ബോളിവുഡ് ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരാണ് വിക്കി കൗശാലും കത്രീന കൈഫും. 2021 ലായിരുന്നു ഇവര്‍ വിവാഹിതരായത്. കുടുംബത്തിലെ മനോഹര നിമിഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. വിവാഹം കഴിഞ്ഞ ശേഷം ഭക്ഷണ ശീലങ്ങളില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് വിക്കി ഈയിടെ എ എന്‍ ഐ ക്ക് നല്‍കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരാണ് വിക്കി കൗശാലും കത്രീന കൈഫും. 2021 ലായിരുന്നു ഇവര്‍ വിവാഹിതരായത്. കുടുംബത്തിലെ മനോഹര നിമിഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. വിവാഹം കഴിഞ്ഞ ശേഷം ഭക്ഷണ ശീലങ്ങളില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് വിക്കി ഈയിടെ ന്യൂസ് ഏജൻസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നു.

ADVERTISEMENT

പറാത്തയും ബട്ടറുമായിരുന്നു തനിക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവം. ഇപ്പോള്‍ കത്രീനയ്ക്കും അത് വളരെ ഇഷ്ടമാണ്. മുന്‍പ് പാന്‍കേക്കുകളെ കുറിച്ച് തനിക്ക് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ പാൻകേക്കുകൾ ഇഷ്ടമാണ്. വിക്കി പറഞ്ഞു. ഇപ്പോൾ, വരാനിരിക്കുന്ന ചിത്രമായ ദി ഗ്രേറ്റ് ഇന്ത്യൻ ഫാമിലിയുടെ പ്രമോഷനുകളുടെ തിരക്കിലാണ് നടന്‍.

ADVERTISEMENT

ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും ബ്രിട്ടീഷ് പൗരയാണ് കത്രീന. ബ്രിട്ടീഷ് അഭിഭാഷകയും സന്നദ്ധപ്രവർത്തകയുമായിരുന്ന സുസൈനും കശ്മീര്‍ സ്വദേശിയായ ബ്രിട്ടീഷ് വ്യവസായി മുഹമ്മദ് കൈഫുമാണ് കത്രീനയുടെ മാതാപിതാക്കള്‍. കത്രീനയുടെ പതിനാലാം വയസ്സുവരെ ഈ കുടുംബം അമേരിക്കയിലെ ഹവായിലാണ് താമസിച്ചിരുന്നത്. അമേരിക്കയിലും ലണ്ടനിലും മോഡലിങ് ചെയ്ത ശേഷമാണ് നടി ബോളിവുഡില്‍ എത്തുന്നത്.

ADVERTISEMENT

രണ്ടു വർഷത്തെ പ്രണയത്തിന് ശേഷം, 2021 ഡിസംബറിൽ കത്രീന കൈഫും വിക്കി കൗശാലും തമ്മിലുള്ള വിവാഹം നടന്നു. രാജസ്ഥാനിലെ സവായ് മധോപൂരിലായിരുന്നു വിവാഹ ആഘോഷങ്ങൾ. കുടുംബാംഗങ്ങളുടെയും സിനിമാ മേഖലയിൽ നിന്നുള്ള വളരെ കുറച്ച് സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലുള്ള സ്വകാര്യ വിവാഹമായിരുന്നു ഇവരുടേത്.

English Summary: Vicky Kaushal Reveals His Favourite Cuisine