ഇനി ബട്ടര്‍ ഫ്രഷായി സൂക്ഷിക്കാം; ഇതാ സൂത്രവഴികൾ
ലോകമെങ്ങും വിവിധ വിഭവങ്ങള്‍ക്കൊപ്പം ചേര്‍ത്തും അല്ലാതെയും കഴിക്കുന്ന ഒന്നാണ് വെണ്ണ അഥവാ ബട്ടര്‍. എല്ലാ വീടുകളിലും പൊതുവേ ബട്ടര്‍ സ്റ്റോക്ക് ചെയ്യാറുണ്ട്. എന്നാല്‍ ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ബട്ടര്‍ പെട്ടെന്ന് കേടായിപ്പോകും. പുതുമയും ഗുണനിലവാരവും നിലനിര്‍ത്താന്‍ ബട്ടര്‍ സൂക്ഷിക്കേണ്ട

ലോകമെങ്ങും വിവിധ വിഭവങ്ങള്‍ക്കൊപ്പം ചേര്‍ത്തും അല്ലാതെയും കഴിക്കുന്ന ഒന്നാണ് വെണ്ണ അഥവാ ബട്ടര്‍. എല്ലാ വീടുകളിലും പൊതുവേ ബട്ടര്‍ സ്റ്റോക്ക് ചെയ്യാറുണ്ട്. എന്നാല്‍ ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ബട്ടര്‍ പെട്ടെന്ന് കേടായിപ്പോകും. പുതുമയും ഗുണനിലവാരവും നിലനിര്‍ത്താന്‍ ബട്ടര്‍ സൂക്ഷിക്കേണ്ട രീതികളെക്കുറിച്ച് അറിയാം.
റഫ്രിജറേഷൻ
ബട്ടര്‍ സൂക്ഷിക്കുന്നതിനുള്ള ഏറ്റവും സാധാരണവും ലളിതവുമായ മാർഗ്ഗമാണ് റഫ്രിജറേഷൻ. എന്നാല്‍ രൂക്ഷമായ ഗന്ധമുള്ള ഭക്ഷണസാധനങ്ങളില്‍ നിന്നു മാറ്റി വേണം ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍. ഇതിനായി ബട്ടര്‍, വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുകയോ വായുവുമായി സമ്പർക്കം പുലർത്തുന്നത് തടയാൻ പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് പൊതിയുകയോ ചെയ്യുക.
ഫ്രീസ് ചെയ്യുക
ബട്ടര്‍ ഉപയോഗിച്ച് തീര്‍ക്കാനാവാത്തത്ര കൂടുതല്‍ അളവില്‍ ഉണ്ടെങ്കില്‍ ഫ്രീസറില്‍ സൂക്ഷിക്കാം. ഇത് ആറുമാസം വരെ കേടുകൂടാതെ ഇരിക്കും. ഇതിനായി അധികമുള്ള ബട്ടര്‍ പല ഭാഗങ്ങളായി പൊതിഞ്ഞ് ഫ്രീസറില്‍ സൂക്ഷിക്കാം. ഇത് പുറത്തെടുത്ത് ഉപയോഗിക്കുന്നതിന് മുന്‍പേ കുറെ നേരം എടുത്ത് പുറത്ത് വയ്ക്കുക.
സൂര്യപ്രകാശമേല്‍ക്കാത്ത ഇടത്ത് സൂക്ഷിക്കുക
ഉപ്പുള്ള ബട്ടര്‍ സാധാരണയായി, ഉപ്പില്ലാത്ത ബട്ടറിന്‍റെ അത്ര വേഗം കേടാവില്ല. എന്നാല്‍പ്പോലും ഇവ രണ്ടും നേരിട്ടുള്ള സൂര്യപ്രകാശമേല്‍ക്കാത്ത വിധം സൂക്ഷിക്കുക.
അലുമിനിയം ഫോയിൽ ഒഴിവാക്കുക
ബട്ടര്‍ പൊതിയാൻ അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത് നല്ലതാണെന്നാണോ കരുതുന്നത്? എന്നാല്‍ അങ്ങനെയല്ല, അലൂമിനിയം ഫോയിൽ ഓക്സിഡേഷൻ പ്രക്രിയ പെട്ടെന്നാക്കുകയും ബട്ടര്‍ പെട്ടെന്ന് കേടാകാന്‍ കാരണമാവുകയും ചെയ്യുന്നു.
ബട്ടർ പേപ്പർ സൂക്ഷിക്കുക
ബട്ടര്‍ പൊതിഞ്ഞ് വരുന്ന ബട്ടർ പേപ്പർ വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വെണ്ണയുടെ രുചി നിലനിർത്താൻ സഹായിക്കും.
English Summary: 5 Ways You Can Store Butter To Keep It Fresh