ബീയർ ഇനി പൊടി രൂപത്തിലും; ലോകത്തിൽ ഇതാദ്യമോ?
കാപ്പിയോ ചായയോ തയാറാക്കുന്നത്ര എളുപ്പത്തിൽ ഒരു ഗ്ലാസ് ബീയർ ഉണ്ടാക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? എന്നാൽ ഇനി അതു സാധ്യമാണ്. ദ്രവരൂപത്തിൽ ആളുകളിലേക്ക് എത്തിയിരുന്ന ബീയർ ഇനി പാക്കറ്റിൽ പൊടിരൂപത്തിൽ എത്തും. ഒരു ബീയർ കുടിക്കണമെന്നു തോന്നിയാൽ ഒരു ഗ്ലാസ്സിലേക്ക് പൊടിയിട്ടതിനു ശേഷം

കാപ്പിയോ ചായയോ തയാറാക്കുന്നത്ര എളുപ്പത്തിൽ ഒരു ഗ്ലാസ് ബീയർ ഉണ്ടാക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? എന്നാൽ ഇനി അതു സാധ്യമാണ്. ദ്രവരൂപത്തിൽ ആളുകളിലേക്ക് എത്തിയിരുന്ന ബീയർ ഇനി പാക്കറ്റിൽ പൊടിരൂപത്തിൽ എത്തും. ഒരു ബീയർ കുടിക്കണമെന്നു തോന്നിയാൽ ഒരു ഗ്ലാസ്സിലേക്ക് പൊടിയിട്ടതിനു ശേഷം വെള്ളമൊഴിച്ചു നല്ലപോലെ കുലുക്കിയെടുത്താൽ മതിയെന്നു ചുരുക്കം.
ജർമൻ കമ്പനിയായ ന്യൂസെല്ലർ ക്ലോസ്റ്റർ ബ്രൂവറിയാണ് ഈ പൗഡർ ബീയറിന്റെ കണ്ടുപിടുത്തത്തിന് പുറകിൽ. ലോകത്തിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു കണ്ടുപിടുത്തം എന്നാണ് കമ്പനിയുടെ അവകാശവാദം. വളരെ എളുപ്പം ബീയർ തയാറാക്കാമെന്നതും ഒരു സ്ഥലത്തുംനിന്നു മറ്റൊരു സ്ഥലത്തേക്കു സുഗമമായി കൊണ്ടുപോകാമെന്നതുമൊക്കെ ഈ ബീയർ പൗഡറിന്റെ സവിശേഷതകളാണ്. ഇനി ഒരു ചിൽഡ് ബീയർ കുടിക്കണമെന്ന് തോന്നുമ്പോൾ ഇൻസ്റ്റന്റ് കോഫിയോ പ്രോട്ടീൻ ഷേക്കോ ഉണ്ടാക്കുന്നത്ര എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
അതിനായി രണ്ടു സ്പൂൺ ബീയർ പൗഡർ ഗ്ലാസ്സിലേക്ക് ഇട്ടതിനുശേഷം തണുത്ത വെള്ളം കൂടി ഒഴിക്കാം. ശേഷം നന്നായി കുലുക്കിയെടുക്കാം. സാധാരണ ആളുകൾ കുടിക്കുന്ന ദ്രവ രൂപത്തിലുള്ള ബീയറിൽനിന്നു വലിയ രുചിവ്യത്യാസമൊന്നും ഈ പൗഡർ ബീയറിനില്ല എന്നാണ് കമ്പനി പറയുന്നത്. ആൽക്കഹോളിക്കും നോൺ ആൽക്കഹോളിക്കുമായ ബീയർ പൗഡറുകൾ പുറത്തിറക്കിയിട്ടുണ്ട് ന്യൂസെല്ലർ ക്ലോസ്റ്റർ ബ്രൂവറി. ഇപ്പോൾ ജർമനിയിൽ മാത്രം ലഭ്യമാകുന്ന ഇവ ലോകത്താകമാനം എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
ബ്രൂവറിയുടെ ജനറൽ മാനേജരുടെ അഭിപ്രായത്തിൽ, ഒരു കിലോഗ്രാമോളം ഭാരമുള്ള ദ്രാവകരൂപത്തിലുള്ള ബീയറിന് പകരമായി വെറും 45 ഗ്രാം ബീയർ പൗഡർ മതിയാകും. അത്രയേറെ എളുപ്പത്തിൽ കൊണ്ടുനടക്കാമെന്നത് ആവശ്യക്കാർക്കിടയിൽ ഇതിനു പ്രീതി വർധിപ്പിക്കുമെന്നുതന്നെയാണ് കമ്പനിയുടെ വിശ്വാസം. 42 തരം ബീയറുകളാണ് ഇപ്പോൾ ഈ ജർമൻ ബ്രൂവറി വിപണിയിൽ എത്തിച്ചിരിക്കുന്നത്. അതിൽ ഗ്ളൂട്ടൻ ഫ്രീ ആയിട്ടുള്ളതും നോൺ ആൽക്കഹോളിക് ആയിട്ടുള്ളതുമായ ബീയറുകൾ ഉൾപ്പെട്ടിട്ടുണ്ട്.
English Summary: German Brewery Develops World's First Instant Beer Powder