ഇതെന്താ മഷി ഒഴിച്ചതാണോ? കരി പോലെ കറുത്ത രസികന്‍ ഐസ്ക്രീം!
ഐസ്ക്രീം ഇഷ്ടമില്ലാത്തവരായി ആരുമില്ല. ക്ലാസിക് വാനില മുതല്‍, ഇന്ന് നാട്ടില്‍ ഒരു നൂറായിരം രുചികളില്‍ ഐസ്ക്രീം ലഭ്യമാണ്. പലപ്പോഴും വെറൈറ്റി രുചികള്‍ വൈറല്‍ ആകുന്ന കൂട്ടത്തില്‍ ഐസ്ക്രീമിന്‍റെ വകഭേദങ്ങളും ഉണ്ടാകാറുണ്ട്. ഇക്കൂട്ടത്തില്‍ ഈയിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഒരു ഐറ്റമാണ് ബ്ലാക്ക്

ഐസ്ക്രീം ഇഷ്ടമില്ലാത്തവരായി ആരുമില്ല. ക്ലാസിക് വാനില മുതല്‍, ഇന്ന് നാട്ടില്‍ ഒരു നൂറായിരം രുചികളില്‍ ഐസ്ക്രീം ലഭ്യമാണ്. പലപ്പോഴും വെറൈറ്റി രുചികള്‍ വൈറല്‍ ആകുന്ന കൂട്ടത്തില്‍ ഐസ്ക്രീമിന്‍റെ വകഭേദങ്ങളും ഉണ്ടാകാറുണ്ട്. ഇക്കൂട്ടത്തില്‍ ഈയിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഒരു ഐറ്റമാണ് ബ്ലാക്ക് ഐസ്ക്രീം.
പേര് പോലെ തന്നെ നല്ല കറുത്ത നിറമാണ് ഈ ഐസ്ക്രീമിനുള്ളത്. മുംബൈയില്‍, അന്ധേരിയിലെ ഓഷിവാരയിലുള്ള ഐസ്ക്രാഫ്റ്റ് എന്ന ഐസ്‌ക്രീം പാർലർ ശൃംഖലയാണ് ബ്ലാക്ക് ഐസ്ക്രീമിന് ഏറ്റവും ജനപ്രിയം. ഇന്‍സ്റ്റഗ്രാമിലെ കിടിലന്‍ ചിത്രങ്ങള്‍ ഇതിനു സാക്ഷ്യം പറയും.
ബ്ലാക്ക് ഐസ്ക്രീം ഓര്‍ഡര്‍ ചെയ്യുമ്പോള്‍, കറുത്ത കോണിനുള്ളില്‍ നല്ല രസികന്‍ കറുത്ത ഐസ്ക്രീം മുന്നിലേക്കെത്തും. 'ട്രിപ്പിൾ ത്രെറ്റ്' എന്നാണ് ഇതിനു പേര്.
പ്രത്യേക രീതിയിലാണ് ഈ ഐസ്ക്രീം തയാറാക്കുന്നത്. ആദ്യം, അവർ കറുത്ത നിറമുള്ള ഒരു സോസ്/ലിക്വിഡ് തയ്യാറാക്കുന്നു. തുടർന്ന്, ഓറഞ്ച്, ഡാർക്ക് ചോക്ലേറ്റ് മുതൽ മിൽക്ക് ചോക്ലേറ്റ് വരെയുള്ള രുചി തിരഞ്ഞെടുക്കാൻ അവർ നിങ്ങളോട് ആവശ്യപ്പെടുന്നു. ശേഷം സാദാ ഐസ് ക്രീം എടുത്ത് കറുത്ത സോസിൽ കലർത്തി തണുത്ത കല്ലിൽ ഉരുട്ടും.അപ്പോള്‍ കറുത്ത നിറമായി വരുന്ന ഐസ്ക്രീം കറുത്ത കോണിൽ ഇടുന്നു. ഇതെല്ലാം ആളുകളുടെ മുന്നില്‍ വച്ച് തന്നെയാണ് ചെയ്യുന്നത്.
കോണ്‍ മാത്രമല്ല, കപ്പിലും ഐസ്ക്രീം ലഭിക്കും. വർണ്ണാഭമായ സ്‌പ്രിംഗിളുകൾക്കൊപ്പം കപ്പില്‍ വിവിധ ഫ്ലേവറുകളിലുള്ള ബ്ലാക്ക് ഐസ്ക്രീം കഴിക്കാം. കപ്പിലെ ഐസ്‌ക്രീമിന് ഏകദേശം 215 രൂപയും കോണിന് ഏകദേശം 235 രൂപയുമാണ് വില. ട്രിപ്പിൾ ത്രെറ്റ് കൂടാതെ,കാർബൺ കാസബ്ലാങ്ക, ബ്ലാക്ക് ചോക്കലേറ്റ് മോൺസ്റ്റർ, ദി സുലു, ബ്ലാക്ക് കോംബോ എന്നിങ്ങനെയുള്ള ഫ്ലേവറുകളിലും കറുത്ത ഐസ്ക്രീം ലഭ്യമാണ്.
English Summary: Ice Cream Parlour In Mumbai Serves Black Cones With Black Ice Cream