ഇതു ചേർക്കൂ, ചപ്പാത്തി നല്ല പഞ്ഞിപോലെയാകും; ഈ ട്രിക്ക് കൊള്ളാം
ലോകമെങ്ങും പ്രശസ്തമായ ഇന്ത്യന്‍ വിഭവങ്ങളില്‍ ഒന്നാണ് ചപ്പാത്തി അഥവാ നോര്‍ത്തിന്ത്യക്കാരുടെ റൊട്ടി. പല വിദേശികളും ചപ്പാത്തി ഉണ്ടാക്കുന്ന വിഡിയോകളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇന്ത്യക്കാരനെ വിവാഹം ചെയ്ത ഒരു ജര്‍മന്‍ വനിത പങ്കുവച്ച വിഡിയോ ആണ് ഇത്തരത്തില്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റിന്‍റെ

ലോകമെങ്ങും പ്രശസ്തമായ ഇന്ത്യന്‍ വിഭവങ്ങളില്‍ ഒന്നാണ് ചപ്പാത്തി അഥവാ നോര്‍ത്തിന്ത്യക്കാരുടെ റൊട്ടി. പല വിദേശികളും ചപ്പാത്തി ഉണ്ടാക്കുന്ന വിഡിയോകളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇന്ത്യക്കാരനെ വിവാഹം ചെയ്ത ഒരു ജര്‍മന്‍ വനിത പങ്കുവച്ച വിഡിയോ ആണ് ഇത്തരത്തില്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റിന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ആന്‍ഡ്രിയ എന്ന് പേരുള്ള വനിത പങ്കുവച്ച വിഡിയോയില്‍ ചപ്പാത്തി ഏറ്റവും സോഫ്റ്റ് ആയി ഉണ്ടാക്കാനുള്ള അടിപൊളി വഴിയാണ് കാണിക്കുന്നത്.
ചപ്പാത്തി മൃദുവാക്കാനായി ഇവര്‍ ചേര്‍ക്കുന്നത് അവോക്കാഡോയാണ്. ചപ്പാത്തി മാവിലേക്ക്, നന്നായി ഉടച്ച അവോക്കാഡോ ചേര്‍ത്ത് കുഴയ്ക്കുന്നു. ഇതുപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ നല്ല പഞ്ഞി പോലെയിരിക്കുന്നത് കാണാം.
അവോക്കാഡോ ഉപയോഗിച്ച് റൊട്ടി ഉണ്ടാക്കാനുള്ള തീരുമാനം ആദ്യം അത്ര നല്ലതായി തോന്നിയില്ല. എന്നിരുന്നാലും പരീക്ഷിച്ചു നോക്കി, അവ വളരെയധികം രുചികരമായിരുന്നു. ഇത് കുടുംബത്തിലുള്ള എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു. വീഡിയോയുടെ ക്യപ്ഷനില്‍ ആന്‍ഡ്രിയ എഴുതി.
@we_coffeemilkfamily എന്ന ഹാൻഡിലില്‍ പങ്കിട്ട വിഡിയോ ഇതിനോടകം ദശലക്ഷക്കണക്കിനാളുകള്‍ കണ്ടു കഴിഞ്ഞു. ഒട്ടേറെ ആളുകള്‍ ഈ പുതിയ വിഭവത്തെ അഭിനന്ദിച്ചു കൊണ്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചീര ഉപയോഗിച്ചും ബീറ്റ്റൂട്ട് ഉപയോഗിച്ചും പച്ചക്കറികള്‍ ഉപയോഗിച്ചുമെല്ലാം ഇങ്ങനെ ചപ്പാത്തി ഉണ്ടാക്കിയെടുക്കാം എന്ന് ആളുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
English Summary: How to make soft chapat