ഇനി ഇതെങ്ങനെ കഴിക്കും! നൊസ്റ്റാൾജിയ നിറഞ്ഞ കോൽ െഎസ്
ഓർമകളിൽ കോൽ ഐസിന്റെ മധുരമുണ്ട് '' 90 'S '' കിഡ്സിന്റെ ബാല്യത്തിന്. ഓറഞ്ച് നിറത്തിലും വെള്ള നിറത്തിലുമൊക്കെ കിട്ടുന്ന കോൽ ഐസ് രുചികൾ അക്കാലങ്ങളിൽ പലർക്കും അപ്രാപ്യമായ ഒന്ന് തന്നെയായിരുന്നു. എന്നാൽ ഇന്ന് ഐസ്ക്രീമുകൾ ആ സ്ഥാനം കരസ്ഥമാക്കിയപ്പോൾ വിപണിയിൽ പിടിച്ചു നിൽക്കാൻ പല ബ്രാൻഡുകളും കോൽ ഐസുകളെ

ഓർമകളിൽ കോൽ ഐസിന്റെ മധുരമുണ്ട് '' 90 'S '' കിഡ്സിന്റെ ബാല്യത്തിന്. ഓറഞ്ച് നിറത്തിലും വെള്ള നിറത്തിലുമൊക്കെ കിട്ടുന്ന കോൽ ഐസ് രുചികൾ അക്കാലങ്ങളിൽ പലർക്കും അപ്രാപ്യമായ ഒന്ന് തന്നെയായിരുന്നു. എന്നാൽ ഇന്ന് ഐസ്ക്രീമുകൾ ആ സ്ഥാനം കരസ്ഥമാക്കിയപ്പോൾ വിപണിയിൽ പിടിച്ചു നിൽക്കാൻ പല ബ്രാൻഡുകളും കോൽ ഐസുകളെ പാക്കറ്റിലാക്കി ചോക്കോ ബാറും മാംഗോ ബാറും ഓറഞ്ച് ബാറുമൊക്കെയാക്കി പുറത്തിറക്കി. എന്നാൽ ഇങ്ങനെ വിപണിയിലെത്തുന്നവ മതിയായ ശുചിത്വം പാലിച്ച്, വൃത്തിയുള്ള ചുറ്റുപാടുകളിലാണോ ഉണ്ടാക്കുന്നത് എന്ന ചോദ്യം ബാക്കിയാകും ഈ വിഡിയോ കണ്ടാൽ. സ്ഥലം എവിടെയെന്നു വ്യക്തമല്ലെങ്കിലും മറ്റുള്ള മനുഷ്യർക്ക് കഴിക്കാൻ നൽകുന്നതാണെന്ന ചിന്ത പോലും ഇല്ലാതെ, പാക്കറ്റിലാക്കി എത്തുന്ന ഓറഞ്ച് ബാർ ഉണ്ടാക്കുന്ന വിഡിയോ കണ്ടവരെല്ലാം ഇനി ഇതെങ്ങനെ കഴിക്കും എന്നാണ് ചോദിക്കുന്നത്.
ഫുഡി ഇൻകാർനേറ്റ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഫുഡ് കളറും എസ്സെൻസും പഞ്ചസാര കലക്കിയ വെള്ളവും തമ്മിൽ മിക്സ് ചെയ്തതിനു ശേഷമാണ് ഓറഞ്ച് പോപ്‌സിക്കിൾ തയാറാക്കുന്നത്. ഉണ്ടാക്കുന്നതിന്റെ ഓരോ ഘട്ടവും വിഡിയോയിൽ വ്യക്തമായി കാണാവുന്നതാണ്. വലിയ വീപ്പയിൽ നിറയെ വെള്ളമെടുത്തു, അതിലേയ്ക്ക് ഓറഞ്ചിന്റെ എസ്സെന്സും ഫുഡ് കളറും പഞ്ചസാരയും ചേർത്ത് നല്ലതു പോലെ കലക്കിയതിനു ശേഷം പോപ്‌സിക്കിളിന്റെ രൂപത്തിൽ ലഭിക്കുന്നതിന് വേണ്ടി മൗൾഡിങ് ട്രേയിലേയ്ക്ക് ഈ പഞ്ചസാര ലായനി ഒഴിക്കുന്നു. ശേഷം ഓരോന്നിലേയ്ക്കും യന്ത്രസഹായത്താൽ സ്റ്റിക് കൂടി വെയ്ക്കുന്നു. ഫ്രീസ് ചെയ്തു വരുന്നവ കവറിലാക്കുന്നതോടെ ഓറഞ്ച് പോപ്‌സിക്കിൾ വില്പനയ്ക്ക് തയാറായി കഴിഞ്ഞു.
വിഡിയോ കണ്ട ഭൂരിപക്ഷം പേരും അതിരൂക്ഷമായി തന്നെയാണ് ഈ പോപ്‌സിക്കിൾ ഫാക്ടറിക്ക് എതിരെ പ്രതികരിച്ചിരിക്കുന്നത്. ഇത്രയും ഹാനികരമായ വസ്തുക്കൾ കൊണ്ടാണ് ഇവയുടെ നിർമിതി എങ്കിൽ ഇനിയൊരിക്കലും ഇവ കഴിക്കുകയില്ലന്നു ഒരാൾ എഴുതിയപ്പോൾ ഇത്തരം ഫാക്ടറികളെ ഇപ്പോഴും പ്രവർത്തിക്കാൻ അനുവദിക്കുന്ന ഗവൺമെന്റിനെതിരെയാണ് ചിലരുടെ രോഷപ്രകടനം. ഈ പോപ്‌സിക്കിളുകൾ ശരീരത്തിന് വളരെ ദോഷകരമാണെന്നാണ് മറ്റൊരാൾ വിഡിയോയുടെ താഴെ കുറിച്ചത്.
English Summary: After seeing this video we may not want to eat orange popsicles again