ADVERTISEMENT

ഉത്തരാഖണ്ഡിലെ ബുറൻസ്‌ഖണ്ഡ ഗ്രാമത്തിലേക്കുള്ള യാത്രയുടെ ദൃശ്യങ്ങളുമായി യുട്യൂബർ അശ്വനി ഥാപ്പ. ഗ്രാമം മുഴുവൻ മോമോ പാർട്ടി നൽകിയതും കേക്ക് നൽകി ആഘോഷിച്ചതുമെല്ലാം അശ്വനി വിഡിയോയിൽ പങ്കുവച്ചു. ഈ വിഡിയോ ഉടൻ തന്നെ വൈറലാവുകയും ചെയ്തു.

 

പരിപാടി വിജയിപ്പിക്കാൻ അശ്വനി നടത്തിയ കഠിനാധ്വാനവും വ്ലോഗിൽ കാണിക്കുന്നു.  കനത്ത മഴയെത്തുടർന്ന് പദ്ധതികൾ ഏതാണ്ട് മുടങ്ങുന്നതിന്റെ വക്കിലായിരുന്നു. പക്ഷേ, ഭാഗ്യവശാൽ, തന്റെ കൂട്ടാളികളുടെ സഹായത്തോടെ പരിപാടി വിജയിപ്പിക്കാൻ അശ്വനിക്ക് കഴിഞ്ഞു. ആയിരക്കണക്കിനാളുകൾ വിഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. ഒട്ടേറെ കമന്റുകളും ഇതിനടിയിൽ കാണാം.

 

ഉത്തരേന്ത്യയിലെ ഏറ്റവും ജനപ്രിയമായ വിഭവങ്ങളിൽ ഒന്നാണ് മോമോസ്. ടിബറ്റിൽ നിന്നും ഹിമാലയത്തിലൂടെ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ഈ വിഭവം ഇന്ന് ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാണ്.

വിഡിയോ കാണാം

കനം കുറച്ചു പരത്തിയ മാവിൽ പച്ചക്കറികളും മാംസവുമെല്ലാം നിറച്ച് കിഴി കെട്ടി, ഇത് ആവിയിൽ വേവിച്ചാണ് മോമോസ് ഉണ്ടാക്കുന്നത്. ഇത് ചട്ണിക്കൊപ്പം വിളമ്പുന്നു. പ്രദേശികമായി ലഭ്യമാകുന്ന പച്ചക്കറികളും മാംസവുമെല്ലാം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒട്ടേറെ തരം മോമോകൾ ഉണ്ട്.

English Summary: entire village in Uttarakhand with momos. Heartwarming viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com