ഇതെവിടുത്തെ ബോണ്ട! ബോൾ പോലെ ഇരിക്കും, വായിലലിഞ്ഞുപോകുന്ന രുചി
ഉലുണ്ടു ബോണ്ട എന്നും അറിയപ്പെടുന്ന മൈസൂർ ബോണ്ട വളരെ ജനപ്രിയമായ ഒരു സൗത്ത് ഇന്ത്യൻ ലഘുഭക്ഷണമാണ്. ഉലുവ, ഉഴുന്ന് എന്നിവയിൽ നിന്നാണ് പ്രധാനമായും പലയിടത്തും ഈ ബോണ്ട ഉണ്ടാക്കുന്നത്. മൈസൂരുവിലെ ഏറ്റവും പ്രശസ്തമായ ഈവനിംഗ് സ്കാക്സ് ശരിക്കുപറഞ്ഞാൽ ഈ ബോണ്ട തന്നെയാണ്. എന്നാൽ ഓരോ പ്രദേശത്തേയ്ക്കും എത്തുമ്പോൾ

ഉലുണ്ടു ബോണ്ട എന്നും അറിയപ്പെടുന്ന മൈസൂർ ബോണ്ട വളരെ ജനപ്രിയമായ ഒരു സൗത്ത് ഇന്ത്യൻ ലഘുഭക്ഷണമാണ്. ഉലുവ, ഉഴുന്ന് എന്നിവയിൽ നിന്നാണ് പ്രധാനമായും പലയിടത്തും ഈ ബോണ്ട ഉണ്ടാക്കുന്നത്. മൈസൂരുവിലെ ഏറ്റവും പ്രശസ്തമായ ഈവനിംഗ് സ്കാക്സ് ശരിക്കുപറഞ്ഞാൽ ഈ ബോണ്ട തന്നെയാണ്. എന്നാൽ ഓരോ പ്രദേശത്തേയ്ക്കും എത്തുമ്പോൾ ബോണ്ടയുടെ രുചിയ്ക്ക് മാറ്റം വരുന്നതുപോലെ ചേരുവകളും വ്യത്യസ്തമാകുന്നുണ്ട്. ആന്ധ്രാപ്രദേശിലും മൈസൂർ ബോണ്ടയ്ക്ക് വകഭേദമുണ്ട്. പുറമേ നല്ല മൊരിഞ്ഞതും അകത്ത് പഞ്ഞിപോലെ സോഫ്റ്റായതുമായ മൈസൂർ ബോണ്ട വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കിയെടുക്കാവുന്നതാണ്. ചട്ണി, സാമ്പാർ എന്നിവയ്‌ക്കൊപ്പം വൈകുന്നേരത്തെ ലഘുഭക്ഷണമായി ഇത് ഉണ്ടാക്കാം. സാധാരണ മൈസൂരു ബോണ്ടയ്ക്ക് ഉഴുന്നും പച്ചരിയുമെല്ലാം ആവശ്യമാണ്. എന്നാൽ ഈ ബോണ്ട ഒരൽപ്പം വ്യത്യസ്തമാണ്.
ചേരുവകൾ
മൈദ- ഒരു കപ്പ്
തൈര്- ഒരുകപ്പ്
ബേക്കിംഗ് സോഡ-ഒരു ടീസ്പൂൺ
എണ്ണ- ഒരു ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്നവിധം
ആദ്യം തൈരിലേക്ക് ബേക്കിംഗ് സോഡയും ഉപ്പും എണ്ണയും ചേർത്ത് കുറച്ചുനേരം മാറ്റിവയ്ക്കണം. അഞ്ചുമിനിറ്റ് കഴിഞ്ഞ് നോക്കുമ്പോൾ അത് പൊങ്ങിവന്നിട്ടുണ്ടാകും. ആ മിശ്രിതം നല്ലതുപോലെ ഇളക്കിയോജിപ്പിച്ചതിനുശഷം അതിലേയ്ക്ക് മൈദ ചേർത്തുകൊടുക്കുക. കുഴയ്ക്കുമ്പോൾ ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് അധികം ലൂസാകാതെ എന്നാൽ കട്ടിയൊട്ടും തോന്നാത്തവിധം കുഴച്ചെടുക്കണം. ഒരു അഞ്ച് മിനിറ്റ് മാവ് മാറ്റിവയ്ക്കാം. ഇനി ചട്ടി ചൂടാക്കി എണ്ണയൊഴിക്കുക. ബോണ്ട മുങ്ങികിടക്കാൻ പാകത്തിന് എണ്ണവേണം. എണ്ണചൂടായിവരുമ്പോൾ അതിലേയ്ക്ക് ഈ മാവ് കൈക്കുള്ളിലെടുത്ത് ഞെക്കി ഞെക്കി ചെറിയ ഉരുളകളായി ഇടുക. ഉരുണ്ട് ബോളുപോലെ ബോണ്ട പൊങ്ങിവരുന്നത് കാണാം. നല്ല ബ്രൗൺ നിറമാകുമ്പോൾ കോരിയെടുക്കാം. ഉണ്ണിയപ്പചട്ടിയിലും വേണമെങ്കിൽ ഇങ്ങനെ ബോണ്ട ഉണ്ടാക്കിയെടുക്കാവുന്നതാണ്.
English Summary: Mysore bonda recipe