ചെമ്മീൻ കൂടുതൽ വേവിക്കണോ? പാചകം ചെയ്യുമ്പോൾ ഒഴിവാക്കാം ഇക്കാര്യങ്ങൾ
കൊഞ്ച് അല്ലെങ്കിൽ ചെമ്മീൻ അവ രണ്ടും ഒന്നാണോ? നമ്മളിൽ പലർക്കും ഉള്ള ഒരു സംശയമാണിത്. കൃത്യമായി പറഞ്ഞാൽ, കൊഞ്ചും ചെമ്മീനും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിലും രണ്ടിനും അതിന്റേതായ സവിശേഷതകളുണ്ട്. എന്തായാലും രണ്ടിന്റെയും രുചി ഒരുപോലെയാണെന്നത് ഒരു വസ്തുതയാണ്. ശരീരഘടനാപരമായി, ചെമ്മീനും കൊഞ്ചും വ്യത്യസ്ത
കൊഞ്ച് അല്ലെങ്കിൽ ചെമ്മീൻ അവ രണ്ടും ഒന്നാണോ? നമ്മളിൽ പലർക്കും ഉള്ള ഒരു സംശയമാണിത്. കൃത്യമായി പറഞ്ഞാൽ, കൊഞ്ചും ചെമ്മീനും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിലും രണ്ടിനും അതിന്റേതായ സവിശേഷതകളുണ്ട്. എന്തായാലും രണ്ടിന്റെയും രുചി ഒരുപോലെയാണെന്നത് ഒരു വസ്തുതയാണ്. ശരീരഘടനാപരമായി, ചെമ്മീനും കൊഞ്ചും വ്യത്യസ്ത
കൊഞ്ച് അല്ലെങ്കിൽ ചെമ്മീൻ അവ രണ്ടും ഒന്നാണോ? നമ്മളിൽ പലർക്കും ഉള്ള ഒരു സംശയമാണിത്. കൃത്യമായി പറഞ്ഞാൽ, കൊഞ്ചും ചെമ്മീനും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിലും രണ്ടിനും അതിന്റേതായ സവിശേഷതകളുണ്ട്. എന്തായാലും രണ്ടിന്റെയും രുചി ഒരുപോലെയാണെന്നത് ഒരു വസ്തുതയാണ്. ശരീരഘടനാപരമായി, ചെമ്മീനും കൊഞ്ചും വ്യത്യസ്ത
കൊഞ്ച് അല്ലെങ്കിൽ ചെമ്മീൻ അവ രണ്ടും ഒന്നാണോ? നമ്മളിൽ പലർക്കും ഉള്ള ഒരു സംശയമാണിത്. കൃത്യമായി പറഞ്ഞാൽ, കൊഞ്ചും ചെമ്മീനും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിലും രണ്ടിനും അതിന്റേതായ സവിശേഷതകളുണ്ട്. എന്തായാലും രണ്ടിന്റെയും രുചി ഒരുപോലെയാണെന്നത് ഒരു വസ്തുതയാണ്. ശരീരഘടനാപരമായി, ചെമ്മീനും കൊഞ്ചും വ്യത്യസ്ത സ്വഭാവസവിശേഷതകൾ ഉള്ളവയാണ്, എങ്കിലും പലപ്പോഴും അവയെ ഒരേപോലെ വിളിക്കുന്നു, രുചിയും ഒരുപോലെതന്നെ. കൂടാതെ ചെമ്മീനിന്റെയും കൊഞ്ചിന്റെയും പോഷക ഗുണങ്ങൾ സമാനമാണ്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അവ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആൻറി ഓക്സിഡൻറുകൾ, പ്രോട്ടീനുകൾ, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ചില പ്രധാന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട് എന്നതാണ് ഇത് ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കാനുള്ള പ്രധാന കാരണം.
ഇതിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, കാർബോഹൈഡ്രേറ്റ് ഇല്ല. എന്തിനധികം, ഇരുമ്പ്, ചെമ്പ്, ഫോസ്ഫറസ്, സെലിനിയം തുടങ്ങിയ ധാതുക്കൾക്കൊപ്പം വിറ്റാമിൻ ബി 12, ഡി, നിയാസിൻ എന്നിവയാൽ സമ്പന്നമാണ് ചെമ്മീനും കൊഞ്ചുമെല്ലാം, മാത്രമല്ല ഉയർന്ന അളവിലുള്ള അയോഡിനും ഇതിൽ അടങ്ങിയിരിക്കുന്നു. സീഫുഡ് പ്രേമികൾക്കിടയിൽ ചെമ്മീന് വലിയ ആരാധകരുണ്ട്. അത് എങ്ങനെ പാകം ചെയ്താലും കഴിയ്ക്കാനും ആളുണ്ട്. പക്ഷേ ചെമ്മീൻ ശരിയായ രീതിയിലല്ല പാകം ചെയ്യുന്നതെങ്കിൽ അത് ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകാം. ചെമ്മീൻ വിഭവങ്ങൾ വീട്ടിൽ ഉണ്ടാക്കുമ്പോൾ, നമുക്ക് പല വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. ചെമ്മീൻ പാകം ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ചില തെറ്റുകളാണ് താഴെ കൊടുക്കുന്നത്.
വ്യത്തിയാക്കേണ്ട രീതി
ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിന് ചെമ്മീൻ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. പാചകം ആരംഭിക്കുന്നതിന് മുമ്പ് ചെമ്മീൻ നന്നായി കഴുകേണ്ടത് പ്രധാനമാണ്. ചെമ്മീൻ പാകം ചെയ്യുമ്പോഴുള്ള സാധാരണ തെറ്റുകളിൽ ഒന്നാണിത്. ചെമ്മീന്റെ തൊലികൾ കളയുന്നതിനൊപ്പം അതിന്റെ പുറത്തുകാണുന്ന കറുത്ത മഷിയും നീക്കം ചെയ്യണം. അല്ലെങ്കിൽ അത് വയറ് കേടാക്കാൻ ഇടയാക്കും. ഇത് യഥാർത്ഥത്തിൽ ചെമ്മീന്റെ ഞരമ്പാണ്. അത് പലർക്കും ഭക്ഷ്യവിഷബാധയുണ്ടാക്കാൻ സാധ്യതയുണ്ട്. അത് നീക്കം ചെയ്യാതെ ചെമ്മീൻ പാകം ചെയ്യാൻ പാടില്ല.
പാകം ചെയ്യുന്നതിനു മുമ്പുള്ള പ്രക്രിയ
സാധാരണ ചെമ്മീൻ എന്തെങ്കിലും വിഭവം ആക്കുന്നതിനുമുമ്പ് നമ്മള് അതൊന്ന് ചെറുതായി തിളപ്പിച്ചെടുക്കാറുണ്ട്. ചിലർ അതിനുപകരം ചെമ്മീൻ മൈക്രോവേവിൽ വച്ച് ഒന്ന് ചൂടാക്കിയെടുക്കും. എന്നാൽ ഇത് രണ്ടും തെറ്റായ രീതിയാണ്. കൊഞ്ച് അല്ലെങ്കിൽ ചെമ്മീൻ പാചകം ചെയ്യുമ്പോൾ ഒരു സാധാരണ തെറ്റ് എന്ന നിലയിൽ ഇത് ഒഴിവാക്കണം. കൊഞ്ചുകൾക്ക് അതിലോലമായ ഘടനയാണുള്ളത്, നമ്മൾ ഈ രീതിയിൽ അതിനെ പാകപ്പെടുത്തിയാൽ അതിന്റെ ഘടന തന്നെ മാറിപ്പോകാൻ സാധ്യതയുണ്ട്.,പകരം അവയെ രാത്രി മുഴുവൻ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക എന്നതാണ്, കാരണം ഇത് അനുയോജ്യമായ താപനില നൽകാൻ സഹായിക്കുകയും ചെമ്മീൻ നന്നായി പാകം ചെയ്തെടുക്കാൻ സഹായിക്കുകയും ചെയ്യും.
അമിതമായ വേവിക്കൽ
ചെമ്മീൻ പാകം ചെയ്യുമ്പോൾ നാം ചെയ്യുന്ന മറ്റൊരു തെറ്റ് അവ അമിതമായി വേവിക്കുക എന്നതാണ്. ചെമ്മീൻ വളരെ എളുപ്പത്തിൽ പാകപ്പെടുമെന്ന് നമുക്കറിയാം. വേവിക്കൽ അധികമായാൽ അത് റബറുപോലെ ആയിപ്പോകാനും സാധ്യതുണ്ട്.അതുകൊണ്ട് ചെമ്മീന്റെ കൃത്യമായ വേവ് അറിഞ്ഞിരിക്കണം. അതിലൊന്ന് ചെമ്മീൻ ഒരു C ആകൃതിയിൽ ആകുന്നതാണ്. രണ്ടാമത് ചെമ്മീന്റെ വാലുകൾ പിങ്ക് നിറവും അതാര്യവുമാകുമ്പോൾ ഉറപ്പിക്കാം ചെമ്മീൻ പാകമായെന്ന്.
തോട് കളയൽ
സത്യത്തിൽ നമ്മളൊക്കെ ചെയ്യുന്ന മറ്റൊരു പ്രധാന തെറ്റാണ് ചെമ്മിന്റെ അല്ലെങ്കിൽ കൊഞ്ചിന്റെ തോട് കളയൽ എന്നത്. ഭൂരിഭാഗം ഡിഷുകളും തോട് കളഞ്ഞാണ് ഉണ്ടാക്കുന്നതെങ്കിലും തോടോടെ നമുക്ക് ഇത് പാകം ചെയ്യാം. കൊഞ്ച് ഗ്രിൽ ചെയ്യുമ്പോൾ തോടോടുകൂടി തന്നെ ചെയ്യാം. കട്ടിയുള്ള തോട് അകത്തെ മൃദുവായ ഭാഗത്തിന് സംരക്ഷണം നൽകും. ഗ്രിൽ ചെയ്യുമ്പോൾ തോടില്ലാതെ ആണെങ്കിൽ മീന് വേഗത്തിൽ കരിഞ്ഞുപോകാനോ പെട്ടെന്ന് വെന്തുപോകാനോ സാധ്യതയുണ്ട്. അതിനാൽ, അടുത്ത തവണ നിങ്ങൾ ഗ്രില്ലിംഗ് ഉൾപ്പെടുന്ന കൊഞ്ച് പാചകം ചെയ്യുമ്പോൾ, തോട് പൊളിച്ചുകളയരുത്.
English Summary: Having Trouble Cooking Prawns? Here Are 5 Mistakes You Might Be Making