ഏതു നാട്ടിൽ ചെന്നാലും നമ്മുടെ രുചി മറക്കാതെ, അത്തരം വിഭവങ്ങൾ തന്നെ വാങ്ങി കഴിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ടാകും. എന്തൊക്കെ മുന്നിൽ കൊണ്ടുവച്ചാലും അത്തരക്കാർക്കു പ്രിയം നമ്മുടെ തനതു വിഭവങ്ങൾ തന്നെയാകും. സ്വിറ്റ്സർലൻഡിലെത്തിയിട്ടും ഇന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന റസ്റ്ററന്റിലെത്തി നാടൻ രുചികൾ ആസ്വദിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു നാട്ടിൽ ചെന്നാലും നമ്മുടെ രുചി മറക്കാതെ, അത്തരം വിഭവങ്ങൾ തന്നെ വാങ്ങി കഴിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ടാകും. എന്തൊക്കെ മുന്നിൽ കൊണ്ടുവച്ചാലും അത്തരക്കാർക്കു പ്രിയം നമ്മുടെ തനതു വിഭവങ്ങൾ തന്നെയാകും. സ്വിറ്റ്സർലൻഡിലെത്തിയിട്ടും ഇന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന റസ്റ്ററന്റിലെത്തി നാടൻ രുചികൾ ആസ്വദിക്കുന്ന ഒരു താരം, കൂട്ടിനു ഭാര്യയുമുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്രിക്കറ്റർ ഭാജി എന്ന് വിളിക്കുന്ന ഹർഭജൻ സിങ്ങും ഭാര്യ ഗീത ബസ്രയുമാണ് സൂറിച്ചിലെ റസ്റ്ററന്റിൽ നിന്നും ഇന്ത്യൻ രുചികൾ ആസ്വദിച്ചു കഴിക്കുന്നത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുമുണ്ട്. 

Image Source: Instagram story-Geeta Basra
ADVERTISEMENT

ഹർഭജനും ഭാര്യയും  അവധിക്കാലം ആഘോഷിക്കുന്നത് സ്വിറ്റ്സർലൻഡിലാണ്. ആ രാജ്യത്തിന്റെ മനോഹരമായ ധാരാളം ചിത്രങ്ങൾ ഹർഭജനും ഭാര്യ ഗീത ബസ്രയും  പങ്കുവച്ചെങ്കിലും സോഷ്യൽ ലോകത്തെ അദ്ഭുതതപ്പെടുത്തിയത് അവിടെയെത്തിയിട്ടും വടക്കേ ഇന്ത്യയുടെ  സ്വന്തം വിഭവങ്ങളായ മട്ടർ പനീറും പുലാവും ദാൽ മഖ്നി, ബട്ടർ നാൻ, ഗ്രേവി ചിക്കൻ കൂടെ അച്ചാറും കഴിക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ്. സ്വിറ്റ്സർലാൻഡിലെ ഏറ്റവും വലിയ പട്ടണമായ സൂറിച്ചിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നുമാണ് ഹർഭജനും ഭാര്യയും സുഹൃത്തുക്കളും ഈ വിഭവങ്ങൾ ആസ്വദിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയാണ് ഗീത ബസ്ര ഈ വിഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചത്. 

ADVERTISEMENT

വടക്കേ ഇന്ത്യയിലെ പ്രധാന വിഭവങ്ങളാണ് മേൽപറഞ്ഞതെല്ലാം. ഗ്രീൻ പീസും പനീറും ചേരുന്ന മട്ടർ പനീർ ചോറിനും റൊട്ടിയ്ക്കുമൊപ്പം കഴിക്കാം. ബട്ടറും ക്രീമുമെല്ലാം ചേരുന്ന ദാൽ മഖ്നിയും കടായി ചിക്കനും പുലാവിനും നാനിനുമൊപ്പമെല്ലാം നന്നായി ചേർന്ന് പോകുന്ന വിഭവങ്ങളാണ്. ഒരു യൂറോപ്യൻ രാജ്യത്തെത്തിയിട്ടും ഇന്ത്യൻ വിഭവങ്ങൾ തേടിയെത്തി ആസ്വദിക്കുന്നുണ്ടല്ലോ എന്നത് തന്നെയാണ് ഇരുവരെയും കുറിച്ച് സോഷ്യൽ ലോകത്തിന്റെ കമന്റ്.

English Summary: When In Switzerland, Relish Desi Food Like Geeta Basra And Harbhajan Singh