ഫ്രീയായി എന്തെങ്കിലും കിട്ടുമെന്ന് കേട്ടാൽ അവിടെയെത്താൻ മടിക്കാണിക്കാത്തവരാകും നമ്മളിൽ പലരും. അതിന് വേണ്ടി കുറച്ച് പണിയെടുക്കാനും ചിലപ്പോൾ മടിക്കില്ല. അതുകൊണ്ടാണ് െബംഗളുരുവിലെ ഒരു ഐസ്ക്രീം പാർലർ തങ്ങളുടെ ഷോപ്പിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി സൗജന്യ ഐസ്ക്രീം വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതറിഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രീയായി എന്തെങ്കിലും കിട്ടുമെന്ന് കേട്ടാൽ അവിടെയെത്താൻ മടിക്കാണിക്കാത്തവരാകും നമ്മളിൽ പലരും. അതിന് വേണ്ടി കുറച്ച് പണിയെടുക്കാനും ചിലപ്പോൾ മടിക്കില്ല. അതുകൊണ്ടാണ് െബംഗളുരുവിലെ ഒരു ഐസ്ക്രീം പാർലർ തങ്ങളുടെ ഷോപ്പിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി സൗജന്യ ഐസ്ക്രീം വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതറിഞ്ഞ് നൂറുകണക്കിന് പേർ ഷോപ്പിലെത്തുകയും ചെയ്തു. എന്നാൽ ഈ ഐസ്ക്രിം അങ്ങനെ ചുമ്മാതൊന്നും ഫ്രീയായി തരില്ല. അതുകിട്ടണമെങ്കിൽ നിങ്ങളുടെ ഉള്ളിലെ കലാകാരൻ വിചാരിക്കണം. അതെ ഷോപ്പിൽ പ്ലേ ചെയ്യുന്ന പാട്ടുകൾക്കൊപ്പം നൃത്തച്ചുവടുകൾ വച്ചാൽ മാത്രമേ ഫ്രീ ഐസ്ക്രിം ലഭിക്കു.. ഡാൻസ് കളിക്കണമല്ലോ എന്ന് കരുതി നാണിച്ച് ആളുകൾ മാറിയെന്നാണോ കരുതിയത് എങ്കിൽ തെറ്റി… പ്രായഭേദമന്യേ നിരവധിപ്പേരാണ് ഒരു ഐസ്ക്രീമിനായി ഇവിടെ മൈക്കൽ ജാക്സണും ബിടിഎസും ഇളയദളപതി വിജയും രജനികാന്തുമെല്ലാമായി മാറിയത്. 

ADVERTISEMENT

ADVERTISEMENT

ബെംഗളൂരുവിലെ വളരെ പ്രശസ്തവും ജനപ്രിയവുമായ ഐസ്‌ക്രീം പാർലറാണ് കോർണർഹൗസ്. അവരുടെ വ്യത്യസ്തവും രുചികരവുമായ ഐസ്ക്രീം ഫ്ലേവറുകൾ പോലെതന്നെയാണ് കസ്റ്റമേഴ്സിനോടുള്ള ഇടപഴകലും. എപ്പോഴും എന്തെങ്കിലും പുതുമയാർന്ന ആശയങ്ങളുമായി രംഗത്തെത്താറുള്ള ഐസ്ക്രീം ഷോപ്പ് പുതിയതായി അവതരിപ്പിച്ച കാര്യമായിരുന്നു ഡാൻസ് കളിക്കൂ, ഫ്രീ ഐസ്ക്രീം നേടു എന്നുള്ളത്.  ഉപഭോക്താക്കൾ ബിൽ കൗണ്ടറിന് മുന്നിലെത്തി നൃത്തച്ചുവടുകൾ കാണിക്കുന്നു, കൗണ്ടറിലെ ആൾ അപ്പോൾ തന്നെ ഐസ്‌ക്രീമിന്റെ കോംപ്ലിമെന്ററി സ്‌കൂപ്പ് നൽകുന്നു. അമേരിക്കയിൽ ആഘോഷിക്കുന്ന ദേശീയ ഐസ്ക്രീം ദിനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജൂലൈയിലെ എല്ലാ മൂന്നാമത്തെ ഞായറാഴ്ചയും, ബെംഗളൂരുവിലെ കോർണർഹൗസ് തങ്ങളുടെ ഉപഭോക്താക്കളെ വേറിട്ട ആശയത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചു. വ്യത്യസ്ത പാട്ടുകളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ആളുകളുടെ രസകരവും ഹൃദ്യവുമായ ദൃശ്യങ്ങൾ  കോർണർഹൗസ് ഐസ്ക്രീംസിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്തതോടെ വിഡിയോ വ്യാപകമായ ശ്രദ്ധ നേടുകയായിരുന്നു. 

ADVERTISEMENT

നിരവധിപ്പേർ പോസിറ്റീവ് കമന്റുകളുമായി രംഗത്തെത്തി. ഐസ്ക്രീം കമ്പനിയുടെ വിപണനത്തെയും  പ്രമോഷണൽ തന്ത്രത്തെയും ചിലർ അഭിനന്ദിച്ചപ്പോൾ മറ്റുചിലരാകട്ടെ ആളുകളുടെ നൃത്തത്തെയെയാണ് പ്രശംസിച്ചത്.  വീഡിയോ അപ്‌ലോഡ് ചെയ്‌തതിനുശേഷം  വൺ മില്യൺ ആളുകൾ അത് കാണുകയും  നാൽപ്പത്തിനാലായിരത്തിലധികം ലൈക്കുകൾ നേടുകയും ചെയ്‌തു. ഇനിയും ഇതുപോലെത്തെ രസകരവും ആനന്ദം നൽകുന്നതുമായ ആശയങ്ങൾ ഉണ്ടാകട്ടെ എല്ലാവരും ആശംസിക്കുന്നു. 

English Summary: People show their dance moves to get a free ice cream in Bengaluru