കൈകൊണ്ട് പറ്റുന്നില്ല അപ്പോഴാ തല ഉപയോഗിച്ച് ഇടിച്ചു പൊട്ടിക്കുന്നത്; ഒരു മിനിറ്റിൽ ഇത്രയധികം വാൾനട്ടുകളോ?
വാൾനട്ടിന്റെ ഗുണങ്ങളെ കുറിച്ച് മിക്കവരും തന്നെ ബോധവാന്മാരാണ്. ദിവസവും ഇത് കഴിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, ശരീരത്തിനാവശ്യമായ ഫൈബർ, മഗ്നീഷ്യം, പ്രോട്ടീൻ, ഫോസ്‌ഫറസ്, ഒമേഗ 3 ആൽഫ ലിനോലെനിക് ആസിഡ് എന്നിവയുടെയെല്ലാം കലവറയാണ്. ഹൃദ്രോഗത്തെ ചെറുക്കാനും തലച്ചോറിന്റെ

വാൾനട്ടിന്റെ ഗുണങ്ങളെ കുറിച്ച് മിക്കവരും തന്നെ ബോധവാന്മാരാണ്. ദിവസവും ഇത് കഴിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, ശരീരത്തിനാവശ്യമായ ഫൈബർ, മഗ്നീഷ്യം, പ്രോട്ടീൻ, ഫോസ്‌ഫറസ്, ഒമേഗ 3 ആൽഫ ലിനോലെനിക് ആസിഡ് എന്നിവയുടെയെല്ലാം കലവറയാണ്. ഹൃദ്രോഗത്തെ ചെറുക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും മെച്ചപ്പെട്ട പ്രവർത്തനത്തിനുമൊക്കെ വാൾനട്ട് കഴിക്കുന്നത് ഉത്തമമാണ്. എന്നാൽ വാൾനട്ട് കഴിച്ചല്ല, ആന്ധ്ര നെല്ലൂർ സ്വദേശിയായ നവീൻ കുമാർ എസ് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ വാൾനട്ടുകൾ തല ഉപയോഗിച്ച് ഇടിച്ചു പൊട്ടിച്ചാണ് നവീൻ കുമാറിന്റെ നേട്ടം.
ഒരു മിനിറ്റിൽ 273 വാൾനട്ടുകൾ തല ഉപയോഗിച്ച് പൊട്ടിച്ചാണ് ഗിന്നസ് റെക്കോർഡ് ഈ ആന്ധ്രാക്കാരൻ സ്വന്തം പേരിലാക്കിയത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിഡിയോയിൽ മേശപ്പുറത്തു നിരത്തി വെച്ചിരിക്കുന്ന വാൾനട്ടുകൾ കാണാം. അവയെല്ലാം തല ഉപയോഗിച്ച് വളരെ വേഗത്തിലാണ് പൊട്ടിക്കുന്നത്. ഒരു മിനിറ്റിൽ 273 എണ്ണം. അസാധാരണമെന്നേ ആ പ്രകടനം കണ്ടവരെല്ലാം തന്നെ പറയുകയുള്ളൂ. ചെയ്യുന്ന കാര്യത്തിലുള്ള അർപ്പണ മനോഭാവവും വേഗവും ആരെയും ആകർഷിക്കും. ഈ അമാനുഷിക പ്രകടനത്തിന്റെ പേരിൽ മാത്രമല്ല, നവീനിന്റെ പേര് ഗിന്നസ് ലോക റെക്കോർഡ് ബുക്കിൽ ഉള്ളത്. ഇതിനു മുൻപ് ആയോധന കലയിലെ ഒരു പ്രകടനത്തിന്റെ പേരിലും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിട്ടുണ്ട് ഈ ആന്ധ്രാ സ്വദേശി.
നവീൻ കുമാറിന്റെ ഗിന്നസ് റെക്കോർഡ് പ്രകടനം സോഷ്യൽ ലോകത്തും വൈറലാണ്. 105.2K ആളുകൾ വിഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ഈ അസാധാരണ പ്രകടനത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. 2023 ഏപ്രിൽ മാസത്തിലാണ് നവീൻ കുമാർ ഈ നേട്ടം സ്വന്തമാക്കിയത്. മുഹമ്മദ് റാഷി എന്ന വ്യക്തിയുടെ പേരിലുണ്ടായിരുന്ന 254 വാൾനട്ടുകൾ തല വെച്ച് പൊട്ടിച്ച റെക്കോർഡ് ആണ് തിരുത്തിയെഴുതിയത്. ഒരു സെക്കൻഡിൽ 4.5 വാൾനട്ടുകളാണ് നവീൻ കുമാർ ശരാശരി പൊട്ടിച്ചത്
English Summary: Andhra man creates world record by cracking 273 walnuts with his head in a minute