ഒരു മാസത്തേയ്ക്ക് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം ഒരുമിച്ചു വാങ്ങുകയാണ് മിക്കവരുടെയും പതിവ്. പയർ, പരിപ്പ്, കടല, അരി എന്നിവ പഴകും തോറും ചിലപ്പോൾ ചെറിയ പ്രാണികൾ കയറാനുള്ള സാധ്യതയുണ്ട്. കടലയും പരിപ്പുമൊന്നും ഉപയോഗിക്കാൻ കഴിയാത്ത പോലെ ഇവയുടെ ശല്യമുണ്ടാകും. എങ്ങനെ ഈ പ്രാണികളെ തുരത്താമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മാസത്തേയ്ക്ക് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം ഒരുമിച്ചു വാങ്ങുകയാണ് മിക്കവരുടെയും പതിവ്. പയർ, പരിപ്പ്, കടല, അരി എന്നിവ പഴകും തോറും ചിലപ്പോൾ ചെറിയ പ്രാണികൾ കയറാനുള്ള സാധ്യതയുണ്ട്. കടലയും പരിപ്പുമൊന്നും ഉപയോഗിക്കാൻ കഴിയാത്ത പോലെ ഇവയുടെ ശല്യമുണ്ടാകും. എങ്ങനെ ഈ പ്രാണികളെ തുരത്താമെന്നു ചിന്തിച്ചിട്ടുണ്ടോ? അതിനു ചില എളുപ്പ വഴികളുണ്ട്. അരി, പയറുവർഗങ്ങൾ തുടങ്ങിയവയിൽ ഇങ്ങനെ ചെയ്താൽ ഈ പ്രാണികൾ വരുകയില്ലെന്നു മാത്രമല്ല, വളരെ നാളുകൾ കേടുകൂടാതെയിരിക്കുകയും ചെയ്യും. 

ADVERTISEMENT

ആദ്യമായി അരിയും ധാന്യങ്ങളും ഇട്ടുവയ്ക്കുന്ന പാത്രം നല്ലതുപോലെ കഴുകി വെയിലത്ത് വച്ച് ഉണക്കിയെടുക്കുക. ജലാംശം ഒട്ടും തന്നെയും പാടില്ല. ആ പാത്രത്തിന്റെ അടിഭാഗത്തായി ഒരു പേപ്പർ മടക്കി വെയ്ക്കാം. ജലാംശം ഉണ്ടെങ്കിൽ പേപ്പർ അത് വലിച്ചെടുത്തുകൊള്ളും. മുകളിലായി അരി അല്ലെങ്കിൽ ധാന്യങ്ങൾ ഇട്ടുകൊടുക്കണം. അതിനുശേഷം മുകളിലായി വീണ്ടും പേപ്പർ മടക്കിവെയ്ക്കാം. പാത്രം നല്ലതുപോലെ അടച്ചു വയ്ക്കുക കൂടി ചെയ്താൽ പ്രാണികൾ കയറാതെയിരിക്കും. 

ADVERTISEMENT

അരി, ധാന്യങ്ങൾ എന്നിവ കൂടുതൽ നാളുകൾ പ്രാണികളുടെ ശല്യമില്ലാതെയിരിക്കാൻ പരീക്ഷിക്കാവുന്ന മറ്റൊരു വഴിയാണ് ഒട്ടും തന്നെയും ജലാംശമില്ലാത്ത പാത്രത്തിൽ അരിയോ ധാന്യങ്ങളോ കുറച്ചു ഇട്ടതിനു ശേഷം കുറച്ച് ഗ്രാമ്പു നൂലിൽ കെട്ടി ഇട്ടുകൊടുക്കണം. അതിനു മുകളിലായി വീണ്ടും അരിയിടാം. ഗ്രാമ്പുവും ഇട്ടു കൊടുക്കാം. ലെയറുകളായി ഇങ്ങനെ ചെയ്യണം. പ്രാണികൾ അരിയുടെയോ ധാന്യങ്ങളുടേയൊ സമീപത്തേയ്ക്ക് വരുകയില്ല. വെളുത്തുള്ളിയ്ക്കും പ്രാണികളുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. അരിയോ ധാന്യങ്ങളോ ഇട്ടുവെയ്ക്കുന്ന പാത്രത്തിൽ ഒരു കുടം വെളുത്തുള്ളി കൂടി അവയ്ക്കൊപ്പം ഇട്ടുവെയ്ക്കണം. ഇങ്ങനെ ചെയ്താലും പ്രാണികളുടെ ശല്യത്തിൽ നിന്നും രക്ഷപ്പെടാം.

ADVERTISEMENT

ഒരു പാത്രത്തിൽ അരിയോ ധാന്യങ്ങളോ ഇട്ടതിനുശേഷം ആര്യവേപ്പിന്റെ തണ്ട് വച്ച് കൊടുക്കണം. അതിനു മുകളിലായി വീണ്ടും അരിയോ ധാന്യങ്ങളോ ഇടാവുന്നതാണ്. ഇങ്ങനെ ചെയ്താലും പാത്രത്തിൽ പ്രാണികൾ കയറുകയില്ല. കുറെ നാളുകൾ പ്രാണികളുടെ ശല്യമില്ലാതെ അരിയും ധാന്യങ്ങളും സംഭരിക്കണമെങ്കിൽ പരീക്ഷിക്കാവുന്ന മറ്റൊരു വഴിയുണ്ട്. അതിനാവശ്യം മൂന്നോ നാലോ വറ്റൽ മുളക് മാത്രമാണ്. അരിയോ ധാന്യങ്ങളോ ഇട്ട പാത്രത്തിലേക്ക് വറ്റൽ മുളക് ഇട്ടു കൊടുക്കാം. രണ്ട് കിലോ അരിയ്‌ക്കു രണ്ടോ മൂന്നോ വറ്റൽ മുളക് എന്ന കണക്കിൽ ചേർത്താൽ മതിയാകും. ഇങ്ങനെ മുളക് ചേർത്തതിന് മുകളിലേക്ക് വീണ്ടും അരിയിട്ടു കൊടുക്കാം. അതിനു ശേഷം പാത്രം നല്ലതുപോലെ അടച്ച് സൂക്ഷിക്കാവുന്നതാണ്. മഞ്ഞളിനും ചെറുപ്രാണികളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉണക്കിയ മഞ്ഞളും മേല്പറഞ്ഞതു പോലെ തന്നെ അരിയുടെയോ ധാന്യങ്ങളുടെയോ കൂടെ ഇട്ടതിനുശേഷം പാത്രം അടച്ചു സൂക്ഷിക്കാവുന്നതാണ്. പ്രാണികളുടെ ശല്യമുണ്ടാകുകയില്ല.

പ്രാണികൾ അരിയിലോ ധാന്യത്തിലോ കയറിയാൽ നമ്മൾ ആദ്യം തന്നെ ചെയ്യുന്നത് ഇവ നല്ല വെയിലത്ത് വയ്ക്കുക എന്നതാണ്. വെയിലത്ത് വച്ചതിനു ശേഷം പ്രാണികൾ പോയില്ലെങ്കിൽ പരീക്ഷിക്കാവുന്ന ഒരു വിദ്യയുണ്ട്. മൂന്നോ നാല് തണ്ട് ആര്യവേപ്പില. അഞ്ചോ ആറോ അല്ലി വെളുത്തുള്ളി, കുറച്ചു കുരുമുളക്, ഗ്രാമ്പൂ എന്നിവ ഒരു മിക്സിയുടെ ജാറിലേയ്ക്കിട്ടു, അല്പം പോലും വെള്ളം ചേർക്കാതെ അരച്ചെടുക്കണം. വെളുത്തുള്ളിയുടെ തൊലി കളയേണ്ട കാര്യമില്ല. ഇങ്ങനെ അരച്ചെടുത്തതു ചെറിയ ഉരുളകളാക്കി വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. ഈ കൂട്ട് ഒരു വൃത്തിയുള്ള കോട്ടൺ തുണിയിൽ കെട്ടി അരിയിലോ ധാന്യങ്ങളിലോ വെച്ച് കൊടുക്കാം. കുറെ നാളുകൾ  അരിയും ധാന്യങ്ങളും കേടുകൂടാതെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

English Summary: Keep bugs away from rice with these simple tips