കേരളത്തിലെ ഈ ബേക്കറികൾ ഗിന്നസ് റെക്കോഡിൽ; ലോകത്തിലെ ഏറ്റവും നീളം കൂടിയ ബ്രൗണി
രണ്ടു ബേക്കറികൾ ഒരുമിച്ചു ചേർന്നാൽ എന്തായിരിക്കും ഫലം? ചോദ്യം കൊച്ചിൻ ബേക്കറിയോടും ബ്രൗണീസ് ബേക്കറിയോടുമാണെങ്കിൽ അതിനുത്തരം ഗിന്നസ് ലോക റെക്കോർഡ് ബുക്കിൽ ഇടം പിടിക്കാനായി ഒരു ബ്രൗണി ഉണ്ടാക്കും എന്നതായിരിക്കും. 223.16 മീറ്റർ നീളമുള്ള ബ്രൗണി ഉണ്ടാക്കിയാണ് ഈ രണ്ടു ബേക്കറികളും തങ്ങളുടെ സൗഹൃദത്തിന്റെ

രണ്ടു ബേക്കറികൾ ഒരുമിച്ചു ചേർന്നാൽ എന്തായിരിക്കും ഫലം? ചോദ്യം കൊച്ചിൻ ബേക്കറിയോടും ബ്രൗണീസ് ബേക്കറിയോടുമാണെങ്കിൽ അതിനുത്തരം ഗിന്നസ് ലോക റെക്കോർഡ് ബുക്കിൽ ഇടം പിടിക്കാനായി ഒരു ബ്രൗണി ഉണ്ടാക്കും എന്നതായിരിക്കും. 223.16 മീറ്റർ നീളമുള്ള ബ്രൗണി ഉണ്ടാക്കിയാണ് ഈ രണ്ടു ബേക്കറികളും തങ്ങളുടെ സൗഹൃദത്തിന്റെ മധുരം പങ്കിട്ടത്. പലതരം കേക്കുകളും ബ്രൗണികളും ഉണ്ടാക്കുന്നതിൽ മികച്ചവരെന്നാണ് രണ്ടു ബേക്കറികളെയും ഗിന്നസ് വിശേഷിപ്പിച്ചത്. രുചിയിൽ കേക്കിനോട് സാദൃശ്യമുള്ളതാണ് ബ്രൗണി. കാലങ്ങളായി തങ്ങളുടെ ഏറ്റവും വിശേഷപ്പെട്ട പലഹാരങ്ങൾ കൊണ്ട് പരസ്പരം വെല്ലുവിളിച്ചിരുന്ന ഇരു ബേക്കറികളും ഒന്നിച്ചു ചേർന്നപ്പോൾ അവിടെ ഏറ്റവും വിശേഷപ്പെട്ട ഒരു വിഭവം തയാറാകുകയായിരുന്നു.
1880 കളിൽ സ്ഥാപിതമായതിന്റെയും അന്ന് മുതൽ കൊച്ചിയ്ക്ക് മധുരം നൽയതിന്റെയും കഥ പറയാനുണ്ട് ഇരുബേക്കറികൾക്കും. ഇത്തരത്തിൽ ഒരു റെക്കോർഡ് രണ്ടു ബേക്കറികളും സ്വന്തമാക്കാൻ ശ്രമിക്കുന്നത് ആദ്യമല്ല. കഴിഞ്ഞ സെപ്റ്റംബർ 2022 ൽ ഏറ്റവും നീളമുള്ള കേക്ക് ഉണ്ടാക്കിയായിരുന്നു ആദ്യ ഉദ്യമം. ബ്രൗണി തയാറാകുന്നതിന്റെ ആദ്യശ്രമം ആരംഭിക്കുന്നത് 2023 മാർച്ച് 23 നു ആയിരുന്നു. അതിന്റെ ആദ്യപടിയായി ഫുട്ബോൾ സ്റ്റേഡിയത്തെ ഇതിനുവേണ്ടി പ്രത്യേകം തയാറാക്കിയെടുത്തു. ഏറ്റവും വലിയ വെല്ലുവിളി ചൂട് ക്രമീകരിക്കുക എന്നതായിരുന്നു. ചൂട് കൂടുന്നതിനനുസരിച്ചു ബ്രൗണി അലിയാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വേദി സജ്ജമാക്കുന്നതിനു തന്നെ പത്തുദിവസത്തോളം വേണ്ടിവന്നു.
യാതൊരു തരത്തിലും കൃത്രിമ ചേരുവകളും ചേർക്കാതെ ക്ലാസിക് ചോക്ലേറ്റ് ബ്രൗണിയായിരുന്നു റെക്കോർഡ് സ്വന്തമാക്കുന്നതിനായി തയാറാക്കിയത്. അലിയിച്ചെടുത്ത ചോക്ലേറ്റും അണ്ടിപരിപ്പുമായിരുന്നു പ്രധാന കൂട്ട്. രണ്ടു ബേക്കറികളുടെയും ചരിത്രം വ്യക്തമാക്കുന്ന തരത്തിൽ അവരുടെ സ്ഥാപകരും പ്രമുഖ വ്യക്തികളും ഉപ്പെടുന്നവരുടെ ചിത്രങ്ങൾ ബ്രൗണിയുടെ മുകളിലായി കാണാമായിരുന്നു. അതെല്ലാം വിശദമായി തന്നെ റെക്കോർഡ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നീളത്തിലുള്ള വലിയ ഒരു കഷ്ണമായല്ല തയാറാക്കിയത് പകരം ധാരാളം ബ്രൗണികൾ ഉണ്ടാക്കി അത് ഐസിങ് വെച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുകയായിരുന്നു. കൃത്യമായ അളവുകൾ രേഖപ്പെടുത്തിയാണ് ഇരുബേക്കറികൾക്കും ഗിന്നസ് ലോക റെക്കോർഡിന്റെ സാക്ഷ്യപത്രം നൽകിയത്. ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രൗണിയെക്കുറിച്ചു കേട്ടറിഞ്ഞു എത്തിയവർക്ക് ബ്രൗണി സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.
English Summary: Family bakeries form delicious partnership to make world’s longest covered brownie