ഇത് മുട്ട കൊണ്ടുള്ള പുതപ്പാണോ! വൈറലായ വിഡിയോയ്ക്ക് പിന്നിലെന്ത്?
മുട്ട പുതപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. പേപ്പർ ദോശ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ പേപ്പർ ഓംലെറ്റ് എന്ന് കേട്ടിട്ടുണ്ടോ! എങ്കിൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ് പേപ്പർ ഓംലെറ്റ് ഉണ്ടാക്കുന്ന വിഡിയോ. മുട്ട നമ്മുടെയെല്ലാം ആഹാരത്തിന്റെ ഒരു ഭാഗമാണ്. ബ്രേക്ക് ഫാസ്റ്റിലും ഡയറ്റിലുമെല്ലാം

മുട്ട പുതപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. പേപ്പർ ദോശ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ പേപ്പർ ഓംലെറ്റ് എന്ന് കേട്ടിട്ടുണ്ടോ! എങ്കിൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ് പേപ്പർ ഓംലെറ്റ് ഉണ്ടാക്കുന്ന വിഡിയോ. മുട്ട നമ്മുടെയെല്ലാം ആഹാരത്തിന്റെ ഒരു ഭാഗമാണ്. ബ്രേക്ക് ഫാസ്റ്റിലും ഡയറ്റിലുമെല്ലാം മുട്ടയ്ക്ക് ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്. മുട്ട കൊണ്ട് പലവിധ വിഭവങ്ങളും നമ്മൾ ഉണ്ടാക്കും. എന്നാൽ ഇനി പറയാൻ പോകുന്നത് ഒരല്പം വ്യത്യസ്തമായ വിഭവമാണ്. സംഭവം ഓംലറ്റ് തന്നെ. പക്ഷേ ഷേയ്പ്പ് കുറച്ച് മാറിയിട്ടുണ്ട് എന്ന് മാത്രം.
മുട്ട കൊണ്ട് ഒരു വ്യത്യസ്തമായ ഓംലെറ്റ്. വൃത്താകൃതിയിലുള്ള ഒരു പരന്ന പാത്രത്തിലാണ് ഈ ഓംലെറ്റ് ഉണ്ടാകുന്നത്. തയാറാക്കി വച്ചിരിക്കുന്ന മുട്ട നേരത്തെ ചൂടായിരിക്കുന്ന എണ്ണയിലേക്ക് ഒഴിക്കുന്നു. തുടർന്ന് ഒരു പ്രത്യേക രീതിയിൽ പാചകക്കാരൻ ആ പാത്രം വട്ടം കറക്കുമ്പോൾ മുട്ട വലിയ ഒരു വട്ടമായി മാറുന്നത് കാണാം. വേറെ പാത്രങ്ങൾ ഒന്നും തന്നെ അദ്ദേഹം പാചകത്തിനായി ഉപയോഗിക്കുന്നില്ല. തുടർന്ന് ഈ മുട്ട, തയാറാക്കി വച്ചിരിക്കുന്ന വിഭവങ്ങളുടെ മുകളിലേക്ക് വയ്ക്കുന്നതോടെ അതിന്റെ ഏകദേശം രൂപം നമുക്ക് മനസ്സിലാകും.
ഇതുവരെ 1. 4 ദശലക്ഷം പേർ ഈ റീൽ കണ്ടുകഴിഞ്ഞു. നിരവധി കമന്റുകളുമുണ്ട്. അതിൽ മിക്കതും ഈ വ്യത്യസ്തമായ ഓംലൈറ്റിന് പേര് നൽകുന്നതായിരുന്നു. മുട്ട ബ്ലാങ്കറ്റ്, പേപ്പർ ഓംലെറ്റ്, തുടങ്ങി രസകരമായ പല പേരുകളും ഇതിനോടകം തന്നെ ഈ വലിയ മുട്ട ഓംലെറ്റിന് വീണു കഴിഞ്ഞു.
English Summary: Paper Omelette Like Paper Dosa Video Showing 'Egg Blanket' Goes Viral