നെയ്യ്
- ഏലയ്ക്ക
- അണ്ടിപ്പരിപ്പ്
- ഉണക്കമുന്തിരി
- കുങ്കുമപ്പൂവ്
തയാറാക്കുന്ന വിധം
മഖന ചെറുതീയിൽ ചൂടാക്കുക. ബ്രൗൺ കളർ ആകേണ്ട ആവശ്യമില്ല. ഇതിൽ നിന്നും അര കപ്പ് മഖന. 5 അണ്ടിപ്പരിപ്പ്, ഏലയ്ക്ക, കുങ്കുമപ്പൂവ് എന്നിവ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
ഇനി ഒരു പാനിലേക്കു നെയ്യ് ചൂടാക്കി അതിൽ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തെടുക്കുക. ശേഷം രണ്ടുകപ്പ്പാൽ നന്നായി തിളയ്ക്കുമ്പോൾ അതിലേക്കു ചെറുതായി റോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന മഖന ചേർക്കുക. 5 മിനിറ്റ് കുക്ക് ചെയ്ത ശേഷം പൊടിച്ചുവച്ചിരിക്കുന്ന കൂട്ട് ചേര്‍ക്കുക. ഇതിൽ കാൽ കപ്പ് പഞ്ചസാര, വറുത്ത് വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേർക്കാം. ഒടുവിൽ അൽപ്പം കുങ്കുമപ്പൂവ് കൂടി ചേർത്താൽ ഖീർ മഖന റെഡി. ഇനി പായസമുണ്ടാക്കാൻ പ്ലാൻ ഉള്ള ദിവസം ഒരു വെറൈറ്റിക്ക് ഈ വിഭവം പരീക്ഷിക്കൂ.
പർവൽ കി മിഠായി
പർവൽ.. അതെന്ത് പേരാണപ്പാ എന്ന് ചിന്തിച്ചില്ലേ? ആഹ്... അതാണ് കൂർത്ത മത്തൻ. പോയിന്റഡ് ഗാർഡ് എന്ന് ഇംഗ്ലിഷിൽ പറയും. കണ്ടാൽ നമ്മുടെ കോവയ്ക്ക വലുതായതു പോലെയിരിക്കും. നമ്മുടെ പച്ചക്കറി കടകളിലൊക്കെ ഇപ്പോൾ എളുപ്പത്തിൽ ലഭിക്കുകയും ചെയ്യും. തോരനും കറിയും ഒക്കെ ഉണ്ടാക്കാൻ ഇത് ഉപയോഗിക്കുമെങ്കിലും പർവൽ കൊണ്ടുള്ള മധുരപലഹാരമാണ് ബിഹാറിൽ കേമൻ.
ചേരുവകൾ
- പർവൽ – 250 ഗ്രാം
- പഞ്ചസാര – 1 1/2 കപ്പ്
- പിസ്ത – 10 എണ്ണം
- ബദാം – 10
- ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂൺ
- പാൽ– 2 ടീസ്പൂൺ
- പാൽപ്പൊടി – 2 ടേബിൾസ്പൂൺ
- മാവ/ഖോയ - 1 കപ്പ്
- സോഡാപ്പൊടി
- കുങ്കുമപ്പൂവ്
തയാറാക്കുന്ന വിധം
പർവൽ നന്നായി കഴുകി, തൊലി കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക. രണ്ട് രീതിയിൽ മുറിക്കാം. ഒന്നു വേവിച്ചതിനു ശേഷം, അല്ലെങ്കിൽ അതിനു മുൻപ്. നമുക്ക് കുക്ക് ചെയ്യുന്നതിനു മുൻപ് തന്നെ മുറിച്ചേക്കാം. പർവലിൽ നീളത്തിൽ വരഞ്ഞ ശേഷം അകത്തെ വിത്തുകൾ കളയുക. ഈ സ്ഥലത്താണ് ഫില്ലിംഗ് വയ്ക്കേണ്ടത്. നീളത്തിൽ കീറിയ പർവൽ തിളയ്ക്കുന്ന വെള്ളത്തിൽ ഇടുക. ഒപ്പം അൽപ്പം സോഡാപ്പൊടി കൂടി ചേർക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പർവലിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടില്ല. ഇതൊരു 3,4 മിനിറ്റ് വേവിക്കണം. ശേഷം വെള്ളത്തിൽ നിന്ന് പുറത്തെടുത്തു തണുക്കാൻ വയ്ക്കാം. നല്ല ഭംഗിയുള്ള പച്ച നിറമായിരിക്കും ഇപ്പോൾ പർവലിനുണ്ടാവുക.
ഒരു പാനിലേക്കു പഞ്ചസാര, വെള്ളം എന്നിവ ചേർത്തു തിളപ്പിക്കുക. അതിലേക്കു വേവിച്ചു തണുപ്പിച്ചു വച്ച പർവൽ ഇട്ടുകൊടുക്കണം. ഇനി ഏകദേശം 12 മിനിറ്റോളം നന്നായി വേവിക്കണം. പഞ്ചസാര മുഴുവൻ പർവൽ വലിച്ചെടുക്കും. അതുവരെ കുക്ക് ചെയ്യുക. അതിനു ശേഷമാണ് ഫില്ലിങ് നിറയ്ക്കേണ്ടത്.
ഫില്ലിങ് തയാറാക്കുന്ന വിധം
ഒരു പാനിൽ മാവ അല്ലെങ്കില്‍ ഖോയ ചെറിയ ബ്രൗൺ നിറമാകുന്നതുവരെ ഇളക്കുക. തീ ഓഫ് ചെയ്ത ശേഷം പാൽപ്പൊടി, ചെറുതായി അരിഞ്ഞ നട്സ്, പിസ്ത, ഏലയ്ക്കപ്പൊടി, കുങ്കുമപ്പൂവ് എന്നിവ ചേർത്ത് ഇളക്കുക. ചൂട് മാറും മുൻപേ അര കപ്പ് പൊടിച്ച പഞ്ചസാര കൂടി ചേർത്തു നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ഓരോ പർവലിന്റെയും അകത്ത് നിറക്കുക. നല്ല വെറൈറ്റി മധുരം റെഡി.
ചന്ദ്രകല
ദിപാവലിയ്ക്കു ബിഹാറിൽ ഒഴിവാക്കാനാവാത്ത പലഹാരമാണ് ചന്ദ്രകല. പേര് പോലെ സുന്ദരമായ വിഭവം. നല്ല ക്രിസ്പി ആയി എളുപ്പത്തില്‍ ഉണ്ടാക്കാം.
ഫില്ലിങ്ങിനു വേണ്ട ചേരുവകൾ
- ഖോയ– 100 ഗ്രാം
- നെയ്യ് – ടേബിൾസ്പൂണ്‍
- റവ – 2 ടേബിൾസ്പൂണ്‍
- പഞ്ചസാര – 1 1/2 ടേബിൾസ്പൂണ്‍
- നുറുക്കിയ തേങ്ങ– 1 ടേബിൾസ്പൂണ്‍
- ചെറുതായി അരിഞ്ഞ അണ്ടിപ്പരിപ്പ് – 1 ടേബിൾസ്പൂണ്‍
- ചെറുതായി അരിഞ്ഞ ബദാം – 1 ടേബിൾസ്പൂണ്‍
- ചെറുതായി അരിഞ്ഞ ഉണക്കമുന്തിരി – 1 ടേബിൾസ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കിയ ശേഷം അതിലേക്കു 2 ടേബിൾസ്പൂൺ റവ ചേർത്തു ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ ഇളക്കുക. ചെറുതീയിലാണ് ഇളക്കേണ്ടത്. അതിലേക്ക് 100 ഗ്രാം ഖോയ ചേർത്തു യോജിപ്പിക്കുക. ചെറുതായി അലിഞ്ഞ്, ഗോൾഡൻ നിറമാകുന്നതുവരെ ഇളക്കുക. ഇതിലേക്കു 1 1/2 ടേബിൾസ്പൂണ്‍ പഞ്ചസാര കൂടി ചേർക്കാം. ഇതിലേക്കു ചെറുതായി അരിഞ്ഞ തേങ്ങ, അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി എന്നിവ ചേർക്കാം. നന്നായി യോജിപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യാം.
പഞ്ചസാരപ്പാനി തയാറാക്കാൻ
- പഞ്ചസാര – 1 കപ്പ്
- വെള്ളം– 1 കപ്പ്
- ഏലയ്ക്ക – 2 എണ്ണം
- കുങ്കുമപ്പൂവ്
പഞ്ചസാരയും വെള്ളവും ഏലയ്ക്കയും നന്നായി തിളപ്പിക്കുക. കുങ്കുമപ്പൂവ് ചേർക്കാം. ഒറ്റനൂൽ പാകം ആകുമ്പോൾ വാങ്ങിവയ്ക്കാം.
- മൈദ– 200 ഗ്രാം
- നെയ്യ്– 5,6 ടേബിൾസ്പൂൺ
മൈദയിലേക്കു നെയ്യ് ചേർത്ത് ഇളക്കുക. ഇനി അൽപ്പാൽപ്പമായി വെള്ളം ചേർത്തു കുഴച്ചെടുക്കാം. ഒരുപാട് വെള്ളം ഉപയോഗിക്കരുത്. ചെറിയ ഉരുളകളാക്കിയ ശേഷം പരത്തിയെടുക്കുക. പപ്പടത്തിനേക്കാൾ ചെറിയ വട്ടമാണ് വേണ്ടത്. ഒരു ചന്ദ്രകല ഉണ്ടാക്കാൻ രണ്ട് എന്ന കണക്കിൽ മാവ് പരത്തിയെടുത്തുക. ഇനി ഒരെണ്ണത്തിനകത്തു നടുവിലായി തയാറാക്കി വച്ചിരുന്ന റവ, ഖോയ കൂട്ട് വയ്ക്കാം. വശങ്ങളിൽ വെള്ളം നനച്ച ശേഷം മുകളിൽ ചെറുതായ പരത്തിയ മറ്റൊരെണ്ണവും വച്ച് ഒട്ടിച്ചടുക്കാം. നടുഭാഗം ചേർത്തു പിടിക്കരുത്. സൈഡ് ഒട്ടിക്കുമ്പോൾ ഇഷ്ടമുള്ള ഡിസൈനിൽ മടക്കാം.
ഒരു പാനിൽ വറുക്കാനാവശ്യമുള്ള റിഫൈൻഡ് ഓയിലോ നെയ്യോ ചൂടാക്കുക. അതിലേക്ക് ചന്ദ്രകല ഓരോന്നായി ഇട്ട് ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക. ചെറുതീയിൽ വറുക്കാൻ ശ്രദ്ധിക്കണം. ഇനി ഇത് തയാറാക്കി വച്ചിരിക്കുന്ന പഞ്ചസാര പാനിയിൽ 5 മുതൽ 7 മിനിറ്റ് വരെ ഇടുക. അധിക നേരം ഇട്ടിരുന്നാൽ കുതിർന്നു പോകും.
എളുപ്പത്തിൽ തയാറാക്കാവുന്ന ഈ വിഭവങ്ങൾ പരീക്ഷിച്ചു നോക്കൂ, പുതിയ രുചികൾ തേടി ഒരുമിച്ചുള്ള ഈ യാത്രയിൽ അടുത്തയാഴ്ച പുതിയൊരു നാടിന്റെ അടുക്കളയിൽ കണ്ടുമുട്ടാം.
Content Summary : Indian kitchen, Bihari food dishes that you must try.