പഞ്ചസാരയുടെ നാരുകള്‍ വായില്‍ വേരുകള്‍ പോലെ പടര്‍ന്ന് അലിഞ്ഞിറങ്ങുന്ന സുന്ദരമായ ഒരു അനുഭവമാണ്‌ സോൻ പാപ്ഡി.സ്വര്‍ണ്ണ നിറത്തില്‍ ചതുരാകൃതിയില്‍ മുറിച്ചെടുത്ത ഈ മധുരക്കഷ്ണങ്ങള്‍ കുട്ടിക്കാലം മുതല്‍ക്കേ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു പലഹാരമാണ്. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ഇതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഞ്ചസാരയുടെ നാരുകള്‍ വായില്‍ വേരുകള്‍ പോലെ പടര്‍ന്ന് അലിഞ്ഞിറങ്ങുന്ന സുന്ദരമായ ഒരു അനുഭവമാണ്‌ സോൻ പാപ്ഡി.സ്വര്‍ണ്ണ നിറത്തില്‍ ചതുരാകൃതിയില്‍ മുറിച്ചെടുത്ത ഈ മധുരക്കഷ്ണങ്ങള്‍ കുട്ടിക്കാലം മുതല്‍ക്കേ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു പലഹാരമാണ്. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ഇതിനു ആരാധകരുണ്ട്.

ADVERTISEMENT

സോൻ പാപ്ഡിയുടെ നിര്‍മ്മാണം കാണിക്കുന്ന വിഡിയോകള്‍ ഇന്‍റര്‍നെറ്റില്‍ വൈറലാകാറുണ്ട്. ഈയിടെ @swadishtdelights എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വിഡിയോ ഇത്തരത്തില്‍ വൈറലായിരുന്നു.

ADVERTISEMENT

കൂറ്റൻ ട്രേകളിൽ ബദാമും പിസ്തയും നിരത്തുന്ന ഒരു കൂട്ടം തൊഴിലാളികളെയാണ് ഇതില്‍ ആദ്യം കാണുന്നത്. അതിനുശേഷം, ഒരു കടായിയിൽ പഞ്ചസാര ഉരുക്കി സിറപ്പ് ഉണ്ടാക്കുകയും, ഇതിലേക്ക് കടലപ്പൊടിയും നെയ്യും യോജിപ്പിക്കുകയും ചെയ്യുന്നു. ഇത് നന്നായി മിക്സ് ചെയ്യുമ്പോള്‍ റബ്ബർ ബാൻഡ് പോലെയുള്ള ഘടനയാകുന്നു. അതിനുശേഷം ഡ്രൈ ഫ്രൂട്ട്‌സ് വിതറിയ ട്രേകളിൽ ശ്രദ്ധാപൂർവ്വം ക്രമീകരിച്ച്, ചതുര കഷ്ണങ്ങളാക്കി മുറിക്കുന്നു.

ADVERTISEMENT

ലക്ഷക്കണക്കിന്‌ ആളുകളാണ് ഈ വിഡിയോ ഇതിനോടകം കണ്ടത്. ഇന്നുവരെ കണ്ട വിഡിയോകള്‍ പോലെയല്ല, മധുരപലഹാരങ്ങൾ ഉണ്ടാക്കുമ്പോള്‍ ശുചിത്വം പാലിക്കുന്നത് കണ്ടു സന്തോഷമായെന്നാണ് ആളുകള്‍ ഇതിനടിയില്‍ കമന്റ് ചെയ്തിട്ടുള്ളത്.

സോൻ പാപ്ഡിയ്ക്ക് പാറ്റിസ, സാൻ പാപ്രി, സോഹൻ പാപ്ഡി, ഷോൺപാപ്ഡി എന്നിങ്ങനെ ഒട്ടേറെ പേരുകള്‍ ഉണ്ട്. ഈ മധുരപലഹാരം മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു, ഇത് പിന്നീട് ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. പിസ്മാനിയേ എന്നറിയപ്പെടുന്ന ടർക്കിഷ് കാൻഡി ഫ്ലോസുമായി ഇതിനു ഒട്ടേറെ സാമ്യതകളുണ്ട്. ദീപാവലിക്കും മറ്റും ഇന്ത്യന്‍ വീടുകളില്‍ ഒഴിവാക്കാനാവാത്ത ഒരു പലഹാരമാണ് സോൻ പാപ്ഡി.

English Summary: Viral Video Shows How Soan Papdi Is Made; The Process Will Leave You Stunned