ശര്ക്കരയിലുമുണ്ട് മായം; എങ്ങനെ കണ്ടുപിടിക്കാം?
മിതമായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍, ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒന്നാണ് ശര്‍ക്കര. ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ സി എന്നിവയുടെ ഏറ്റവും മികച്ച ഉറവിടമായി ശർക്കര കണക്കാക്കപ്പെടുന്നു. ശർക്കര കഴിക്കുന്നത് ശരീരത്തിലെ പോഷകക്കുറവ് നികത്താനും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും

മിതമായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍, ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒന്നാണ് ശര്‍ക്കര. ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ സി എന്നിവയുടെ ഏറ്റവും മികച്ച ഉറവിടമായി ശർക്കര കണക്കാക്കപ്പെടുന്നു. ശർക്കര കഴിക്കുന്നത് ശരീരത്തിലെ പോഷകക്കുറവ് നികത്താനും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശര്‍ക്കര സഹായിക്കുന്നു. പഞ്ചസാരയ്ക്ക് പകരം, ശര്‍ക്കര ഉപയോഗിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്.
എന്നാല്‍, വിപണിയില്‍ കിട്ടുന്നത് യഥാര്‍ത്ഥ ശര്‍ക്കരയാണോ എന്ന് എങ്ങനെ തിരിച്ചറിയും? എല്ലാവരെയും കുഴപ്പിക്കുന്ന ഒരു ചോദ്യമാണത്. ശര്‍ക്കരയില്‍ പല തരത്തിലുള്ള മായം ചേര്‍ക്കാറുണ്ട്. ഇത് വീട്ടില്‍ത്തന്നെ മനസ്സിലാക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് പറയുന്നത്.
നിറം പരിശോധിക്കുക
സാധാരണയായി കടും തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറമുള്ള ശർക്കരയാണ് എപ്പോഴും തിരഞ്ഞെടുക്കേണ്ടത്. ഇരുണ്ട നിറമുള്ള ശർക്കര, രാസവസ്തുക്കള്‍ ഇല്ലാത്തതാണ്. കാരണം, കരിമ്പിന്‍റെ നീര് തിളപ്പിക്കുമ്പോൾ, ശർക്കര ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇരുണ്ട തവിട്ട് മിശ്രിതം അവശേഷിക്കുന്നു. ഈ മിശ്രിതത്തിൽ രാസവസ്തുക്കൾ ചേർക്കുന്നത് ശർക്കരയുടെ കടുംനിറം കുറയ്ക്കും. അര ടീസ്പൂൺ ശർക്കര എടുത്ത് അതിൽ ആറ് മില്ലി ആൽക്കഹോൾ ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം 20 തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുക. ശർക്കര പിങ്ക് നിറത്തിലേക്ക് മാറിയാൽ അതിനർത്ഥം കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെന്നാണ്.
രുചി പരിശോധിക്കുക
ശർക്കര യഥാർത്ഥമാണോ വ്യാജമാണോ എന്നറിയാൻ, ഇത് രുചിച്ച് നോക്കുക. യഥാർത്ഥ ശർക്കരയ്ക്ക് കടുത്ത മധുരമാണ്. വ്യാജ ശർക്കരയ്ക്ക് നിറവ്യത്യാസവും കയ്പുരുചിയോ അല്ലെങ്കില്‍ ഉപ്പുരുചിയോ ഉണ്ടാകും.
വെള്ളത്തിൽ ഇടുക
ഒരു ഗ്ലാസ് സുതാര്യമായ വെള്ളം എടുക്കുക. അതിലേക്ക് 10 ഗ്രാം സാമ്പിൾ ചേർക്കുക. ശർക്കരയിൽ ചോക്ക് കലര്‍ത്തിയിട്ടുണ്ടെങ്കില്‍ വെളുത്ത പൊടി, ഗ്ലാസിനടിയില്‍ അടിയുന്നത് കാണാം.
English Summary: How to detect adulteration in jaggery