ഈ വീഴ്ച എങ്ങനെ സംഭവിച്ചു! ഒാർഡർ ചെയ്തത് പനീർ ബിരിയാണി കിട്ടിയത് ചിക്കൻ; മറുപടിയുമായി സൊമാറ്റോ
ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവങ്ങളിൽ പ്രധാനിയാണ് ബിരിയാണി. ചിക്കനും മട്ടനും ഫിഷും ബീഫും മുട്ടയും വെജിറ്റേയിനുമൊക്കെയായി വെറൈറ്റി രുചിയിൽ ബിരിയാണി ലഭ്യമാണ്. ഇപ്പോൾ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ പറ്റാത്തവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഒാൺലൈനായി ഫൂഡ് ആപ്പുകളാണ്. വീട്ടിലിരുന്ന് അതുവഴി ഒാർഡർ

ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവങ്ങളിൽ പ്രധാനിയാണ് ബിരിയാണി. ചിക്കനും മട്ടനും ഫിഷും ബീഫും മുട്ടയും വെജിറ്റേയിനുമൊക്കെയായി വെറൈറ്റി രുചിയിൽ ബിരിയാണി ലഭ്യമാണ്. ഇപ്പോൾ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ പറ്റാത്തവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഒാൺലൈന്‍ ഫൂഡ് ആപ്പുകളാണ്. വീട്ടിലിരുന്ന് അതുവഴി ഒാർഡർ ചെയ്യുകയാണ് പതിവ്. ഇഷ്ടപ്പെട്ട ഹോട്ടലുകളിൽ നിന്ന് വളരെ വേഗം തന്നെ വിഭവം വീട്ടിലെത്തും. എന്നാലിപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത് ബിരിയാണി ഒാർഡറിന്റെ വാർത്തയാണ്.
വെജിറ്റബിൾ ബിരിയാണി ഒാർഡർ ചെയ്ത ആൾക്ക് കിട്ടിയ ബിരിയാണിയിൽ ചിക്കൻ കഷ്ണങ്ങൾ. ട്വിറ്റർ ഉപയോക്താവായ അശ്വിനി ശ്രീവാസ്തവയാണ് വാരാണസിയിൽ സുഹൃത്തിന്റെ അനുഭവം വെളിപ്പെടുത്തിയത്. പനീർ ബിരിയാണിയാണ് ഓർഡർ ചെയ്തിരുന്നത്, കിട്ടിയത് ചിക്കനും. ബിരിയാണിയുടെ വിഡിയോയും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. സൊമാറ്റോ വഴിയായിരുന്നു വെജിറ്റബിൾ പനീർ ബിരിയാണി ഒാർഡർ ചെയ്തത്. പനീർ പോലെ തന്നെ ചിക്കൻ മുറിച്ച് പൊരിച്ചതിനാൽ ചിക്കനാണെന്ന് പെട്ടെന്ന് മനസ്സിലായില്ലയെന്നും കഴിച്ചുകഴിഞ്ഞപ്പോഴാണ് അത് പനീർ അല്ലെന്ന് മനസിലായതെന്നും ട്വീറ്റിൽ പറയുന്നുണ്ട്.
ബിരിയാണിയുടെ പൊതിയുടെ മുകളിലും ബില്ലിലുമെല്ലാം പനീർ എന്നാണ് എഴുതിയിരിക്കുന്നതും. ബിരിയാണി വാങ്ങിയ റെസ്റ്ററന്റിലും ഓർഡർ നൽകിയ ഫുഡ് അഗ്രഗേറ്റർ ആപ്പായ സൊമാറ്റോയിലും പരാതി പറയാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്നാണ് സോഷ്യൽ മീഡിയയിൽ അനുഭവം പങ്കുവച്ചത്. സമൂഹമധ്യമത്തിൽ വാർത്തയായതോടെ സൊമാറ്റോയും റസ്റ്ററന്റും ക്ഷമാപണം നടത്തുകയും ഇത്തരമൊരു വീഴ്ച എങ്ങനെ സംഭവിച്ചുവെന്ന് ഉടൻ പരിശോധിച്ച് വേണ്ട പരിഹാരം കാണാമെന്നും സൊമാറ്റോ ട്വീറ്റ് ചെയ്തു.
English Summary: Twitter User Complains About Chicken In Veg Biryani, Zomato Responds