അടുക്കളയില്‍ സ്ഥിരം ഉണ്ടാകുന്നതും എന്നാല്‍ അത്രയധികം ഉപയോഗിക്കാത്തതുമാണ് കടലപ്പൊടി, ചെറുപയര്‍ പൊടി മുതലായവ. വല്ലപ്പോഴും പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ മാത്രം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ, ഇവ മിക്ക സമയത്തും കേടായിപ്പോവുകയോ പ്രാണികള്‍ വന്നു നിറയുകയോ ചെയ്യാറുണ്ട്. ഇത്തരം പൊടികള്‍ ശരിയായ രീതിയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളയില്‍ സ്ഥിരം ഉണ്ടാകുന്നതും എന്നാല്‍ അത്രയധികം ഉപയോഗിക്കാത്തതുമാണ് കടലപ്പൊടി, ചെറുപയര്‍ പൊടി മുതലായവ. വല്ലപ്പോഴും പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ മാത്രം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ, ഇവ മിക്ക സമയത്തും കേടായിപ്പോവുകയോ പ്രാണികള്‍ വന്നു നിറയുകയോ ചെയ്യാറുണ്ട്. ഇത്തരം പൊടികള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കാനുള്ള വഴികളാണ് ഇനി പറയുന്നത്.

വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക

ADVERTISEMENT

വായു കടക്കാത്ത മുറുക്കമുള്ള പാത്രത്തില്‍ സൂക്ഷിച്ചാല്‍ പയര്‍മാവും കടലപ്പൊടിയുമെല്ലാം കുറേക്കാലം കേടാകാതെ സൂക്ഷിക്കാം. ഗ്ലാസ് കണ്ടെയ്നർ ആണ് ഇതിനു ഏറ്റവും നല്ലത്. മൂടി നന്നായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഇത് ഈർപ്പം അകത്തേക്ക് കയറുന്നത് തടയുകയും പൊടിയുടെപുതുമയും ഗുണനിലവാരവും നിലനിർത്തുകയും ചെയ്യുന്നു.

ഈർപ്പം ഒഴിവാക്കുക

ADVERTISEMENT

ഈര്‍പ്പമാണ് ഏറ്റവും വലിയ വില്ലന്‍. പൊടികള്‍ ഇടുന്നതിനുമുമ്പ്, കണ്ടെയ്നറിൽ ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കുക. അതിനായി ആദ്യം തന്നെ കണ്ടെയ്നർ കുറച്ച് നേരം വെയിലത്ത് വയ്ക്കാം. അല്ലെങ്കിൽ, എടുത്തുവയ്ക്കുന്നതിനു മുമ്പ് പൊടി ചെറുതായി വറുക്കുക. ഈർപ്പം നീക്കം ചെയ്യാനും പൊടിയുടെ ആയുസ്സ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. പൂപ്പൽ, ബാക്ടീരിയ എന്നിവയുടെ വളർച്ച തടയുന്നതിനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ഫ്രിജിൽ ഉപയോഗിക്കുക:

ചെറുപയർ പൊടിയും മറ്റും ഒരു എയർടൈറ്റ് കണ്ടെയ്നറിൽ വെച്ച ശേഷം അത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് കൊണ്ടുള്ള സുതാര്യമായ പാത്രങ്ങളാണ് ഇതിന് ഏറ്റവും അഭികാമ്യം. കണ്ടെയ്നർ പതിവായി പരിശോധിക്കണം. ഇങ്ങനെ സൂക്ഷിക്കുന്നത് കീടങ്ങളുടെ ആക്രമണം തടയാനും സഹായിക്കുന്നു.

ADVERTISEMENT

ബേ ഇലകൾ ഉപയോഗിക്കുക:

പ്രാണികളിൽ നിന്ന് രക്ഷ നേടാന്‍ പൊടിയില്‍ 2 മുതൽ 3 വരെ ബേ ഇലകൾ ഇട്ടുവയ്ക്കുക. ഈ ഇലകളുടെ ശക്തമായ ഗന്ധം പ്രാണികളെ തടയുന്നു. ഗോതമ്പ് പൊടിയിലും ഈ വിദ്യ പ്രയോഗിക്കാവുന്നതാണ്. 

ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുക

പൊടികള്‍ എപ്പോഴും ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുക. നല്ലപ്രകാശമുള്ള സ്ഥലങ്ങള്‍പെട്ടെന്ന് ചൂടാകുകയും അത് ബാക്ടീരിയയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.  അടുക്കളയ്ക്കുള്ളിൽ ഷെൽഫ് പോലുള്ള അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തി അവിടെ വേണം പാത്രം സൂക്ഷിക്കാന്‍. ഇടയ്ക്കിടെ ഈ പൊടി പരിശോധിക്കാൻ മറക്കരുത്.

English Summary: Kitchen Tips