വെള്ളം കുപ്പികളിലെ ദുർഗന്ധം ഇല്ലാതാക്കാം; ഇങ്ങനെ വൃത്തിയാക്കൂ
വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വെള്ളം കുപ്പികൾ ഇന്ന് വിപണിയിൽ സുലഭമാണ്. സ്കൂളിൽ പോകുന്ന കുട്ടികളും ദിവസവും ജോലി സ്ഥലത്തേക്ക് വെള്ളം കൊണ്ടുപോകുന്നവരുമൊക്കെയാണ് ഇത്തരം കുപ്പിയുടെ പ്രധാന ഉപയോക്താക്കൾ. എന്നാൽ സ്ഥിരമായി വെള്ളം കൊണ്ടുപോകുന്ന കുപ്പികളിൽ ചീത്ത ഗന്ധം ഉണ്ടാകാനുള്ള സാധ്യതകൾ

വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വെള്ളം കുപ്പികൾ ഇന്ന് വിപണിയിൽ സുലഭമാണ്. സ്കൂളിൽ പോകുന്ന കുട്ടികളും ദിവസവും ജോലി സ്ഥലത്തേക്ക് വെള്ളം കൊണ്ടുപോകുന്നവരുമൊക്കെയാണ് ഇത്തരം കുപ്പിയുടെ പ്രധാന ഉപയോക്താക്കൾ. എന്നാൽ സ്ഥിരമായി വെള്ളം കൊണ്ടുപോകുന്ന കുപ്പികളിൽ ചീത്ത ഗന്ധം ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്.
കുടിക്കാനായി കുപ്പി ചുണ്ടോട് ചേർക്കുമ്പോഴായിരിക്കും ഈ ഗന്ധം പിന്തിരിപ്പിക്കുന്നത്. എപ്പോഴും ഒരു കാര്യം ഓർക്കുക ദുർഗന്ധമുള്ള കുപ്പികളിൽ നിന്നുമുള്ള വെള്ളം കുടിക്കരുത്. വിനാശകാരികളായ ബാക്റ്റീരിയകൾ കുപ്പിയ്ക്കുള്ളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല, മനുഷ്യന്റെ ഉമിനീരു കൂടി ചേരുമ്പോൾ ഇവ വർധിക്കുകയും ചെയ്യും. എങ്ങനെ വെള്ളം കുപ്പികളിൽ നിന്നും ഈ ദുർഗന്ധം കളയണമെന്നു ആലോചിച്ചിട്ടുള്ളവരാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ഓർത്തുവച്ചാൽ മതി. നിസാരമായി ആ ഗന്ധത്തെ ഇല്ലാതെയാക്കാനും കുപ്പികൾ വൃത്തിയാക്കാനും കഴിയും.
ബേക്കിങ് സോഡ
നമ്മുടെ അടുക്കളകളിൽ കാണുന്ന ബേക്കിങ് സോഡ എന്തും വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ്. കരിഞ്ഞു പിടിച്ച പാത്രങ്ങൾ, കട്ടിയുള്ള കറ, ദുർഗന്ധം തുടങ്ങി എന്തിനും ഏതിനും പരിഹാരമേകാൻ സോഡിയം ബൈകാർബണേറ്റ് എന്ന ബേക്കിങ് സോഡയ്ക്ക് സാധിക്കും. കുപ്പിയിൽ ഒരു ടീസ്പൂൺ ബേക്കിങ് സോഡയിട്ടതിനു ശേഷം വെള്ളം നിറച്ച് നല്ലതു പോലെ കുലുക്കി ഒരു രാത്രി മുഴുവൻ വെച്ചതിനു ശേഷം പിറ്റേദിവസം കഴുകിയെടുക്കാം. കുപ്പിയിലെ ചീത്ത ഗന്ധം പൂർണമായും മാറും.
വിനാഗിരി
വെള്ളമെടുക്കുന്ന കുപ്പികളിലെ ദുർഗന്ധം ഒഴിവാക്കാൻ വിനാഗിരിയിൽ ( ചെറിയ അളവിൽ എടുത്താൽ മതിയാകും ) വെള്ളമൊഴിച്ചു നേർപ്പിച്ചതിനു ശേഷം ഒഴിച്ചുവെയ്ക്കാം. കുറച്ചു സമയം വെച്ചതിനു ശേഷം കഴുകിയെടുക്കാം. കുപ്പിയിലെ ചീത്ത ഗന്ധം മാറുമെന്നു മാത്രമല്ല, കുപ്പി നല്ലതുപോലെ വൃത്തിയാകുകയും ചെയ്യും.
ചെറുനാരങ്ങാ നീര്
വിനാഗിരിയെ പോലെ തന്നെ ചെറുനാരങ്ങയുടെ നീരും പാത്രങ്ങളും കുപ്പികളുമൊക്കെ വൃത്തിയാക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെയാണ് ഇന്ന് വിപണിയിൽ ലഭിക്കുന്ന മിക്ക ഡിറ്റർജന്റുകളിലും ക്‌ളീനിങ് സൊല്യൂഷനുകളിലും ചെറുനാരങ്ങ ഒരു പ്രധാന ചേരുവയായിരിക്കുന്നത്. ദുർഗന്ധമുള്ള കുപ്പിയിൽ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ച് കുറച്ചു വെള്ളവും കൂടി ചേർത്ത് നല്ലതു പോലെ കുലുക്കി കുറച്ചു നേരം വെച്ചതിനു ശേഷം കഴുകിയെടുക്കാം. കുപ്പി നല്ലതുപോലെ വൃത്തിയാകുമെന്നു പറയേണ്ടതില്ലല്ലോ.
തേയില
ചായ കുടിക്കാൻ മാത്രമല്ല, തേയിലയ്ക്കു വേറെയും ഉപയോഗങ്ങളുണ്ട്. കുപ്പിക്കുള്ളിലെ എണ്ണമയവും ചീത്ത ഗന്ധവുമൊക്കെ ഒഴിവാക്കാൻ തേയിലയും ഉപയോഗിക്കാം. കുപ്പിയിൽ ഒരു ടീ ബാഗ് നിക്ഷേപിച്ചു, നിറയെ വെള്ളമൊഴിച്ചു വെയ്ക്കണം. ഒരു രാത്രി മുഴുവൻ വെച്ചതിനു ശേഷം കുപ്പി കഴുകാം. ദുർഗന്ധം മാത്രമല്ല, കുപ്പിയിലെ അഴുക്കും പൂർണമായും മാറ്റിയെടുക്കാൻ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.
സോപ്പ്
എന്തൊക്കെ ചെയ്തിട്ടും കുപ്പിയിലെ ദുർഗന്ധം മാറുന്നില്ലെന്നുണ്ടോ? അവസാന ആയുധവും എടുത്തു പരീക്ഷിക്കാം. വെള്ളത്തിൽ ക്ലീനിങ് സൊല്യൂഷൻ മിക്സ് ചെയ്തതിനു ശേഷം കുപ്പിയിലൊഴിച്ചു വെയ്ക്കാം. ഇത് കുപ്പിയ്ക്കുള്ളിലെ എല്ലാ ബാക്ടീരിയകളെയും നീക്കം ചെയ്യാൻ സഹായിക്കുമെന്നു മാത്രമല്ല, കുപ്പി നല്ലതുപോലെ വൃത്തിയാക്കുകയും ചെയ്യും.
English Summary: How To Remove Bad Odour From Reusable Water Bottles