മധുമിതാ സുന്ദരരാമന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രമാണ് കെ.ഡി. അതിലെ മുഖ്യ കഥാപാത്രമായ കറുപ്പുദുരെ മരിക്കുന്നതിനു മുൻപ് തനിക്ക് ഉള്ള ചില ആഗ്രഹങ്ങളെപ്പറ്റി തന്റെ സന്തതസഹചാരിയായ കുട്ടി എന്ന ബാലനോട് പറയുന്ന ഒരു രംഗമുണ്ട്. അതിൽ അയാൾ പറയുന്ന ഒരു ആഗ്രഹമാണ് 'ഇഷ്ടമുള്ളത് ചെയ്ത് പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുമിതാ സുന്ദരരാമന്റെ സംവിധാനത്തിൽ 2019 ൽ  പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രമാണ്  കെ.ഡി. അതിലെ മുഖ്യ കഥാപാത്രമായ കറുപ്പുദുരെ മരിക്കുന്നതിനു മുൻപ് തനിക്ക്  ഉള്ള ചില ആഗ്രഹങ്ങളെപ്പറ്റി  തന്റെ സന്തതസഹചാരിയായ കുട്ടി എന്ന ബാലനോട് പറയുന്ന ഒരു രംഗമുണ്ട്. അതിൽ അയാൾ പറയുന്ന ഒരു ആഗ്രഹമാണ് 'ഇഷ്ടമുള്ളത് ചെയ്ത് പണം സമ്പാദിക്കണം' എന്ന്. സിനിമയിൽ നാം പിന്നീട്  കാണുക  തനിക്ക് ഇഷ്ടമുള്ള  ബിരിയാണി തീറ്റയിലൂടെ പണം സമ്പാദിക്കുന്ന കറുപ്പുദുരയേയാണ് എങ്കിൽ, തമിഴ്നാട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ വടക്ക് പടിഞ്ഞാറുള്ള തുർക്കിയിൽ  തനിക്ക് ഇഷ്ടമുള്ള വയറു കുലുക്കി നൃത്തത്തിലൂടെ ആയിരക്കണക്കിന് ഡോളറുകൾ സമ്പാദിക്കുന്ന ഒരു കലാകാരനെ നമുക്ക് പരിചയപ്പെടാം

തുർക്കിയുടെ പ്രാന്ത പ്രദേശങ്ങളിൽ ജനിച്ച യസീൻ സെൻജിസ് ഉരുളക്കിഴങ്ങ് തോട്ടങ്ങളിൽ അടക്കം ജോലി ചെയ്തിരുന്ന ഒരു സാധാരണക്കാരനായിരുന്നു. തന്റെ സമപ്രായക്കാരിൽ നിന്നും വ്യത്യസ്തമായി വലിയ ഒരു കുടവയർ സ്വന്തമായുള്ള യസീൻ  ഒരിക്കൽ അത് പ്രത്യേക രീതിയിൽ കുലുക്കിയുള്ള ഒരു നൃത്തം ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയുണ്ടായി.

ADVERTISEMENT

തുടർന്ന്  ദശലക്ഷക്കണക്കിന് പേരാണ് അയാളുടെ ഈ പ്രത്യേക നൃത്തത്തിന്റെ ആരാധകരായി മാറിയത്. ബൈസർ കിങ്ങിന്റെ 'ദോം ദോം യേസ്  യേസ്' എന്ന പാട്ടിന്റെ അകമ്പടി കൂടെ കിട്ടിയതോടുകൂടി വളരെ വേഗം തന്നെ യസീന്റെ  നൃത്തം തരംഗമായി മാറി.

നൂറിൽ താഴെ മാത്രം ഡാൻസ് വീഡിയോകൾ അപ്​ലോഡു ചെയ്തിട്ടുള്ള  യസീനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് 12 ലക്ഷത്തിലേറെ ആളുകളാണ്. നിരവധി പ്രമുഖ ബ്രാൻഡുകളും ആയി പാർട്ണർഷിപ്പ്- കോളാബ്റേഷൻ വീഡിയോകളും ചെയ്യാറുണ്ട്. അത്തരത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ഈ ദൃശ്യത്തിന് 30 ലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

ADVERTISEMENT

രസകരമായ പതിനെണ്ണായിരത്തിലേറെ  കമന്റുകളും വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വയറ് വെറുതെ കുലുക്കുന്നതിലൂടെ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറെകാൾ കൂടുതൽ ഇയാൾ സമ്പാദിക്കുന്നു എന്നാണ് ഒരാളുടെ സങ്കടം. മറ്റൊരാളാകട്ടെ നമ്മുടെ ദൗർബല്യം നമ്മുടെ തന്നെ ശക്തിയാണെന്ന് തിരിച്ചറിയുമ്പോൾ ഇത്തരത്തിലുള്ള  വലിയ  മാറ്റം സൃഷ്ടിക്കാൻ എല്ലാവർക്കും  കഴിയും എന്ന ശുഭാപ്തി വിശ്വാസം പങ്കുവയ്ക്കുന്നു. വേറെ ചിലരാകട്ടെ ഒരു പ്രൊഫഷണൽ ബെല്ലി ഡാൻസറേക്കാൾ മനോഹരമായി തന്റെ വയറ് ചലിപ്പിക്കാൻ യസീന് കഴിയുന്നു എന്ന അഭിനന്ദനവും  നൽകുന്നുണ്ട്

ADVERTISEMENT

Content Summary : Yasin Cengiz is a Turkish TikToker who is known for his belly dancing videos.