രാവിലെ തന്നെ എണീറ്റ് വിശദമായ പാചകം ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് സ്മൂത്തികള്‍. പ്രോട്ടീനും നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം നിറഞ്ഞ സൂപ്പർ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് സ്മൂത്തികൾ വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാം എന്ന് മാത്രമല്ല, വളരെ രുചികരവുമാണ്. രാവിലത്തെ തിരക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ തന്നെ എണീറ്റ് വിശദമായ പാചകം ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് സ്മൂത്തികള്‍. പ്രോട്ടീനും നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം നിറഞ്ഞ സൂപ്പർ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് സ്മൂത്തികൾ വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാം എന്ന് മാത്രമല്ല, വളരെ രുചികരവുമാണ്. രാവിലത്തെ തിരക്ക് ഒഴിവാക്കണമെങ്കില്‍ തലേ ദിവസം ഉണ്ടാക്കി ഫ്രിജില്‍ സൂക്ഷിച്ചു വയ്ക്കുകയുമാവാം. സ്മൂത്തികള്‍ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. വളരെ എളുപ്പമുള്ള രണ്ടു ബ്രേക്ക്ഫാസ്റ്റ് സ്മൂത്തികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ADVERTISEMENT

ഓട്സ്- ബനാന സ്മൂത്തി 

ഒരു പിടി ഓട്സ്, വാഴപ്പഴം, ഇഷ്ടമുള്ള തരം പാല്‍, ഈന്തപ്പഴം, പീനട്ട് ബട്ടര്‍ എന്നിവയാണ് ഇതിനു വേണ്ടത്. ഒരു ബ്ലെന്‍ഡറില്‍ ഇവ എല്ലാം കൂടി ഇട്ട ശേഷം, നന്നായി അടിച്ചെടുക്കുക. ശേഷം മുകളില്‍ ആവശ്യമെങ്കില്‍ കുറച്ചു കറുവപ്പട്ട പൊടി കൂടി വിതറിയ ശേഷം കഴിക്കാം.

ADVERTISEMENT

പാലക് സ്മൂത്തി

ADVERTISEMENT

ഏതെങ്കിലും പാല്‍, പാട മാറ്റിയ പാൽ എടുക്കണം. ഒരു പിടി പാലക് ചീര, ഒരു ആപ്പിൾ, അവോക്കാഡോ, വാഴപ്പഴം എന്നിവയാണ് ഈ സ്മൂത്തിക്ക് ആവശ്യമായ ചേരുവകള്‍. ഇവയെല്ലാം കൂടി ഒരു ബ്ലെന്‍ഡറില്‍ ഇട്ടു നന്നായി അടിച്ചെടുക്കുക. കുറച്ചു കശുവണ്ടിപ്പരിപ്പും ബദാമും കൂടി മുകളില്‍ വിതറിയാല്‍ പോഷക സമൃദ്ധമായ പാലക് സ്മൂത്തി റെഡി!

English Summary: Healthy Smoothie Recipes for Weight Loss