വലിയ മീനുകൾ വാങ്ങിയാൽ അത് പൊടിഞ്ഞു പോകാതെ എങ്ങനെ വൃത്തിയാക്കി മുറിച്ചെടുക്കാം എന്ന് അടുക്കളയിലെ തുടക്കക്കാർക്ക് ചെറിയ ആശങ്കയുണ്ടാകും. ചൂര പോലുള്ള മീനുകളുടെ തൊലി മുഴുവനായും നീക്കം ചെയ്യാതെ കട്ടിയുള്ള ഭാഗം മാത്രം വൃത്തിയാക്കിയാൽ മതിയാകും. അത് കത്തിയുപയോഗിച്ചു തന്നെ ചെയ്യാവുന്നതാണ്. അതിനുശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയ മീനുകൾ വാങ്ങിയാൽ അത് പൊടിഞ്ഞു പോകാതെ എങ്ങനെ വൃത്തിയാക്കി മുറിച്ചെടുക്കാം എന്ന് അടുക്കളയിലെ തുടക്കക്കാർക്ക് ചെറിയ ആശങ്കയുണ്ടാകും. ചൂര പോലുള്ള മീനുകളുടെ തൊലി മുഴുവനായും നീക്കം ചെയ്യാതെ കട്ടിയുള്ള ഭാഗം മാത്രം വൃത്തിയാക്കിയാൽ മതിയാകും. അത് കത്തിയുപയോഗിച്ചു തന്നെ ചെയ്യാവുന്നതാണ്. അതിനുശേഷം ചിറകുകളും വാലുമൊക്കെ മുറിച്ചുമാറ്റണം. തലയും വയറിലെ അഴുക്കുകളും നീക്കം ചെയ്തതിനുശേഷം മീൻ ചെറു കഷ്ണങ്ങളായി മുറിച്ചെടുക്കാം. പൊടിയാതെ മുറിച്ചെടുക്കണമെങ്കിൽ മീൻ ഒരുമണിക്കൂർ നേരമെങ്കിലും ഫ്രീസറിൽ വയ്ക്കണം. ഐസ് പോകുന്നതിനു മുൻപ് മുറിച്ചെടുത്താൽ ഒട്ടും പൊടിഞ്ഞു പോകാതെ മുറിച്ചെടുക്കാൻ സാധിക്കും.

ADVERTISEMENT

തൊലി പൊളിച്ചു കളഞ്ഞു വൃത്തിയാക്കിയെടുക്കേണ്ട മീനാണ് ചെമ്പല്ലി. വളരെ എളുപ്പത്തിൽ തന്നെ ഈ മീനിന്റെ തൊലി കളഞ്ഞെടുക്കാം. തൊലി കളയേണ്ട മീനുകൾ ഒരു മണിക്കൂർ നേരം ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുത്തൽ എളുപ്പത്തിൽ കളയാവുന്നതാണ്. അതിനായി ആദ്യം ചെയ്യേണ്ടത് മീനിന്റെ രണ്ടുവശങ്ങളിലെയും ചിറകുകളോട് കൂടിയുള്ള ഭാഗങ്ങൾ തൊലിയോടുകൂടി  നീളത്തിൽ മുറിച്ചെടുക്കണം. തല കൂടി കളഞ്ഞതിനുശേഷം മുകൾ ഭാഗത്തു നിന്നും തൊലി താഴേയ്ക്ക് വലിച്ചെടുക്കുക. മീനിന്റെ ഇരുഭാഗങ്ങളിലെയും തൊലി വളരെ എളുപ്പത്തിൽ മാംസത്തിൽ നിന്നും വേർപ്പെട്ടു വരുന്നത് കാണാം. 

ADVERTISEMENT

മീൻ വെട്ടിയതിനുശേഷം അടുക്കളയിലെ സിങ്കും കൗണ്ടർ ടോപ്പുമൊക്കെ ഡിഷ്‌വാഷ് ലിക്വിഡ് ഒഴിച്ച് നല്ലതുപോലെ കഴുകണം. എന്നിട്ടും മീനിന്റെ മണം പോകുന്നില്ലെങ്കിൽ കുറച്ചു കാപ്പി പൊടി ഇട്ടു  തേച്ചുരച്ചു കഴുകിയെടുക്കാം. ഇങ്ങനെ ചെയ്താൽ മീനിന്റെ മണം ഒട്ടുമില്ലാതെ അടുക്കള വൃത്തിയാക്കിയെടുക്കാം. മീൻ വെട്ടിക്കഴിഞ്ഞാൽ കൈകൾക്കും മണമുണ്ടാകും. അതുകളയാൻ ആദ്യം സോപ്പോ ഹാൻഡ് വാഷോ ഇട്ടു നല്ലതുപോലെ കഴുകിയതിനു ശേഷം നാരങ്ങയുടെ തൊലി ഉപയോഗിച്ചു കൈകളിൽ നല്ലതുപോലെ തിരുമ്മി കഴുകാം. ഇനി നാരങ്ങയുടെ തൊലിയില്ലെന്നു കരുതി വിഷമിക്കണ്ട, കുറച്ചു കാപ്പി പൊടി ഇട്ടു കൈകൾ കഴുകിയാലും മണം ഒട്ടും തന്നെയുണ്ടാകില്ല.

English Summary: How to Cut and Clean Big Fish