അടുക്കളയിലെ നിത്യശല്യക്കാരാണ് പൊടിയീച്ചകൾ അഥവ പഴയീച്ചകൾ. ഒന്നോ രണ്ടോ എണ്ണമല്ല അനവധി ഈച്ചകൾ ഒരേ സമയം ആഹാരസാധനങ്ങളിൽ വന്നിരുന്നു നമ്മുടെ സമാധാനം കളയും. ഇവ നിരുപദ്രവികളാണെന്നു തോന്നുമെങ്കിലും രോഗാണുക്കളെ വഹിച്ചു കൊണ്ട് വരുന്നവരായതു കൊണ്ടു ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും. മഴക്കാലത്താണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളയിലെ നിത്യശല്യക്കാരാണ് പൊടിയീച്ചകൾ അഥവ പഴയീച്ചകൾ. ഒന്നോ രണ്ടോ എണ്ണമല്ല അനവധി ഈച്ചകൾ ഒരേ സമയം ആഹാരസാധനങ്ങളിൽ വന്നിരുന്നു നമ്മുടെ സമാധാനം കളയും. ഇവ നിരുപദ്രവികളാണെന്നു തോന്നുമെങ്കിലും രോഗാണുക്കളെ വഹിച്ചു കൊണ്ട് വരുന്നവരായതു കൊണ്ടു ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും. മഴക്കാലത്താണ് ഇവയുടെ ശല്യം രൂക്ഷമാകുക. ഈ ഈച്ചകളെ തുരത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കുന്നില്ല എന്ന പരാതിയുള്ളവരാണോ നിങ്ങൾ? വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് ഇവയെ ഓടിക്കാം. എങ്ങനെയെന്നല്ലേ? 

ADVERTISEMENT

അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. വളരെ എളുപ്പത്തിൽ പെറ്റുപെരുകുന്നവയാണ് പഴയീച്ചകൾ. ഒരു പെണ്ണീച്ച ഒരേ സമയം 100 മുട്ടകൾ വരെയിടും. ഒരാഴ്ച കൊണ്ട് ഇവ വിരിയുകയും ചെയ്യും. അതുകൊണ്ടു ശുചിത്വം പാലിക്കുക എന്നതുതന്നെയാണ് ഈച്ചകളെ അടുക്കളയിൽ നിന്നും അകറ്റാനുള്ള ആദ്യ പടി. ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ പഴയീച്ചകൾ അടുക്കളയിൽ എത്താതെ നോക്കാം.

പഴങ്ങൾ വാങ്ങുമ്പോൾ ഫ്രഷ് ആയിട്ടുള്ളവ തന്നെ നോക്കി വാങ്ങണം. മാത്രമല്ല, വാങ്ങിയ പഴങ്ങൾ നല്ലതുപോലെ കഴുകി, വൃത്തിയുള്ള കവറുകളിലോ പാത്രങ്ങളിലോ ആക്കി സൂക്ഷിക്കാം.

ADVERTISEMENT

കൂടുതൽ പഴുത്തതോ ചീഞ്ഞു ദുർഗന്ധം വമിക്കുന്ന പഴങ്ങളോ ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് അടുക്കളയിൽ നിന്നും എടുത്തു മാറ്റുകയോ നശിപ്പിച്ചു  കളയുകയോ ചെയ്യാം

ആഹാരസാധനങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങൾ നല്ലതുപോലെ അടച്ചു തന്നെ വെയ്ക്കാം.

ADVERTISEMENT

അടുക്കളയിലെ കൗണ്ടർ ടോപ് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക.

ഭക്ഷണം ഉണ്ടാക്കിയതിന് ശേഷവും കഴിച്ചതിനു ശേഷവും പാത്രങ്ങൾ പെട്ടെന്ന് തന്നെ കഴുകി വെയ്ക്കണം.

അടുക്കള മാലിന്യങ്ങൾ അധിക ദിവസങ്ങൾ വെയ്ക്കാതെ നശിപ്പിച്ചു കളയാൻ ശ്രദ്ധിക്കാം.

ഗാർബേജ് ബിൻ സ്ഥിരമായി വൃത്തിയാക്കണം.

ആഴ്ചയിൽ ഒരു ദിവസം അടുക്കള നല്ലതുപോലെ വൃത്തിയാക്കുക.

ശുദ്ധവായുവും വെളിച്ചവും അടുക്കളയിലേക്കും മറ്റു മുറികളിലേയ്ക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

മേല്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധിവരെ പഴയീച്ചകളെ തുരത്താൻ സാധിക്കും. ഈച്ചകളെ നശിപ്പിക്കാനുള്ള സ്പ്രേയും മറ്റും വിപണിയിൽ ലഭ്യമെങ്കിലും അടുക്കളയിൽ ഇവ പ്രയോഗിക്കുന്നത് ചിലപ്പോൾ വിപരീതഫലം നൽകും. അതുകൊണ്ടു വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വളരെ പ്രകൃതിദത്തമായ രീതിയിൽ ഈ പഴയീച്ചകളെ തുരത്താം. അതിനാവശ്യമുള്ള വസ്തുക്കൾ, നന്നായി പഴുത്ത പഴം, ആപ്പിൾ സിഡെർ വിനാഗിരി, ഡിഷ്‌വാഷിങ് ലിക്വിഡ് എന്നിവയാണ്. ആപ്പിൾ സിഡെർ വിനാഗിരിക്കു പകരമായി സാധാരണ ഉപയോഗിക്കുന്ന വെള്ള വിനാഗിരി ആണെങ്കിലും മതിയാകും. 

ഒരു ഗ്ലാസ് ജാർ എടുത്തു അതിലേയ്ക്ക് വിനാഗിരി ഒഴിച്ചുകൊടുക്കുക. തൊലി കളഞ്ഞ പഴമോ പച്ചക്കറിയോ അതിലേയ്ക്ക് ഇട്ടുകൊടുക്കാം. ഈ മിശ്രിതത്തിലേക്ക് മൂന്നോ നാലോ തുള്ളി ഡിഷ്‌വാഷിങ് ലിക്വിഡ് കൂടി ഒഴിക്കണം. ആ ജാറിന്റെ തുറന്നിരിക്കുന്ന ഭാഗം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് അടച്ചതിനു ശേഷം ആ പ്ലാസ്റ്റിക് കവറിന് മുകളിലായി ചെറിയ ദ്വാരങ്ങൾ ഇട്ടുകൊടുക്കാം. അടുക്കളയുടെ ഒരു ഭാഗത്ത് ഈ ജാർ സൂക്ഷിക്കാം. വിനാഗിരിയുടെയും പഴങ്ങളുടെയും ഗന്ധം ഈച്ചകളെ ആകർഷിക്കും. ദ്വാരത്തിലൂടെ അകത്തേയ്ക്ക് പ്രവേശിക്കുന്ന ഈച്ചകൾ ഡിഷ്‌വാഷ് ലിക്വിഡ് ചേരുന്ന മിശ്രിതത്തിൽ നിന്നും പുറത്തുവരാനാകാതെ ജാറിനടിയിലെത്തുകയും ചെയ്യും. വളരെ എളുപ്പത്തിൽ ഈച്ചകളെ നശിപ്പിക്കാനുള്ള ഒരു വഴിയാണിത്. 

English Summary: Pesky Fruit Flies Ruining Your Kitchen? Ward Them Off With This DIY Trap