ഇത് എന്താണ് ഇങ്ങനെ! മുട്ടയുടെ രൂപം കണ്ട് കണ്ണ് തള്ളി കാഴ്ചക്കാർ
മാംസ്യത്തിന്റെ കലവറയായ മുട്ടയിൽ കൊഴുപ്പും അതിനൊപ്പം തന്നെ മൈക്രോ ന്യൂട്രിയന്റ്സും അടങ്ങിയിരിക്കുന്നത് കൊണ്ട് ആരോഗ്യത്തിനു അവ അത്യുത്തമവുമാണ്. മുട്ട പുഴുങ്ങിയും ബുൾസ് ഐ ആയും ഓംലെറ്റ് ആയുമൊക്കെയാണ് സാധാരണയായി നമ്മൾ കഴിക്കാറ്. എളുപ്പത്തിൽ ഉണ്ടാക്കാമെന്നതു മാത്രമല്ല, വലിയ തുക മുടക്കാതെ വാങ്ങാം

മാംസ്യത്തിന്റെ കലവറയായ മുട്ടയിൽ കൊഴുപ്പും അതിനൊപ്പം തന്നെ മൈക്രോ ന്യൂട്രിയന്റ്സും അടങ്ങിയിരിക്കുന്നത് കൊണ്ട് ആരോഗ്യത്തിനു അവ അത്യുത്തമവുമാണ്. മുട്ട പുഴുങ്ങിയും ബുൾസ് ഐ ആയും ഓംലെറ്റ് ആയുമൊക്കെയാണ് സാധാരണയായി നമ്മൾ കഴിക്കാറ്. എളുപ്പത്തിൽ ഉണ്ടാക്കാമെന്നതു മാത്രമല്ല, വലിയ തുക മുടക്കാതെ വാങ്ങാം എന്നുള്ളതും മുട്ടയെ ഒരു ജനപ്രിയ വിഭവമാക്കി മാറ്റുന്നു. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ ലോകം പരിചയപ്പെടുത്തിയ ഒരു മുട്ടയുടെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് പലരും. ചെറിയ തുക മുടക്കിയാൽ വാങ്ങാൻ കഴിയുന്ന ഒരു മുട്ടയ്ക്ക് പതിനായിരങ്ങൾ നൽകണമെന്ന് പറഞ്ഞാൽ ആരാണല്ലേ ഞെട്ടാത്തത്?
സാധാരണ കാണുന്ന രൂപത്തിൽ നിന്നും മാറി ഒരൽപമ വ്യത്യസ്തനാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വൈറലായ ഈ മുട്ട. ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള ഒരു സൂപ്പർമാർക്കറ്റിൽ നിന്നുമാണ് ജാക്വിലിൻ ഫെൽഗേറ്റ് എന്ന യുവതി മുട്ട വാങ്ങിയത്. മുട്ടയുടെ രൂപം കണ്ട യുവതി അത് ഉടനെ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. സാധാരണ കാണാറുള്ള ദീർഘ വൃത്തത്തിലുള്ള രൂപത്തിൽ നിന്നും മാറി കൃത്യമായും വൃത്താകാരമുള്ള മുട്ടയായിരുന്നു അത്. ഒരു ബില്യൺ മുട്ടയെടുത്താൽ അതിൽ ചിലപ്പോൾ ഒന്ന് മാത്രമായിരിക്കും ഈ രൂപത്തിൽ ലഭിക്കുക. അത്രയും അപൂർവമാണിത്. ഇതിനു മുൻപ് ഇത്തരത്തിൽ വൃത്താകൃതിയിലുള്ള മുട്ട വിറ്റുപോയത് 1400 ഓസ്‌ട്രേലിയൻ ഡോളറിനായിരുന്നു. അതായത് ഇന്ത്യൻ രൂപ 77926. 81 രൂപ. അത്രയേറെ മൂല്യമുള്ളതാണ് തന്റെ കയ്യിൽ കിട്ടിയ മുട്ടയെന്നു ഗൂഗിൾ ചെയ്തപ്പോഴാണ് യുവതിയും മനസിലാക്കുന്നത്. കോഴിയിലെ ജനിതകമാറ്റമോ വ്യതിയാനമോ ആണ് സാധാരണ മുട്ടയിൽ നിന്ന് രൂപത്തിൽ ഇങ്ങനെയൊരു മാറ്റന്ന് ചിലർ അനുമാനിക്കുന്നു.
തനിക്ക് ലഭിച്ച മുട്ടയുടെ വിഡിയോയും അതിന്റെ സവിശേഷതയെ കുറിച്ച് ഒരു കുറിപ്പും ജാക്വിലിൻ ഫെൽഗേറ്റ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ധാരാളം പേരാണ് ആ വിഡിയോ കണ്ട് അതിനു താഴെ കമെന്റ് ചെയ്തിരിക്കുന്നത്. '' കുട്ടികൾ ഈ മുട്ട കഴിക്കാതിരിക്കുന്നതാകും നല്ലത്'' എന്നൊരാൾ എഴുതിയപ്പോൾ ഇത് ശരിക്കും മുട്ട തന്നെയാണോ എന്ന് സംശയിച്ചവരെയും കമെന്റ് ബോക്സിൽ കാണാം. വൃത്താകാരത്തിലുള്ള ഈ മുട്ട ഇഷ്ടമായെന്നു പറഞ്ഞവരും കൂട്ടത്തിലുണ്ട്.
English Summary: Woman Finds A Perfectly Round Egg In Her Groceries