കിളിമീൻ ഈസിയായി വെട്ടിയെടുക്കാം, മീനിന്റെ ഫ്രെഷ്നസും നഷ്ടമാകില്ല; ഇങ്ങനെ വേണം മീൻ പൊരിക്കാൻ
മീൻകറിയും മീൻ പൊരിച്ചതും ഉണ്ടെങ്കിൽ ഉച്ചയൂൺ കൂശാൽ. ഇപ്പോഴിതാ മീൻ ചാകരയാണ്. കിളിമീനും മത്തിയും ചെമ്മീനുമൊക്കെ ഉണ്ടെങ്കിലും കിളിമീനാണ് മാർക്കറ്റുകളിൽ ഏറ്റവും കൂടുതൽ എത്തിയിരിക്കുന്നത്. കോരയെന്നും കിളിയെന്നുമൊക്കെ പലനാടുകളിൽ പേരുകൾ പലതാണ് ഇൗ മീനിന്. വിലകുറവുമാണ്. 2 കിലോയ്ക്ക് 100 രൂപ നിരക്കിലു

മീൻകറിയും മീൻ പൊരിച്ചതും ഉണ്ടെങ്കിൽ ഉച്ച ഊൺ കുശാൽ. ഇപ്പോഴിതാ മീൻ ചാകരയാണ്. കിളിമീനും മത്തിയും ചെമ്മീനുമൊക്കെ ഉണ്ടെങ്കിലും കിളിമീനാണ് മാർക്കറ്റുകളിൽ ഏറ്റവും കൂടുതൽ എത്തിയിരിക്കുന്നത്. കോരയെന്നും കിളിയെന്നുമൊക്കെ പലനാടുകളിൽ പേരുകൾ പലതാണ് ഈ മീനിന്. വിലകുറവുമാണ്. 2 കിലോയ്ക്ക് 100 രൂപ നിരക്കിലും വിൽക്കുന്നുണ്ട്. ഇടത്തരം കിളിമീൻ വെട്ടി കറിയാക്കാനും വറക്കാനും സൂപ്പറാണ്. 2 കിലോ ഒക്കെ മീൻ വാങ്ങിയാൽ വെട്ടിയെടുക്കുക പ്രയാസമാണ്. ഇനി കിളിമീൻ എങ്ങനെ എളുപ്പത്തിൽ വെട്ടിയെടുക്കാമെന്നു നോക്കാം. കൂടാതെ അടിപൊളി രുചിയിൽ പൊരിച്ചുമെടുക്കാം.
മീനിന്റെ ഫ്രെഷ്നസ് നഷ്ടമാകില്ല
ഇത്രയധികം മീൻ വാങ്ങി ഫ്രിജിൽ സൂക്ഷിച്ചാൽ ഫ്രെഷ്നസ്സ് നഷ്ടമാകുമോയെന്ന് പേടിക്കേണ്ട, മീൻ വാങ്ങിയാൽ അതേപോലെ ഫ്രീസറിലേക്ക് വയ്ക്കരുത്. പകരം പാത്രത്തിലാക്കിയ മീനിലേക്ക് വെള്ളം നിറച്ചു ഫ്രീസറിൽ വയ്ക്കണം. അപ്പോൾ മീൻ ഫ്രെഷായിരിക്കും. ഇനി എളുപ്പത്തിൽ വെട്ടിയെടുക്കുന്നത് എങ്ങനെയെന്ന് അറിയാം.
നല്ല ചെതുമ്പൽ ഉള്ള മീനാണ് കിളിമീൻ. ആദ്യം മീനുകൾ ചട്ടിയിലാക്കി വെള്ളം ഒഴിക്കാം. കത്തി ഉപയോഗിക്കുന്നതിനേക്കാൾ കത്രിക കൊണ്ട് വെട്ടുന്നതാണ് നല്ലത്. മീനിന്റെ സൈഡിലുള്ള ചിറകുകൾ വെട്ടിയെടുക്കാം. ശേഷം വെള്ളത്തിൽ ഇടയ്ക്ക് മുക്കിയെടുത്ത് ചെതുമ്പൽ കളയണം. മീനിന്റെ വാലറ്റം മുതൽ തലഭാഗം വരെ കത്തി കൊണ്ടോ കത്രിക ഉപയോഗിച്ചോ വൃത്തിയാക്കാം. വെള്ളത്തിലിടുന്നതിനാൽ ചെതുമ്പൽ പെട്ടെന്ന് കളയാൻ പറ്റും. ശേഷം തലയോടൊപ്പം മീനിന്റെ വയറുഭാഗവും അരിഞ്ഞെടുക്കാം. ഇങ്ങനെ ചെയ്താൽ എളുപ്പത്തിൽ വെട്ടിയെടുക്കാം. അവസാനം വാലും കളയാം. ആദ്യമേ തന്നെ തലയും വാലും കളഞ്ഞ് ചെതുമ്പൽ കളയാന്‍ ശ്രമിച്ചാൽ മീനിന് ഉറപ്പില്ലാത്ത പോലെയാകും. കല്ലുപ്പ് ഇട്ട് നല്ലതായി മീൻ കഴുകിയെടുക്കണം.
ഇങ്ങനെവേണം മീൻ പൊരിക്കാൻ
മുളകുപൊടി – 3 സ്പൂൺ
∙മഞ്ഞപ്പൊടി– കാൽ സ്പൂൺ
∙കുരുമുളക്–ഒന്നര സ്പൂൺ
∙വെളുത്തുള്ളി–15എണ്ണം
∙ഇഞ്ചി– ചെറിയ കഷ്ണം
∙ഉപ്പ്– ആവശ്യത്തിന്
∙വെളിച്ചെണ്ണ– ആവശ്യത്തിന്
തയാറാക്കുന്ന വിധം
മീൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കാം. മീൻ വരഞ്ഞു വയ്ക്കണം. ചട്ടിയിലേക്ക് 3 സ്പൂൺ മുളകുപ്പൊടിയും കാൽ സ്പൂൺ മഞ്ഞപ്പൊടിയും ഒന്നര സ്പൂൺ കുരുമുളക് ചതച്ചതും വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചതും ആവശ്യത്തിന് ഉപ്പും ഇത്തിരി വെളിച്ചെണ്ണയും ചേർക്കാം. വെള്ളമയം ഉണ്ടെങ്കിൽ പിന്നെയും വെള്ളം ചേർക്കേണ്ടതില്ല. എല്ലാകൂടി നന്നായി യോജിപ്പിക്കണം. വെളുത്തുള്ളിയും കുരുമുളകും ചതച്ചതു കൂടുതൽ വേണം. മസാല എല്ലാം മീനിലേക്ക് പിടിക്കുവാനായി അരമണിക്കൂറോളം ഫ്രിജിൽ വയ്ക്കണം. ശേഷം പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറിവേപ്പിലയും അതിനു മുകളിൽ മീനും ഇട്ട് വറുത്തു എടുക്കാം. വെളുത്തുള്ളിയുടെയും കുരമുളകിന്റെയും സ്വാദിൽ കിടിലൻ മീൻ പൊരിച്ചത്.
English Summary: How To Clean Kili Meen Easily