ആ പഴത്തിന്റെ പേരു വന്നതിങ്ങനെ! മഞ്ജരി പറയുന്നു
നാട്ടിലിപ്പോൾ സുലഭമായി കിട്ടുന്ന പഴമാണ് റംബുട്ടാൻ. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും തന്നെ ആ രുചി ഇഷ്ടവുമാണ്. ഗായിക മഞ്ജരിയും റംബുട്ടാന്റെ വലിയൊരു ആരാധികയാണ്. ആ പഴത്തിന്റെ ഗുണങ്ങളും എങ്ങനെ ആ പേര് വന്നു എന്നുമെല്ലാം വിശദീകരിച്ചുകൊണ്ട് വിഡിയോ പങ്കുവെച്ചിരിക്കുകയാണ്

നാട്ടിലിപ്പോൾ സുലഭമായി കിട്ടുന്ന പഴമാണ് റംബുട്ടാൻ. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും തന്നെ ആ രുചി ഇഷ്ടവുമാണ്. ഗായിക മഞ്ജരിയും റംബുട്ടാന്റെ വലിയൊരു ആരാധികയാണ്. ആ പഴത്തിന്റെ ഗുണങ്ങളും എങ്ങനെ ആ പേര് വന്നു എന്നുമെല്ലാം വിശദീകരിച്ചുകൊണ്ട് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയഗായിക. പഴങ്ങളുടെ രാജകുമാരി, ദേവതകളുടെ ഭക്ഷണം എന്നിങ്ങനെ വിശേഷണങ്ങളുള്ള റംബുട്ടാൻ പോഷകങ്ങൾ നിറഞ്ഞതും ആരോഗ്യ സമ്പുഷ്ടവുമാണ്. പഴമായി കഴിക്കാൻ മാത്രമല്ല, അച്ചാർ തയാറാക്കിയാലും റംബുട്ടാൻ അതീവ രുചികരമാണ്.
ഇന്നൊരു സ്പെഷൽ ഫ്രൂട്ട് ആണ് കഴിക്കാൻ പോകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജരിയുടെ വിഡിയോ ആരംഭിക്കുന്നത്. നമ്മുടെ നാട്ടിൽ സ്ഥിരമായി കാണുന്നതിൽ നിന്നും വ്യത്യസ്തമായി മഞ്ഞ നിറത്തിലുള്ള റംബുട്ടാന്റെ ഒരു കുല തന്നെ ഗായികയുടെ കയ്യിൽ കാണാവുന്നതാണ്. ആ പഴത്തിനു റംബുട്ടാൻ എന്ന പേര് എങ്ങനെ വന്നുവെന്നു മഞ്ജരി വിശദീകരിക്കുന്നുമുണ്ട്. ''റംബുട്ട്'' എന്നതു ഒരു ഇന്തൊനീഷ്യൻ വാക്കാണെന്നും അതിനർത്ഥം രോമം, മുടിയെന്നൊക്കെയുമാണെന്നും പഴത്തിന്റെ പുറംഭാഗത്തു മുടിയോടു സാദൃശ്യം തോന്നുന്ന രീതിയിലുള്ള നീണ്ട ഭാഗങ്ങൾ കാണുവാൻ കഴിയുന്നത് കൊണ്ടാണ് അങ്ങനെയൊരു പേരിട്ടിരിക്കുന്നതെന്നുമാണ് വിഡിയോയിൽ പറയുന്നത്. വിറ്റാമിൻ സി, ധാതുക്കൾ, ആന്റി ഓക്സിഡന്റുകള് എന്നിവയാൽ സമ്പന്നമാണ് റംബുട്ടാൻ എന്നും കഴിക്കുന്നത് ആരോഗ്യത്തിനു ഉത്തമമാണെന്നും മഞ്ജരി കൂട്ടിച്ചേർക്കുന്നുണ്ട്.
''റംബുട്ടാൻ ഇഷ്ടപ്പെടുന്നവർ കൈകൾ ഉയർത്തൂ'' എന്ന ക്യാപ്ഷനോടെയാണ് ഗായിക വിഡിയോ പങ്കുവവച്ചിരിക്കുന്നത്. ആരാധകരും സുഹൃത്തുക്കളുമടക്കം ധാരാളം പേരാണ് വിഡിയോയുടെ താഴെ കമെന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. റംബുട്ടാൻ ഏറെ ഗുണങ്ങൾ ഒരു പഴമാണ്. മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലാണ് സാധാരണയായി ഇത് വിളവെടുക്കുന്നത്. പനി, ജലദോഷം എന്നിവയെ പ്രതിരോധിക്കാനും ചർമത്തിന്റെ സൗന്ദര്യം നിലനിർത്താനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുമെല്ലാം സഹായിക്കുന്ന പഴമാണിത്.
English Summary: Manjari shares video about Rambutan Fruit