റസ്‌റ്ററന്‍റില്‍ പോകുമ്പോള്‍ എന്തൊക്കെ വെറൈറ്റി ഓര്‍ഡര്‍ ചെയ്യണം എന്ന് കരുതിയാലും അവസാനം ചിക്കന്‍ ബിരിയാണി തന്നെ വാങ്ങിക്കുന്ന ആളുകളാണ് ഭൂരിപക്ഷവും. ബിരിയാണിയോടുള്ള പ്രേമം അങ്ങനെ ഒരു അന്തവുമില്ലാതെ നീണ്ടു കിടക്കുമ്പോള്‍, പെട്ടെന്ന് 'അയ്യേ' എന്ന് തോന്നിക്കുന്ന ഒരു വിഭവം അതുകൊണ്ട് ഉണ്ടാക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റസ്‌റ്ററന്‍റില്‍ പോകുമ്പോള്‍ എന്തൊക്കെ വെറൈറ്റി ഓര്‍ഡര്‍ ചെയ്യണം എന്ന് കരുതിയാലും അവസാനം ചിക്കന്‍ ബിരിയാണി തന്നെ വാങ്ങിക്കുന്ന ആളുകളാണ് ഭൂരിപക്ഷവും. ബിരിയാണിയോടുള്ള പ്രേമം അങ്ങനെ ഒരു അന്തവുമില്ലാതെ നീണ്ടു കിടക്കുമ്പോള്‍, പെട്ടെന്ന് 'അയ്യേ' എന്ന് തോന്നിക്കുന്ന ഒരു വിഭവം അതുകൊണ്ട് ഉണ്ടാക്കുന്നത് കാണുമ്പോള്‍ ഉള്ള അവസ്ഥ ഒന്നോര്‍ത്തു നോക്കൂ...!

ADVERTISEMENT

ചിക്കന്‍ ബിരിയാണിയൊക്കെ വിട്ട്, ഇപ്പോള്‍ സംഭവം ചെന്നെത്തി നില്‍ക്കുന്നത് 'പാസ്ത ബിരിയാണി'യിലാണ്. പാസ്തയിട്ട വ്യത്യസ്തമായ ബിരിയാണിയുടെ വിഡിയോ കണ്ട് ഒട്ടേറെ പേരാണ് ഓണ്‍ലൈനില്‍ പോസിറ്റീവും നെഗറ്റീവുമായ കമന്‍റുകളുമായി എത്തിയിരിക്കുന്നത്.

ADVERTISEMENT

ഈ വിഭവം ഉണ്ടാക്കാന്‍ ആദ്യമായി ഉള്ളി, ക്യാപ്‌സിക്കം, കാരറ്റ്, പട്ടാണി കടല, പനീര്‍, സ്വീറ്റ് കോൺ എന്നിവയുൾപ്പെടെയുള്ള പച്ചക്കറികൾ എണ്ണയില്‍ വറുത്തെടുക്കുന്നത് കാണാം. പിന്നെ, കുറച്ച് ഗരം മസാലയും കസൂരി മേത്തിയും ഇതിനു മുകളിലായി വിതറുന്നു. 

ADVERTISEMENT

ഈ മസാലയ്ക്ക് മുകളിൽ, വേവിച്ച ചോറും ഫ്രഷ് ക്രീമും ചേര്‍ക്കുന്നു. ബിരിയാണിക്ക് നിറം കിട്ടാനായി മുന്നേ ഉണ്ടാക്കി വച്ച കറിയുടെ ചാറ് അല്‍പ്പം എടുത്ത് ഇതിനു മുകളിലേക്ക് ഒഴിക്കുന്നു. ഇനിയാണ് ഈ വിഭവത്തിന്‍റെ ഹൈലൈറ്റ് വരുന്നത്. ഇതിലേക്ക് വേവിച്ച പാസ്ത ചേര്‍ക്കുന്നു.

ചേരുവകള്‍ എല്ലാം നന്നായി മിക്‌സ് ചെയ്ത ശേഷം, ഒരു പ്ലേറ്റിലേക്ക് പകര്‍ന്ന്, അതിനു മുകളിലായി പനീര്‍ ഗ്രേറ്റ് ചെയ്ത് ഇടുന്നു. ദില്‍ സെ ഫുഡി എന്നൊരു ഇന്‍സ്റ്റഗ്രാം ചാനലാണ്‌ ഈ വിഡിയോ ഷെയര്‍ ചെയ്തത്. പോസ്റ്റ്‌ ചെയ്ത ആളുടെ അഭിപ്രായം അനുസരിച്ച് ഇത് വളരെ രുചികരം ആണെന്നാണ്‌ പറയുന്നത്.

English Summary: Biryani With Pasta? This Latest Bizarre Food Combo