ഇന്ന് ഗൂഗിൾ സെർച്ച് എൻജിൻ ശ്രദ്ധിച്ചിരുന്നോ? ഭക്ഷണപ്രിയരുടെ കൊതിയൂറും വിഭവം
ഇന്ന് ഗൂഗിൾ സെർച്ച് എൻജിൻ ഉപയോഗിച്ചവർ 'ഡൂഡിൽ' ശ്രദ്ധിച്ചിരുന്നോ..? ഭക്ഷണപ്രിയരുടെ കൊതിയൂറും പാനി പൂരിയാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ. പപ്പടം പോലെ പൊടിഞ്ഞു പോകുന്ന രസികന്‍ ചെറിയ പൂരിയിൽ ആലു മസാലയും പിന്നെ എരിവും പുളിയും മധുരവുമെല്ലാം ചേര്‍ന്ന ‘ഖട്ട മീട്ട’ പാനിയും നിറച്ച്, ഒറ്റയടിക്കങ്ങ് വായിലിടണം, ഹോ

ഇന്ന് ഗൂഗിൾ സെർച്ച് എൻജിൻ ഉപയോഗിച്ചവർ 'ഡൂഡിൽ' ശ്രദ്ധിച്ചിരുന്നോ..? ഭക്ഷണപ്രിയരുടെ കൊതിയൂറും പാനി പൂരിയാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ. പപ്പടം പോലെ പൊടിഞ്ഞു പോകുന്ന രസികന്‍ ചെറിയ പൂരിയിൽ ആലു മസാലയും പിന്നെ എരിവും പുളിയും മധുരവുമെല്ലാം ചേര്‍ന്ന ‘ഖട്ട മീട്ട’ പാനിയും നിറച്ച്, ഒറ്റയടിക്കങ്ങ് വായിലിടണം, ഹോ അടിപൊളി സ്വാദാണ്. ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം എല്ലാവർക്കും പ്രിയമുള്ള സ്ട്രീറ്റ് ഫൂഡാണിത്. ഇപ്പോൾ പല രുചിയിലും ഭാവത്തിലും പാനിപൂരി ലഭ്യമാണ്. സമൂഹമാധ്യമത്തിൽ തന്നെ വൈറലായ പാനിപൂരി കോമ്പോകളുമുണ്ട്. ഇന്നത്തെ ഡൂഡിൽ ഗെയിമിൽ പാനിപൂരി കണ്ടതിൽ ലോകമെമ്പാടുമുള്ള ആരാധകര്‍ സന്തോഷത്തിലാണ്.
2015 ൽ മധ്യപ്രദേശിലെ ഒരു റസ്റ്ററന്റിൽ 51 തരം രൂചിയൂറും പാനിപൂരി വിഭവങ്ങൾ തയാറാക്കി വിളമ്പിയതിന് ലോക റെക്കോർഡ് നേടിയതും ഈ ദിവസം തന്നെയാണ്. ഇന്ത്യയിൽ ഉടനീളം വ്യത്യസ്ത രുചിയിലാണ് പാനിപൂരി ഉള്ളത്. വ്യത്യസ്ത പേരുകളിലും അറിയപ്പെടുന്നുണ്ട്. മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും, പാനി പുരി എന്ന പേര് സാധാരണയായി വേവിച്ച ചെറുപയർ, വെള്ള പയർ മിശ്രിതം, പുളിച്ചതും മസാലകൾ നിറഞ്ഞതുമാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ജമ്മു കശ്മീർ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ജൽജീരയുടെ രുചിയുള്ള വെള്ളത്തിൽ മുക്കി ഉരുളക്കിഴങ്ങും ചെറുപയർ നിറച്ച ട്രീറ്റിനെ ഗോൾ ഗപ്പ എന്നും വിളിക്കുന്നു. പശ്ചിമ ബംഗാളിലും ബിഹാറിന്റെയും ജാർഖണ്ഡിന്റെയും ചില ഭാഗങ്ങളിൽ പുച്ച്‌കാസ് അല്ലെങ്കിൽ ഫുച്ച്‌കാസ് എന്ന പേരും ഉപയോഗിക്കുന്നു, ഈ ഇനത്തിന്റെ പ്രധാന ചേരുവ പുളിയുടെ പൾപ്പാണ്.
പാനി പൂരിയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ടെന്ന് നിങ്ങൾക്കറിയാമോ? മഹാഭാരതത്തിൽ നവവധുവായ ദ്രൗപതി അഞ്ച് പുരുഷന്മാർക്ക് ഭക്ഷണം നൽകാൻ വെല്ലുവിളിച്ചപ്പോഴാണ് പാനി പൂരി കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു. ബാക്കിയുള്ള ആലു സബ്ജിയും (ഉരുളക്കിഴങ്ങും പച്ചക്കറികളും) ചെറിയ അളവിൽ ഗോതമ്പ് മാവും ഉപയോഗിച്ച് ദ്രൗപദി തയാറാക്കിയതാണത്ര. ഉരുളക്കിഴങ്ങും പച്ചക്കറിയും ചേർന്ന മിശ്രിതം വറുത്തെടുത്ത ചെറിയ പൂരികളിൽ നിറച്ചു. അങ്ങനെ പാനി പൂരി രൂപപ്പെട്ടത് എന്നും പറയപ്പെടുന്നു.
English Summary: Google celebrates pani puri with creative doodle