യാത്രകൾ അക്ഷരാർത്ഥത്തിൽ മനോഹരമാകുന്നത് അവിടുത്തെ തനതുവിഭവങ്ങളുടെ രുചി കൂടി ചേരുമ്പോഴാണ്. വിദേശത്തു നിന്നും സ്വദേശത്തു നിന്നും ധാരാളം സഞ്ചാരികൾ എത്തുന്നത് കൊണ്ടുതന്നെ എല്ലാ തരം വിഭവങ്ങളും ലഭ്യമാകുന്ന നാടാണ് ഗോവ. എങ്കിലും ഗോവൻ യാത്രയിൽ അവിടെ മാത്രം ലഭിക്കുന്ന ചില വിഭവങ്ങളുടെ രുചിയറിയണമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ അക്ഷരാർത്ഥത്തിൽ മനോഹരമാകുന്നത് അവിടുത്തെ തനതുവിഭവങ്ങളുടെ രുചി കൂടി ചേരുമ്പോഴാണ്. വിദേശത്തു നിന്നും സ്വദേശത്തു നിന്നും ധാരാളം സഞ്ചാരികൾ എത്തുന്നത് കൊണ്ടുതന്നെ എല്ലാ തരം വിഭവങ്ങളും ലഭ്യമാകുന്ന നാടാണ് ഗോവ. എങ്കിലും ഗോവൻ യാത്രയിൽ അവിടെ മാത്രം ലഭിക്കുന്ന ചില വിഭവങ്ങളുടെ രുചിയറിയണമെന്നും ആസ്വദിക്കണമെന്നും പറയുകയാണ് പ്രശസ്ത സിനിമാതാരം സമീറ റെഡ്ഡി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഗോവയിലെത്തിയാൽ ഉറപ്പായും കഴിച്ചിരിക്കേണ്ട അഞ്ച് സ്ട്രീറ്റ് ഫുഡുകൾ താരം പരിചയപ്പെടുത്തിയത്. തദ്ദേശീയമായി ലഭിക്കുന്ന വിഭവങ്ങളാണ് താരത്തിന്റെ രുചിപട്ടികയിലുള്ളത്. ഏതു റസ്റ്ററന്റിൽ നിന്നുമാണ് കഴിക്കുന്നതെന്നും എന്താണ് വിഭവത്തിന്റെ പേരുമെന്നുമൊക്കെ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. 

ADVERTISEMENT

ഗോവയിലെത്തിയാൽ ഉറപ്പായും കഴിക്കേണ്ട വിഭവമെന്നു പറഞ്ഞു സമീറ ആദ്യം പരിചയപ്പെടുത്തുന്നത് റോസ് ഓംലെറ്റ് ആണ്. ഗോവയിലെ ഏറ്റവും പ്രശസ്തമായ സ്ട്രീറ്റ് ഫുഡിൽ ഒന്നാണിത്. ചിക്കന്റെയോ മട്ടന്റെയോ ഗ്രേവിയുടെ മുകളിലായി ഓംലെറ്റ് വച്ചാണിത് വിളമ്പുന്നത്. പ്രത്യേകം തയാറാക്കിയ മസാലക്കൂട്ടിലാണ് ചിക്കൻ അല്ലെങ്കിൽ മട്ടൻ തയാറാക്കിയെടുക്കുന്നത്. സവാള, ചെറുനാരങ്ങ കൂടെ ഗോവൻ പാവ് കൂടി ചേരുമ്പോഴേ ഈ വിഭവം പൂർണമാകുകയുള്ളൂ. രണ്ടു മൂന്നും സ്ഥാനങ്ങളിൽ വരുന്നതു കട്‍‍‍‍‍ലൈറ്റ് ബ്രെഡും ബാജി പാവുമാണ്. റവയിൽ മുക്കി പൊരിച്ചെടുക്കുന്ന മസാലയുടെ മണവും സ്വാദും നിറഞ്ഞ ഇറച്ചിയും പച്ചക്കറികളും സോസുകളും ഗോവൻ പാവിനുള്ളിൽ വച്ച് വിളമ്പുന്നതാണ് കട്‍‍‍‍‍ലൈറ്റ് ബ്രെഡ്. അതീവ രുചികരമാണ് ഈ സ്ട്രീറ്റ് ഫുഡ് എന്നാണ് താരത്തിന്റെ അഭിപ്രായം.

ADVERTISEMENT

ബാജി പാവ് ഗോവയിലെ ഏറ്റവും പ്രശസ്തമായ തെരുവ് വിഭവങ്ങളിൽ ഒന്നാണ്. പ്രഭാത ഭക്ഷണമായോ വൈകുന്നേരങ്ങളിൽ സ്നാക്ക് ആയോ കഴിക്കാം. ഗ്രീൻ പീസ് ഗ്രേവിയും ഉരുളക്കിഴങ്ങ് സബ്ജിയുമാണ് ഗോവൻ പാവിനൊപ്പം കഴിക്കാനായി ലഭിക്കുക. നാലാമതായി സമീറ റെഡ്ഢി പരിചയപ്പെടുത്തുന്നത് ചിക്കൻ കാഫ്‌റീൽ എന്ന വിഭവമാണ്. ഗോവയിലെ വളരെ പരമ്പരാഗത വിഭവമാണിതെന്നു താരം പറയുന്നുണ്ട്. പ്രത്യേക തരം കാഫ്‌റീൽ മസാലയിലാണ് ഇത് തയാറാക്കിയെടുക്കുന്നത്. ധാരാളം സ്‌പൈസസ്, ഹെർബ്സ് തുടങ്ങിയവ ചേരുന്നുണ്ട് ഈ രുചിക്കൂട്ടിൽ. അഞ്ചാമത്തെ വിഭവത്തിന്റെ പേര് കാൽവ ടോണക് എന്നാണ്. ഫ്രഷ് ഓയിസ്റ്റർ കൊണ്ട്  കൊണ്ടാണ് ഇത് തയാറാക്കിയെടുക്കുന്നത്. മണത്താലും രുചിയിലും ആരുടേയും മനം കീഴടക്കും കാൽവ ടോണക്. ഗോവൻ പാവാണ് ഇതിനൊപ്പവും കൂട്ട്. 

ADVERTISEMENT

ഗോവൻ രുചികൾ പരിചയപ്പെടുത്തിയ സമീറ റെഡ്ഢിയുടെ വിഡിയോ ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ഈ വിഡിയോ സേവ് ചെയ്തു വെയ്ക്കുമെന്നും ഗോവയിൽ ചെല്ലുമ്പോൾ ഇതെല്ലാം പരീക്ഷിക്കുമെന്നുമാണ് കമെന്റുകളിൽ ഏറെയും പറയുന്നത്. രുചികരമായ ഭക്ഷണം കഴിക്കണമെങ്കിൽ ഗോവയിൽ തന്നെ ചെല്ലണമെന്നാണ് ചിലരുടെ അഭിപ്രായം. ഈ വിഡിയോ ഏറെ ഉപകാരപ്രദമാണെന്നു കമെന്റ് ചെയ്യുന്നവരും നിരവധിയാണ്. 

English Summary: Sameera Reddy shares five street foods you must try in Goa